Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്‍; സിപിഎം നേതാക്കളും പിന്തുണക്കും

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ നാല് സ്വതന്ത്രര്‍ യു ഡി എഫിന് പിന്തുണ നല്‍കും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സി പി എം മുതിര്‍ന്ന നേതാക്കള്‍ പിന്നണിയില്‍ പിന്തുണ നല്‍കുന്നുണ്ട് എന്നും കുഞ്ഞികൃഷ്ണന്‍, ഗോവിന്ദന്‍ എന്നിവരുടെ തുറന്നുപറച്ചിലുകള്‍ക്ക് കര്‍ട്ടന് പിന്നില്‍ സി പി എം മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുണ്ടെന്നും സതീശന്‍ അവകാശപ്പെട്ടു.

ജി സുധാകരന്‍, എ സുരേഷ്, ശശി, ഐഷ പോറ്റി എന്നിവരെല്ലാം വിസ്മയങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു. നാല് സ്വതന്ത്രരുമായി ധാരണ ഉണ്ടെന്നും ജയിച്ചാല്‍ അവര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. യു ഡി എഫിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു. 2005 മുതല്‍ യു ഡി എഫില്‍ നിന്ന് അകന്ന് പോയ സാമൂഹിക ഘടകങ്ങള്‍ തിരിച്ചുവന്നു.

VD Satheesan

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇതാണ് പ്രതിഫലിച്ചത്. യു ഡി എഫില്‍ നിന്ന് കഴിഞ്ഞ കുറെ കാലങ്ങളായി അകന്നുപോയത് എന്തൊക്കെയാണ് എന്ന് രഹസ്യമായി പരിശോധിച്ചു എന്നും അതിന് പരിഹാരം കണ്ടെത്തി എന്നും സതീശന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ കള്ള പ്രചരണങ്ങളെല്ലാം പൊളിച്ചടുക്കും എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഗ്യാരന്റികള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയില്ലെന്ന് സതീശന്‍ പറഞ്ഞു. 48 മണിക്കൂറുകള്‍ക്കുള്ളില്‍ 92 സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു എന്നും സീറ്റ് നിര്‍ണയത്തില്‍ ഘടകകക്ഷികളുമായി ഒരു അപസ്വരവും ഉണ്ടായില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ വെറും മൂന്നേകാല്‍ മണിക്കൂര്‍ മാത്രമാണ് ചര്‍ച്ച നീണ്ടത് എന്നും അദ്ദേഹം അവകാശപ്പെട്ടു.

കോണ്‍ഗ്രസില്‍ കുഴപ്പമുണ്ടെന്ന് കാണിക്കാന്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കി. ഏറ്റവും വേഗത്തിലുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണിത് എന്നും 100 സീറ്റുമായി യുഡിഎഫ് തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നല്‍കാതിരുന്നത് പല ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ നടപടികള്‍ ഏറെ പൂര്‍ത്തിയാക്കാന്‍ ഉള്ളതുകൊണ്ടാണ് പട്ടിക വൈകാന്‍ കാരണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും പറഞ്ഞു.

കോന്നിയിലെ ജനങ്ങള്‍ താന്‍ നിയമസഭയിലേക്ക് മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും നാളെത്തന്നെ പത്രിക സമര്‍പ്പിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+