Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുണ്ടുടുത്ത മോദിയാണ് പിണറായി വിജയന്‍; ജനങ്ങള്‍ വീടുകളില്‍ കഴിയേണ്ട സ്ഥിതിയാണ് കേരളത്തില്‍'

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഭയന്ന് ജനങ്ങള്‍ വാതിലടച്ച് വീടുകളില്‍ കഴിയേണ്ട സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത തരത്തിലാണ് മുഖ്യമന്ത്രിയുടെ യാത്രയും വന്‍ സുരക്ഷാ സന്നാഹങ്ങളും. ജനങ്ങളെ ബന്ദികളാക്കി, മുഖ്യമന്ത്രി ഇങ്ങനെ ഭയപ്പെട്ട് ജീവിക്കുന്നത് എന്തിനാണെന്നും വി ഡി സതീശന്‍ ചോദിച്ചു.

സുരക്ഷാസംവിധാനത്തിന് നടുവില്‍ നിന്നാണ്, ഇത് ജനുസ് വേറെയാണ് കളി ഇങ്ങോട്ട് വേണ്ടെന്നു പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുന്നത്. മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് പിണറായി വിജയന്‍. മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് മുഖ്യമന്ത്രിക്കും നാടിനും നല്ലത്.

vd

ആരെയും ഭയമില്ലെന്ന് ഇടയ്ക്കിടെ പറയുന്ന മുഖ്യമന്ത്രിക്ക് എല്ലാത്തിനേയും ഭയമാണ്. കണ്ണിലും മനസിലും ഇരുട്ട് കയറിയതുകൊണ്ടാണ് നോക്കുന്നതെല്ലാം കറുത്തതായി കാണുന്നത്. കറുപ്പ് നിറം കേരളത്തില്‍ നിരോധിക്കുമോ എന്ന ഭയത്തിലാണ് ജനങ്ങള്‍. കരുതല്‍ തടങ്കലും പാന്റ് ഊരലും കൊണ്ടാണോ നിങ്ങള്‍ സമരത്തെ അടിച്ചമര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്? ഇത് ഹിറ്റ്ലറുടെ കേരളമാണോ? എന്ത് തോന്ന്യാസവും ചെയ്യാമെന്ന സ്ഥിതിയിലേക്ക് കേരളത്തെ കൊണ്ട് പോകുകയാണോ? എവിടെ കേരളത്തിലെ സാംസ്‌കാരിക നായകര്‍?- വിഡി സതീശന്‍ ചോദിച്ചു.

അതേസമയം, മുഖ്യമന്ത്രിക്ക് ഇപ്പോള്‍ നല്‍കുന്ന അമിത സുരക്ഷയില്‍ പ്രതികരിച്ച് എം എസ് എഫ് നേതാവ് ഫാത്തിമ തെഹ്ലിയയും രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ചൂണ്ടിക്കാട്ടി പിണറായി വിജയന്റെ പ്രഹസനത്തെ ന്യായീകരിക്കുന്ന സഖാക്കളുടെ അല്‍പ്പബുദ്ധിയോട് സഹതാപം തോന്നുന്നെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ കുടുംബത്തിലെ രണ്ട് പേര്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപെട്ടവരാണ്. പിണറായി വിജയനെ പോലെ പ്രതിഷേധക്കാരെ ഭയന്നല്ല, ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നത് കൊണ്ടാണ് രാഹുല്‍ ഗാന്ധിക്ക് വലിയ സുരക്ഷയോരുക്കുന്നത്. പിണറായി വിജയന് യാതൊരു വിധ ഭീകരാക്രമണ ഭീഷണിയുമില്ല.

പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന നിലക്കുള്ള അധികാരം ഉപയോഗിച്ചാണ് സ്വന്തം സുരക്ഷ വര്‍ധിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ 8 വര്‍ഷമായി രാഹുലിന് യാതൊരു നിയന്ത്രണവുമില്ലാത്ത കേന്ദ്ര സര്‍ക്കാരാണ് അദ്ദേഹത്തിന്റെ സുരക്ഷ സംബന്ധിച്ച് തീരുമാനം എടുക്കുന്നത്. പിണറായി വിജയനെ പോലെ പ്രതിഷേധക്കാരെ പേടിയാകുമ്പോള്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ പറയുന്നയാളല്ല രാഹുല്‍. പിണറായി വിജയനെ പോലെ പൊതുജനത്തെ പേടിയുള്ള ആളല്ല രാഹുല്‍, അവരിലേക്ക് ഇറങ്ങി ചെല്ലുന്നയാളാണ് രാഹുല്‍. രാഹുലിന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ മെറ്റല്‍ ഡിക്ടറ്റര്‍ ഉപയോഗിച്ച് തോക്കും ബോംബും ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്, കറുത്ത മാസ്‌കും കീറതുണിയുമല്ല- ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+