• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇങ്ങനായാണെങ്കിൽ ഇവിടെ ഒരു ഏജൻസിക്കും അന്വേഷണം നടത്താൻ കഴിയില്ല'; ആഞ്ഞടിച്ച് വിഡി സതീശൻ

തിരുവനന്തപുരം; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടിയ കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി വിഡിസതീശൻ എംഎൽഎ. ജയിംസ് മാത്യു എംഎല്‍എ ആണ് നിയമസഭാ എത്തിക്‌സ് കമ്മിറ്റിയില്‍ ഇഡിക്ക് എതിരെ കഴിഞ്ഞ ദിവസം പരാതി ഉയർത്തിയത്. ലൈഫ് മിഷൻ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡി ആവശ്യപ്പെട്ടിരുന്നു. ഇത് അവകാശ ലംഘനം ആണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ പരാതി.എന്നാൽ നടപടി അക്ഷരാർത്ഥത്തിൽ തന്നെ വിസ്മയിപ്പിച്ചെന്ന് വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

വിസ്മയിപ്പിച്ചു

വിസ്മയിപ്പിച്ചു

പ്രവിലേജസ്, എത്തിക്സ് എന്നിവ സംബന്ധിച്ച നിയമസഭാ സമിതി ഇഡി ഉദ്യോഗസ്ഥന് വിശദീകരണം ചോദിച്ച് നോട്ടീസ് നൽകിയത് എന്നെ വിസ്മയിപ്പിച്ചു.

1. ഇക്കാര്യത്തിൽ നിയസഭാ കമ്മറ്റിക്ക് ഇല്ലാത്ത അധികാരമാണ് ഉപയോഗിച്ചിരിക്കുന്നത്.

2. നിയമസഭയും ഈ കേസിന്റെ അന്വേഷണവും തമ്മിൽ ഒരു ബന്ധവുമില്ല. വാദത്തിന് വേണ്ടി , നിയമസഭക്ക് നൽകിയ ഉറപ്പുകളാണ് വിഷയമെങ്കിൽ തന്നെ അത് അന്വേഷിക്കേണ്ടത് ഉറപ്പുകൾ സംബന്ധിച്ച നിയമസഭാ സമിതിയാണ്.

അധികാരമില്ല

അധികാരമില്ല

3. സർക്കാർ തന്നെ സമ്മതിക്കുന്ന ലൈഫ് മിഷനിലെ കോഴയെ സംബന്ധിച്ചും അതിലെ കളളപ്പണ ഇടപാടിനെപ്പറ്റിയുമാണ് ഇഡി അന്വേഷിക്കുന്നത്. അത് അവരുടെ ഔദ്യോഗിക കൃത്യനിർവ്വഹണമാണ്. അതിനെ തടസ്സപ്പെടുത്താൻ നിയമസഭാ സമിതിക്ക് അധികാരമില്ല.

വിജിലൻസിനോട് വിശദീകരണം ചോദിക്കുന്നില്ല?

വിജിലൻസിനോട് വിശദീകരണം ചോദിക്കുന്നില്ല?

4. ലൈഫ്മിഷൻ കോഴയെക്കുറിച്ച് ആദ്യം അന്വേഷണം പ്രഖ്യാപിച്ചതും ഫയലുകൾ കൊണ്ടുപോയതും വിജിലൻസാണ്. എന്തുകൊണ്ടാണ് നിയമസഭാ സമിതി വിജിലൻസ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാത്തത്?

5. ഇതാണ് സമീപനമെങ്കിൽ ഒരു അന്വേഷണ ഏജൻസിക്കും കേരളത്തിൽ ഒരു കുറ്റകൃത്യത്തെക്കുറിച്ചും അന്വേഷിക്കാൻ കഴിയില്ല.

cmsvideo
  Bineesh Kodiyeri facing serious allegations in bangalore case
  അപഹാസ്യമാക്കരുത്

  അപഹാസ്യമാക്കരുത്

  6.വിചിത്രവും അധികാരപരിധിക്ക് പുറത്തുള്ളതുമായ ഒരു തീരുമാനമാണിത്.

  7. ലൈഫ് മിഷന്റെ വീടുകൾ മുഴുവൻ പൂർത്തിയാക്കാമെന്ന് മുഖ്യമന്ത്രി നിയമസഭക്ക് ഉറപ്പു നൽകിയിട്ടുള്ളതു കൊണ്ട് ഇഡി അന്വേഷിക്കുന്നത് നിയമസഭയുടെ പ്രിവിലേജിനെ ബാധിക്കുന്നതാണെന്ന വാദം യുക്തിരഹിതവും ജനങ്ങളുടെ മുന്നിൽ നിയമസഭയെ പരിഹാസപാത്രമാക്കുന്നതുമാണ്

  അന്വേഷണങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും നടക്കട്ടെ. ദയവു ചെയ്ത് നിയമസഭയെയും സഭാസമിതികളെയും ഇത്തരം കാര്യങ്ങളിലേക്ക് വലിച്ചിഴച്ച് അപഹാസ്യമാക്കരുത്.

  നിക്ഷേപ തട്ടിപ്പ്‌ കേസില്‍ എംസി കമറുദ്ദീനെതിരായ കേസുകളുടെ എണ്ണം നൂറില്‍ കൂടുതല്‍

  ട്രംപിനെതിരെ ബൈഡന്റെ മറുപണി.. 'പണിതത് ബ്ലൂൾ വാൾ'.. കൂറ്റൻ മുന്നേറ്റത്തിന് പിന്നിൽ

  പരാജയഭീതിയിലായ ട്രംപിനെ കടന്നാക്രമിച്ച് ബിജെപി; കൊവിഡിനെ നേരിടാൻ കഴിഞ്ഞില്ല, മോദി ഇന്ത്യയെ രക്ഷിച്ചു

  ജോര്‍ജിയയിലും ട്രംപിനെ ഞെട്ടിച്ച് ബൈഡന്‍; കോടതിയിലും ട്രംപിന് തിരിച്ചടി, വിജയമുറപ്പിച്ച് ഡമോക്രാറ്റ്

  English summary
  VD satheesan slams ethics committee's action to seek explanation from enforcement directorate
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X