കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി; തുറന്നടിച്ച് വിഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സി പി എം തീരുമാനം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി. സതീശന്‍ പറഞ്ഞു. സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന സാഹചര്യം അതേപടി നിലനില്‍ക്കുകയാണ്. ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അവഹേളിച്ച വിവാദ പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കുകയോ കൃത്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്യാതെ തട്ടിക്കൂട്ട് അന്വേഷണമാണ് പൊലീസ് നടത്തിയതെന്നും വി ഡി സതീശന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സജി ചെറിയാനെ കുറ്റവിമുക്തനാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കോടതി അന്തിമ തീരുമാനം എടുത്തിട്ടുമില്ല. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

saji

ഭരണഘടനയെ പരസ്യമായി അവഹേളിച്ച ഒരാളെ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവരികയും മറുഭാഗത്ത് ഭരണഘടനയെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന സി പി എമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്ത് വന്നിരിക്കുന്നത്. ആര്‍ എസ് എസ് നേതാവ് ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്‌സില്‍ പറയുന്ന അതേ കാര്യങ്ങളാണ് സജി ചെറിയാനും പ്രസംഗിച്ചത്. മന്ത്രി സ്ഥാനം നഷ്ടമായിട്ടും ഭരണഘടനാവിരുദ്ധ പരാമര്‍ശവും അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പികള്‍ക്ക് എതിരായ അധിക്ഷേപവും സജി ചെറിയാന്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല.

 ഞെട്ടല്‍ മാറാതെ സൊമാറ്റോ; 2022ൽ ഒരു യുവാവ് ഓര്‍ഡര്‍ ചെയ്തത് 28 ലക്ഷം രൂപയുടെ ഭക്ഷണം ഞെട്ടല്‍ മാറാതെ സൊമാറ്റോ; 2022ൽ ഒരു യുവാവ് ഓര്‍ഡര്‍ ചെയ്തത് 28 ലക്ഷം രൂപയുടെ ഭക്ഷണം

ആര്‍ എസ് എസ് ആശയങ്ങളുമായി ചേര്‍ന്ന് നിന്ന് ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച ഒരാളെ വീണ്ടും മന്ത്രിയാക്കുന്ന സി പി എം എന്ത് സന്ദേശമാണ് നല്‍കുന്നത്? ഇതില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അതേസമയം, സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചതായി സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു. തുടര്‍ നടപടികള്‍ ഗവര്‍ണ്ണറുമായി ആലോചിച്ച് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇ പി ജയരാജനുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'നിങ്ങള്‍ ഉണ്ടാക്കി, നിങ്ങള്‍ ചര്‍ച്ച നടത്തി, നിങ്ങള്‍ തന്നെ അവസാനിപ്പിച്ച വിഷയമാണത്' എന്നായിരുന്നു മറുപടി.

അതൊന്നും ജനം വിശ്വസിക്കില്ലെന്നായിരുന്നു ആദ്യം കരുതിയത്.. പക്ഷെ..; ഉമ്മന്‍ചാണ്ടിയുടെ മകള്‍ പറയുന്നുഅതൊന്നും ജനം വിശ്വസിക്കില്ലെന്നായിരുന്നു ആദ്യം കരുതിയത്.. പക്ഷെ..; ഉമ്മന്‍ചാണ്ടിയുടെ മകള്‍ പറയുന്നു

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പല വിഷയങ്ങളും ചര്‍ച്ച ചെയ്യും. അതില്‍ നിങ്ങളോട് പറയേണ്ടത് പറയും. യോഗത്തിന്റെ നടപടി്ക്രമങ്ങളാകെ നിങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നില്ല. കേരളത്തിന്റെ ഭൂപ്രദേശം മറ്റേതെങ്കിലും സംസ്ഥാനത്തിന് കവര്‍ന്നെടുക്കാന്‍ ആകില്ലെന്നും അതിനാവശ്യമായ നടപടി സംസ്ഥാനം സ്വീകരിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

English summary
VD Satheesan Says Re-appointment of Saji Cheriyan as a minister is a challenge torule of law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X