കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന്റേത് രണ്ട് തരം നീതി; സിപിഎം കലാപം പടുകുഴിയിൽ വീണ മുഖ്യമന്ത്രിയെ രക്ഷിക്കാൻ';വിഡി സതീശൻ

Google Oneindia Malayalam News

തിരുവനന്തപുരം; രണ്ട് തരം നീതിയാണ് കേരളത്തില്‍ പോലീസ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.കോൺഗ്രസിന്റെ 3 ഓഫിസിന് ബോംബെറിഞ്ഞു, 4 ഓഫിസുകൾ കത്തിച്ചു. 2 ഓളം മറ്റ് ഓഫീസുകൾ തകർത്തു. സ്വകാര്യ മുതൽ നശിപ്പിക്കുന്നതിനെതിരെ നിയമം ഉണ്ടെങ്കിലും പോലീസ് ഒരു കേസ് പോലും എടുത്തിട്ടില്ല. . മുഖ്യമന്ത്രി എത്തപ്പെട്ടിരിക്കുന്ന പടുകുഴിയില്‍ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ സിപിഎം കേരളത്തില്‍ കലാപം നടത്തുകയാണെന്നും വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞു.

പ്രവാസികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിനെ ധൂർത്തെന്ന് പറയരുത്: പ്രതിപക്ഷത്തിനെതിരെ എഎം യൂസഫലിപ്രവാസികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിനെ ധൂർത്തെന്ന് പറയരുത്: പ്രതിപക്ഷത്തിനെതിരെ എഎം യൂസഫലി

1

സതീശന്റെ വാക്കുകളിലേക്ക്-'പൂന്തുറ എസ്.ഐയെ തലയ്ക്കടിച്ച വീഴ്ത്തിയ ഡി വൈ എഫ് ഐക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസില്ല. മുഖ്യമന്ത്രി വിമാനത്തില്‍ നിന്നിറങ്ങിയ ശേഷം 'പ്രതിഷേധം... പ്രതിഷേധം...' എന്ന മുദ്രാവാക്യം വിളിച്ച യുത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്. രണ്ട് തരം നീതിയാണ് കേരളത്തില്‍ നടപ്പാക്കുന്നത്.കോൺഗ്രസിന്റെ 3 ഓഫിസിന് ബോംബെറിഞ്ഞു, 4 ഓഫിസുകൾ കത്തിച്ചു. 2 ഓളം മറ്റ് ഓഫീസുകൾ തകർത്തു. സ്വകാര്യ മുതൽ നശിപ്പിക്കുന്നതിനെതിരെ നിയമം ഉണ്ടെങ്കിലും പോലീസ് ഒരു കേസ് പോലും എടുത്തിട്ടില്ല. സി പി എം ഓഫീസ് തകർത്താൽ പോലീസ് കേസെടുക്കുമല്ലോ? തൊടുപുഴയിലെ കോൺഗ്രസ് പ്രവർത്തകന്റെ കണ്ണ് നഷ്ടപ്പെടുന്ന സ്ഥിതിയാണ്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ രണ്ട് കാലും തല്ലി ഒടിച്ചിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടു കൂടി അതിനൊക്കെ ജാമ്യമുള്ള കേസ് എടുത്ത് സി പി എം ക്രിമിനലുകളെ വിടുകയാണ്'.

2

'മുഖ്യമന്ത്രി എത്തപ്പെട്ടിരിക്കുന്ന പടുകുഴിയില്‍ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ സിപിഎം കേരളത്തില്‍ കലാപം നടത്തുകയാണ്. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല സി പി എംവെട്ടിമാറ്റിയപ്പോള്‍, കെ പി സി സി ഓഫീസ് ആക്രമിച്ചപ്പോള്‍, പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ടപ്പോള്‍ ഒരു സാംസ്‌കാരിക നേതാവിനേയും കണ്ടില്ല. അവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുകയാണ്. സര്‍ക്കാരിന്റെ ഔദാര്യം കൈപ്പറ്റി അതില്‍ ജീവിക്കുന്ന സാംസ്‌കാരിക നായകരാണ് 'മുഖ്യമന്ത്രിക്കൊപ്പം' എന്ന പരിപാടി നടത്തുന്നത്'.

3


'കേരളം വിട്ടു തമിഴ്നാട്ടിലേക്കു പോയാലോ എന്നു താൻ ആലോചിക്കുകയാണ്.എറണാകുളത്തും തിരുവനന്തപുരത്തും തന്നെ കാലുകുത്താൻ അനുവദിക്കില്ലെന്നാണ് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിമാർ പറഞ്ഞിരിക്കുന്നത്. കേരളത്തിലൂടെ എന്നേയും കെ പി സി സി അധ്യക്ഷനേയും നടത്തില്ലെന്നാണ് സി പി എം എം എൽ എ പറഞ്ഞത്. പ്രതിപക്ഷ നേതാവിനെ കൊല്ലും എന്നാണ് സൈബർ പോരാളികൾ പറയുന്നത്. ആരെയാണ് ഇവർ പേടിപ്പിക്കുന്നത്, ഇതൊക്കെ കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്ത കാര്യമല്ലേ? ഇത്തരം ഭീഷണികൾ മുഴക്കിയാൽ യു ഡി എഫ് പേടിച്ച് പോകുമെന്ന് സർക്കാർ കരുതി കാണും. എന്നാൽ സർക്കാരിനെതിരെയുള്ള സമരം കൂടുതൽ ശക്തിയായി മുന്നോട്ടു കൊണ്ടുപോകും. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. എല്ലാ ഘടകക്ഷകളികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങും. സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടാൻ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ യുഡിഎഫ് നടത്തും, വിധി സതീശൻ പറഞ്ഞു. .

4


അതേസമയം വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്നാമത്തെയാളും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആണെന്നും എന്നാൽ അയാൾ ഇപ്പോൾ എവിടെ ഉണ്ടെന്ന് തനിക്ക് അറിയില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് വിഡി സതീശൻ പറഞ്ഞു.
നേതൃത്വത്തിന്റെ അറിവോടെയല്ല പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ചതെന്നും വിഡി സതീശൻ പറഞ്ഞു. വിമാനത്തിലെ പ്രതിഷേധം സംബന്ധിച്ച് മുൻ നിലപാടുകളിൽ നിന്നും സി പി എം മലക്കം മറിഞ്ഞിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി വിമാനത്തിൽ നിന്നും ഇറങ്ങിയ ശേഷമാണ് പ്രതിഷേധം ഉണ്ടായതെന്നാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇടപെടൽ ഉണ്ടായപ്പോഴാണ് ഇപി ജയരാജൻ പത്രസമ്മേളനം നടത്തി മുഖ്യമന്ത്രിയെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ആരോപിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്നും ഇപി ജയരാജൻ ആരോപിച്ചിരുന്നു. എന്നാൽ അതെല്ലാം തെറ്റാണെന്ന് വ്യക്തമായി, വിഡി സതീശൻ പറഞ്ഞു.

എന്ത് ധരിച്ചാലും മൊഞ്ചത്തി ആകാൻ പറ്റുവോ? കീർത്തിക്ക് പറ്റും..ദാ ഫോട്ടോകൾ..വൈറൽ

Recommended Video

cmsvideo
P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

English summary
VD satheesan slams Pinaryi Vijayan and CPM over Chaos in state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X