കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങള്‍ വലിയ സാമ്പത്തിക പ്രയാസത്തില്‍; ലോക്ക് ഡൗണില്‍ ഇളവ് വേണം, സര്‍ക്കാരിന് കത്ത് നല്‍കാന്‍ പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവ് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ ഇങ്ങനെ തുടരണമോ എന്ന് സര്‍ക്കാര്‍ ആലോചിക്കണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം പ്രതിപക്ഷമുണ്ടാകും. ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സര്‍ക്കാരിന് കത്ത് നല്‍കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

kerala

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

സംസ്ഥാനത്ത് 38 ദിവസമായി ലോക്ക് ഡൗണാണ്. തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു കഴിഞ്ഞ ലോക്ക് ഡൗണ്‍. അതുകൊണ്ട് ഒരുപാട് ആനൂകൂല്യങ്ങള്‍ ജനങ്ങള്‍ക്കുണ്ടായിരുന്നു. മൊറട്ടോറിയം പ്രഖ്യാപിക്കുകയും നികുതിയില്‍ ഇളവ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നുമില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്. ഒരുപാട് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ആളുകള്‍ പ്രതിസന്ധിയിലാണെന്ന് എല്ലായിടത്ത് നിന്നും പരാതികള്‍ വരികയാണെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

'ദിലീപ് പ്രതിയെന്ന് ഗണിച്ച് കണ്ടെത്തിയവർ,പീഡനക്കേസ് പ്രതിയുടെ കുറ്റസമ്മതത്തിന് ലൈക്കടിക്കുന്നു';ഒമർ ലുലു 'ദിലീപ് പ്രതിയെന്ന് ഗണിച്ച് കണ്ടെത്തിയവർ,പീഡനക്കേസ് പ്രതിയുടെ കുറ്റസമ്മതത്തിന് ലൈക്കടിക്കുന്നു';ഒമർ ലുലു

Recommended Video

cmsvideo
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒഴിവാക്കിയേക്കുമോ ? നിയത്രണങ്ങൾ എടുത്തുകളയുന്നു

അതേസമയം, മേയ് മാസം 8ന് ആണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പൊതുഗാതങ്ങള്‍ നിയന്ത്രിതമായി അനുവദിച്ചും കൂടുതല്‍ കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചും ഘട്ടം ഘട്ടമായി ലോക്ക് ഡൗണില്‍ ഇളവ് വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.

യുഡിഎഫിലേക്ക് പുതിയ കക്ഷിയെത്തും: കളി കാത്തിരുന്ന് കാണാന്‍ സുധാകരന്‍, ചര്‍ച്ചകള്‍ ആരംഭിച്ചുയുഡിഎഫിലേക്ക് പുതിയ കക്ഷിയെത്തും: കളി കാത്തിരുന്ന് കാണാന്‍ സുധാകരന്‍, ചര്‍ച്ചകള്‍ ആരംഭിച്ചു

ഓർമ്മകൾ ബാക്കിയാക്കി സുശാന്ത് സിംഗ് രാജ്പുത് വിടവാങ്ങി ഒരു വർഷം- ചിത്രങ്ങൾ കാണാം

English summary
VD Satheesan Says Opposition will be submit a letter to govt asking for a lockdown exemption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X