'പൊതുമരാമത്ത് വകുപ്പില്‍ പിആര്‍ പണിയും വാഴ്ത്താരിയും മാത്രം'; തുറന്നടിച്ച് വിഡി സതീശന്‍
കൊച്ചി: പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. സംസ്ഥാനത്തെ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് പകരം പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്നത് പി ആര്‍ പണിയും വാഴ്ത്താരിയും മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. റോഡിന്റെ അറ്റകുറ്റപ്പണികള്‍ മണ്‍സണിന് മുമ്പ് തീര്‍ക്കാത്തതാണ് പ്രശ്‌നമായിരിക്കുന്നത്. വകുപ്പിലെ ചില വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇതിന് കാരണമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയ പാതകളില്‍ പൊതുമരാമത്തിന് ഇടപെടാനാകില്ലെന്ന് പറയുന്നതില്‍ വസ്തുതയില്ല. ഹരിപ്പാട്- മാധവ ജംഗ്ഷന്‍- കൃഷ്ണപുരം റോഡ് , എന്‍ എച്ച് 88 എന്നീ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ ചെയ്ത് പണി നടത്തിയിട്ടുണ്ട്. അപ്പോള്‍ എന്‍ എച്ച് റോഡില്‍ ഇടപെടാനാകില്ലെന്ന് മന്ത്രി പറയുന്നതില്‍ എന്താണ് വസ്തുതയെന്നും വി ഡി സതീശന്‍ ചോദിച്ചു.













Click it and Unblock the Notifications