'മുഖ്യമന്ത്രി നിവർന്ന് നിൽക്കുന്നത് ബിജെപിയുടെ ഊന്നുവടിയിൽ..അത് കോൺഗ്രസിന് വേണ്ട';വിഡി സതീശൻ
തിരുവനന്തപുരം;മുഖ്യമന്ത്രി ഇപ്പാള്‍ നിവര്‍ന്നുനില്‍ക്കുന്ന ഊന്നുവടി കോണ്‍ഗ്രസിനോ യുഡിഎഫിനോ ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു മുന്നണിയിലെ പ്രധാനപ്പെട്ട ഘടകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ് അതിന്റെ ജനകീയ അടിത്തറ വിപുലമാക്കും എന്ന് പറഞ്ഞതിന് മുഖ്യമന്ത്രി
എന്തിനാണ് അസ്വസ്ഥനാകുന്നതെന്നും വിഡി സതീശൻ ചോദിച്ചു. തള്ളിപ്പറയല്‍ കേള്‍ക്കാന്‍ വേണ്ടി മാത്രമുള്ള ജന്മമായി മുന്‍മന്ത്രി കെ ടി ജലീല്‍ മാറിയെന്നും പത്രസമ്മേളനത്തിൽ വിഡി സതീശൻ പരിഹസിച്ചു.
ഒരു രക്ഷയുമില്ല...സാരിയിലെ സുന്ദരിയെന്നാൽ സാധിക എന്ന് പറയേണ്ടി വരുമോ?വൈറലായി നടിയുടെ ചിത്രങ്ങൾ

'തുടര്‍ഭരണം കിട്ടിയപ്പോള്‍ കൂടെ ലഭ്യമായ ധാര്‍ഷ്ട്യം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയിലായിരുന്നു സില്‍വര്‍ ലൈന്‍ കേരളത്തില്‍ അവതരിപ്പിക്കപ്പെട്ടത്. അതിനെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് മാത്രമല്ല സമരങ്ങളെ അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ കൊണ്ട് അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ, റെയില്‍വേ ബോര്‍ഡിന്റെ അനുമതിയില്ലാതെ, ഡിപിആര്‍ പോലും പൂര്‍ണമായി തയ്യാറാക്കാതെ, അലൈന്‍മെന്റ് തീരുമാനിക്കാതെ എന്തിന് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. ജപ്പാന്‍ കമ്പനിയുമായി ധാരണയുണ്ടാക്കി ഭുമി ഏറ്റെുടത്ത് വലിയ തുക ലോണ്‍ എടുത്ത് അതിന് പുറകിൽ വന്‍ അഴിമതി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീങ്ങിയതെന്ന് വ്യക്തമാണ്.അനാവശ്യമായ ധൃതി കാണിച്ചതിന്റെ ഉദ്ദേശം അഴിമതിയാണ്. ഇന്നിപ്പോൾ അത് നടപ്പാക്കാൻ പറ്റാത്ത പദ്ധതിയായി നിൽക്കുകയാണ്. ഒരു കാരണവശാലും കേരളത്തിൽ ഈ പദ്ധതി നടപ്പാക്കാൻ സാധിക്കില്ല. അത് നടപ്പാക്കിയാല്‍ സംസ്ഥാനത്ത് അത് പ്രകൃതി ദുരന്തം ക്ഷണിച്ചുവരുത്തും. കേരളത്തെ
ശ്രീലങ്കയെപോലെ സാമ്പത്തിക തകര്‍ച്ചയിലേക്ക് പദ്ധതി നയിക്കും',സതീശന്‍ പറഞ്ഞു.

'കോണ്‍ഗ്രസ് നടത്തിയ ചിന്തൻ ശിബിരത്തെ കുറിച്ച് ഇത്ര നന്നായി പഠിച്ചതിനും അതിന്റെ ചരിത്രമന്വേഷിച്ച് പോയതിനും ഒരു പേജ് തന്നെ തയ്യാറാക്കി പത്രസമ്മേളനം നടത്തിയതിനും താൻ
മുഖ്യമന്ത്രിയോട് നന്ദി പറയുന്നുവെന്ന് സതീശൻ പരിഹസിച്ചു. 'ചിന്തൻ ശിബിരത്തിൽ എന്താണ് നടന്നതെന്ന് ഖ്യമന്ത്രിയ്ക്ക് ധാരണയില്ല. കേരളത്തിലെ കോൺഗ്രസിന് നിവർന്ന് നിൽക്കാനുള്ള ഊന്നുവടികളൊന്നും എൽഡിഎഫിൽ ഇല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ എൽഡിഎഫ് ഇപ്പോൾ നിവർന്ന് നിൽക്കുന്ന ഊന്നുവടി കേരളത്തിലെ കോൺഗ്രസിന് ആവശ്യമില്ല. അത്
ലാവ്‌ലിന്‍ കേസില്‍ നിന്നും സ്വര്‍ണ കള്ളക്കടത്തുകേസില്‍ നിന്നും രക്ഷപ്പെടാന്‍ ബിജെപി ദേശീയ നേതൃത്വം നൽകിയ ഊന്ന് വടിയിലാണ് മുഖ്യമന്ത്രി നിവര്‍ന്നുനില്‍ക്കുന്നത്. അത് ഞങ്ങള്‍ക്ക് വേണ്ട . ഒരു മുന്നണിയിലെ പ്രധാനപ്പെട്ട ഘടകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ് അതിന്റെ ജനകീയ അടിത്തറ വിപുലമാക്കും എന്ന് ഞങ്ങൾ പറഞ്ഞതിന് മുഖ്യമന്ത്രി എന്തിനാണ് ഇത്ര അസ്വസ്ഥനാകുന്നത്. സമീപകാലത്തായി മുഖ്യമന്ത്രിയിൽ ഒരു അരക്ഷിത ബോധം വല്ലാതെ വളരുകയാണ്. അതാണ് ഇങ്ങനെ മറ്റുള്ളവരെ പരിഹസിക്കാനും മറ്റുള്ളവരുടെ മേലെ കുതിരകേറാനും മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത്',സതീശൻ പരിഹസിച്ചു.

കെടി ജലീൽ-മാധ്യമം വിഷയത്തിലും വിഡി സതീശൻ പ്രതികരിച്ചു.മാധ്യമം ദിനപത്രം ഗള്‍ഫില്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി വിദേശ ഭരണാധികാരിക്ക് കത്തെഴുതിയത് മോശമായെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്.ജലീല്‍ പറയുന്ന ചില കാര്യങ്ങള്‍ മുഖ്യമന്ത്രി തള്ളിപ്പറയും. എആര്‍ നഗര്‍ ബാങ്കില്‍ അന്വേഷണത്തിന് ഇഡിയെ ജലീല്‍ ക്ഷണിച്ചപ്പോള്‍ തള്ളിപ്പറഞ്ഞു. ഇപ്പോള്‍ വിദേശ ഭരണാധികാരിക്ക് കത്തയച്ചതിന് ജലീലിനെ തള്ളിപ്പറഞ്ഞു. തളളി
പ്പറയല്‍ കേള്‍ക്കാന്‍ വേണ്ടി മാത്രമുള്ള ജന്മമായി കെടി ജലീല്‍ മാറിയത് സങ്കടകരമായ കാര്യമാണ്. ഈ വാര്‍ത്ത വന്ന് ഇതുവരെ മുഖ്യമന്ത്രിക്ക് ജലീലിനെ കാണാന്‍ പോലും സമയം കിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഇരുന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ ഗൗരവകരമായ വിഷയമാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമസ്ഥാപനത്തെ വിദേശത്ത്

'അടച്ചുപൂട്ടാന്‍ അധികാര ദുര്‍വിനിയോഗം ചെയ്ത് പ്രോട്ടോക്കോൾ ലംഘിച്ച് ഒരു മന്ത്രി നടത്തിയ കാര്യം അന്ന് മന്ത്രിയായിരുന്ന ആളോട് ചോദിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് സൗകര്യമുണ്ടായില്ലെന്ന് പറയുന്നത് വളരെ
അത്ഭുതകരമാണ്. ലോകായുക്തയ്ക്കെതിരെ ജലീൽ നടത്തിയ പരാമർശം മുഖ്യമന്ത്രി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. അപ്പോൾ ലോകായുക്തയെ ജലീൽ തള്ളിപറഞ്ഞത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നത് കൂടി ഇതിലൂടെ ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു.












Click it and Unblock the Notifications