'എന്റെ മനസിലെ കുഴികൊണ്ട് ആരും മരിക്കാന്‍ പോകുന്നില്ല'; റിയാസിന് അസഹിഷ്ണുതയെന്ന് വിഡി സതീശൻ
തിരുവനന്തപുരം; പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിക്ക് അസഹിഷ്ണുതയാണെന്നും അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്നാണ് മന്ത്രിയുടെ മറുപടിയെന്നും സതീശൻ പറഞ്ഞു. റോഡിലെ കുഴികളുടെ കാര്യം പറയുമ്പോൾ തന്റെ മനസിലെ കുഴിയടക്കാാണ് മന്ത്രി പറയുന്നതെന്നും എന്നാൽ തന്റെ മനസിലെ കുഴി കൊണ്ട് ആരും മരിക്കില്ലെന്നും സതീശന്‍ പറഞ്ഞു.

'ദേശീയ പാത വിഷയത്തിൽ കേന്ദ്രസർക്കാരിനേയും പൊതുമരാമത്ത് പാതയുടെ കാര്യത്തിൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിനേയും ഞങ്ങൾ വിമർശിച്ചിട്ടുണ്ട്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായതുകൊണ്ടാണ് റിയാസിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്.വളരെ ലളിതമായ ചോദ്യങ്ങളാണ് സര്‍ക്കാരിനോട് ചോദിച്ചത്. മഴയ്ക്കു മുന്‍പുള്ള അറ്റകുറ്റപ്പണികള്‍ സംസ്ഥാനത്ത് നടന്നിട്ടില്ല. 322 കോടി രൂപ അനുവദിച്ചിട്ടും മണ്‍സൂണ്‍ അവസാനിക്കാറായ സമയത്തും അതിന്റെ ടെണ്ടറുകൾ നടക്കുകയാണ്. അതിന്റെ നിരവധിയായ രേഖകളും ഹാജരാക്കി. പ്രീ മണ്‍സൂണ്‍ വര്‍ക്ക് പോസ്റ്റ് മണ്‍സൂണ്‍ വര്‍ക്കായി നടക്കാന്‍ പോകുകയാണ്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തരമില്ല.'
'2017ല്‍ പിഡബ്ല്യുഡിയില്‍ രൂപീകരിച്ച മെയിന്റനന്‍സ് വിഭാഗം 2021ലാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. അവരും പിഡബ്ല്യുഡി റോഡ്‌സ് വിഭാഗവും തമ്മിലുള്ള തര്‍ക്കമാണ് പണികൾ വൈകിയതെന്ന് പറഞ്ഞു. അതിനെ കുറിച്ച് മറുപടികളില്ല.
നാഷനല്‍ ഹൈവേ അതോറിറ്റിക്ക് കൈമാറിയ സ്ഥലത്തും പിഡബ്ല്യുഡിയുടെ എൻഎച്ച് വിഭാഗം റോഡ് വിഭാഗം പണി നടത്തുന്നുണ്ടെന്നതിനുള്ള തെളിവുകളും ഹാജരാക്കി. അതിനും പ്രത്യേക മറുപടിയില്ല. എന്‍എച്ച്എഐക്കു കൈമാറിയ റോഡിലെ കുഴിയും പിഡബ്ല്യുഡിക്ക് അടയ്ക്കാന്‍ പറ്റുമെന്ന് വ്യക്തമായിരിക്കുകയാണ്'.
Recommended Video
'മന്ത്രി പറയുന്നത് എന്റെ മനസിലെ കുഴിയടക്കാനാണ്.എന്റെ മനസിലെ കുഴി കൊണ്ട് ആരും മരിക്കാനൊന്നും പോകുന്നില്ല. പക്ഷേ റോഡിലെ കുഴി അപകടകരമാണ്. അത് അടയ്ക്കണം.മന്ത്രി എന്തിനാണ് വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കുന്നത്? സര്‍ക്കാരിന്റെ നടപടിക്രമങ്ങളെ വിമർശിക്കുയും അവരുടെ തെറ്റ് തിരുത്തുകയും അശ്രദ്ധയും കെടുകാര്യസ്ഥതയും പറയുകയുമാണ് പ്രതിപക്ഷത്തിന്റെ ജോലി. ആ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം, എനിക്ക് ജയിലില്‍ പോയി പരിചയമില്ല, കൊതുക് കടി കൊണ്ടിട്ടില്ല, ഒളിവില്‍ പോയിട്ടില്ല എന്നൊക്കെ പറയുന്നത് എന്തിനാണ്. റോഡിലെ കുഴികളെ കുറിച്ച് സംസാരിക്കാന്‍ ജയിലിൽ പോകേണ്ട ആവശ്യമുണ്ടോ? ഇനി ഞാന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ലെന്ന ആക്ഷേപം കൂടി ഈ മന്ത്രി പറയും.അരിയെത്ര എന്ന് ചോദിച്ചാല്‍ പയര്‍ അഞ്ഞാഴി എന്ന് പറയുന്നതുപോലെയാണ് മറുപടികള്‍. ഉത്തരം കിട്ടാതിരിക്കുമ്പോൾ കൊഞ്ഞനം കുത്തുകയാണെന്നും വിഡി സതീശൻ പരിഹസിച്ചു'.












Click it and Unblock the Notifications