Get Updates
Get notified of breaking news, exclusive insights, and must-see stories!

നയംമാറ്റത്തിലൂടെ ജനങ്ങളെ കൊല്ലാന്‍ വരികയാണ്; സിപിഎം നയരേഖയെ വിമര്‍ശിച്ച് സതീശന്‍

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖ അവസരവാദ രേഖയാണ് എന്ന് സതീശന്‍ വിമര്‍ശിച്ചു. കാലത്തിനൊത്ത മാറ്റം എന്ന് സിപിഎം പറയുന്നതിനെ അവസരവാദം എന്നാണ് വിശേഷിപ്പിക്കേണ്ടത് എന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ജീവിതകാലത്ത് പറഞ്ഞ മുഴുവന്‍ കാര്യങ്ങളും ഇപ്പോള്‍ തിരുത്തി കൊണ്ടിരിക്കുകയാണ് സിപിഎമ്മെന്നും നാട് മുഴുവന്‍ സമരം ചെയ്ത് കുളമാക്കിയ ആളുകളാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനം അവസാനിച്ച ശേഷം ഈ വിഷയത്തില്‍ വിശദമായി സംസാരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണവും മിസ്മാനേജ്‌മെന്റും കൊണ്ട് കേരളത്തെ തകര്‍ത്തു.

VD Satheesan

അതിന് ശേഷം നയം മാറ്റത്തിലൂടെ സെസും ഫീസും ഏര്‍പ്പെടുത്തി ജനങ്ങളെ കൊല്ലാന്‍ വരികയാണ് സിപിഎം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാധാരണക്കാരായ ജനങ്ങള്‍ മേല്‍ ഫീസിന്റെ അമിതഭാരം ഏര്‍പ്പെടുത്തുകയാണ്. സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് ബലിയാടാകുന്നത് സാധാരണക്കാരായ മനുഷ്യരാണ് എന്നും ജീവിക്കാന്‍ പാടുപെട്ട് മനുഷ്യര്‍ നില്‍ക്കുമ്പോഴാണ് നികുതിയും സെസും ഫീസും കൂട്ടുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പെന്‍ഷനും ക്ഷേമനിധിയും നല്‍കാത്ത ആളുകളില്‍ നിന്നാണ് വീണ്ടും സെസും ഫീസും വാങ്ങാന്‍ പോകുന്നത് എന്നും സതീശന്‍ പറഞ്ഞു. ഭരണ തുടര്‍ച്ച എന്നത് അവരുടെ ആഗ്രഹം മാത്രമാണ് എന്നും അതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വപ്നം കാണുന്നതില്‍ തെറ്റില്ല എന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യത്തിലുമുള്ള നയത്തില്‍ മാറ്റം വരുത്തുന്നത് വില്‍പനയാകും എന്നും അദ്ദേഹം വിമര്‍ശിച്ചു.

'ഇവര്‍ ഇടതുപക്ഷമോ കമ്മ്യൂണിസ്‌റ്റോ അല്ല, തീവ്രവലതുപക്ഷമാണ്. സംഘപരിവാര്‍ സര്‍ക്കാര്‍ ചെയ്യുന്നതു പോലെ വന്‍കിട പദ്ധതികള്‍ക്കു പിന്നാലെ പോകുകയാണ്. കോണ്‍ഗ്രസിന് പ്ലാനിംഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ എല്ലാ തീരുമാനങ്ങളും ഇടതുപക്ഷ സ്വഭാവമുള്ളതായിരുന്നു. കോണ്‍ഗ്രസാണ് തൊഴിലുറപ്പ് പദ്ധതിയും എന്‍ ആര്‍ എച്ച് എമ്മും വിദ്യാഭ്യാസ അവകാശ നിയമവും കൊണ്ടുവന്നത്,' സതീശന്‍ അവകാശപ്പെട്ടു.

അതേസമയം കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം പൊതുസമ്മേളനത്തോടെ ഇന്ന് അവസാനിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദനെ വീണ്ടും തിരഞ്ഞെടുത്തു. 89 അംഗ സംസ്ഥാന സമിതിയില്‍ 17 പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 17 സെക്രട്ടറിയേറ്റില്‍ കെകെ ശൈലജ, എംവി ജയരാജന്‍, സിഎന്‍ മോഹന്‍ എന്നിവരും ഉള്‍പ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+