Get Updates
Get notified of breaking news, exclusive insights, and must-see stories!

പച്ചക്ക് വര്‍ഗീയത പറയുന്ന പാർട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് വിളിക്കുക: വിഡി സതീശൻ

തിരുവനന്തപുരം: ജമാഅത്ത് ഇസ്ലാമിയെയും യുഡിഎഫിനെയും ചേര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍ രംഗത്ത്. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വര്‍ഗീയപരമാണെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. ഇതുപോലെ പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന പാര്‍ട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു.

vd satheeshan

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഡി സതീശന്റെ വിമര്‍ശനം. ജമാഅത്ത് ഇസ്ലാമിയുമായി ചേര്‍ന്ന് മുസ്ലീംലീഗ് യു ഡി എഫിലെ ഏറ്റവും വലിയ കക്ഷിയായി ഭരണത്തിന് നേതൃത്വം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് കോടിയേരി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു. സി.പി.എമ്മിന് എപ്പോള്‍ തുടങ്ങിയതാണ് ജമാത്ത് ഇസ്ലാമിയോടുള്ള വിരോധമെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ ചോദിച്ചു. അണികള്‍ ജീവന്‍ കൊടുത്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ ആറടി മണ്ണില്‍ കുഴിച്ച് മൂടാനാണ് പാര്‍ട്ടി സെക്രട്ടറിയുടേയും കുടുംബത്തിന്റേയും ശ്രമം എന്നും മുല്ലപ്പളളി കുറ്റപ്പെടുത്തി.

വിഡി സതീശന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ജമാഅത്ത് ഇസ്ലാമിയുമായി ചേര്‍ന്ന് മുസ്ലീംലീഗ് യു ഡി എഫിലെ ഏറ്റവും വലിയ കക്ഷിയായി ഭരണത്തിന് നേതൃത്വം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കോടിയേരി. ( എന്റെ ഓര്‍മ്മയിലുള്ള എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും ജമാഅത്ത് ഇസ്ലാമി പിന്‍തുണ കൊടുത്തത് സി പി എമ്മിനായിരുന്നു ) ഈ വാദം തന്നെയാണ് കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദിയും അമിത് ഷായും ഉയര്‍ത്തിയത്. അതായത് കോണ്‍ഗ്രസ് ജയിച്ചാല്‍ മുസ്ലീമായ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുമെന്ന്. ഇതുപോലെ പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന പാര്‍ട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കുന്നത്?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+