കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ഐസകിനെ പരിഹസിച്ച് വിഡി സതീശന്‍; 'ഇത്രയും വലിയ സാമ്പത്തിക വിദഗ്ദനാണെന്ന് മനസിലായില്ല'

Google Oneindia Malayalam News

കൊച്ചി: തുടര്‍ഭരണം കിട്ടുമെന്നുള്ള പ്രതീക്ഷ സിപിഎം കൈവിട്ടുവെന്ന് വിഡി സതീശന്‍. ഡോ തോമസ് ഐസകിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തതിന് ശേഷമുള്ള മന്ത്രിസഭാ തീരുമാനങ്ങള്‍ക്ക് പിന്നാലെയായിരുന്നു വിഡി സതീശന്റെ പ്രതികരണം.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന തീരുമാനത്തെ വിമര്‍ശിച്ചാണ് വിഡി സതീശന്‍ രംഗത്തെത്തിയത്. ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ 1-ന് പിഎഫില്‍ ലയിപ്പിക്കും. ഇപ്രകാരം പിഎഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ 1 നുശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും.

VD

2021 ഏപ്രില്‍ 1 ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കാനുമാണ് തീരുമാനം. എന്നാല്‍ 2021 ജൂണ്‍ 1 എന്നത് ഈ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞ് തെരഞ്ഞെടുപ്പും കഴിഞ്ഞ് അടുത്ത സര്‍ക്കാര്‍ അധികാരത്തിലെത്തില്ലേയെന്ന് വിഡി സതീശന്‍ ചോദിക്കുന്നു.

'ഡോ.തോമസ് ഐസക്കിന്റെ സാമ്പത്തിക പ്രഖ്യാപനം കേട്ടപ്പോള്‍ ഒരു കാര്യം ബോധ്യമായി. തുടര്‍ഭരണം കിട്ടുമെന്നുള്ള പ്രതീക്ഷ സി പി എം കൈവിട്ടിരിക്കുന്നു.
2020 ഏപ്രില്‍ 1 മുതല്‍ സര്‍ക്കാര്‍ കട്ട് ചെയ്ത് എടുത്ത ജീവനക്കാരുടെ ശമ്പളം പി.എഫില്‍ ലയിപ്പിക്കും. 2021 ജൂണ്‍ 1 -ാം തീയതി തൊട്ട് പിന്‍വലിക്കാം. ഇനിയും 6 മാസത്തേക്ക് 6 ദിവസത്തെ ശമ്പളം വീതം പിടിക്കും. അതും ഇതുപോലെ പി എഫില്‍ ലയിപ്പിച്ച് 2021 ജൂണ്‍ 1 ന് പിന്‍വലിക്കാം.
ലീവ് സറണ്ടര്‍ ആനുകൂല്യവും പി എഫില്‍ ലയിപ്പിക്കും. അതും 2021 ജൂണ്‍ 1 മുതല്‍ പിന്‍വലിക്കാം.
അല്ല മാഷെ, ഈ 2021 ജൂണ്‍ 1 എന്ന് പറയുമ്പോള്‍ ഈ സര്‍ക്കാരിന്റെ കാലാവധിയും കഴിഞ്ഞ് തിരഞ്ഞെടുപ്പും കഴിഞ്ഞ് അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലേ?ഇത്രയും കോടി രൂപയുടെ ബാധ്യത അടുത്ത സര്‍ക്കാരിന്റെ തലയിലിരിക്കട്ടെ അല്ലെ. ഇത്രയും വലിയ സാമ്പത്തിക വിദഗ്ദനാണെന്ന് ഇപ്പോഴാണ് മനസ്സിലായത് !' എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.

സംസ്ഥാനത്ത് ഇന്ന് 4000ത്തിനോട് അടുത്ത് കൊവിഡ് രോഗികൾ! ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്!സംസ്ഥാനത്ത് ഇന്ന് 4000ത്തിനോട് അടുത്ത് കൊവിഡ് രോഗികൾ! ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്!

ഡികെയ്ക്ക് പിന്നില്‍ ശക്തിയാര്‍ജ്ജിച്ച് കോണ്‍ഗ്രസ്; ഗ്രൂപ്പ് കളിയില്‍ ഇടറി ബിജെപി, യഡ്ഡിക്ക് തലവേദനഡികെയ്ക്ക് പിന്നില്‍ ശക്തിയാര്‍ജ്ജിച്ച് കോണ്‍ഗ്രസ്; ഗ്രൂപ്പ് കളിയില്‍ ഇടറി ബിജെപി, യഡ്ഡിക്ക് തലവേദന

English summary
vd satheesan slams thomas isac over the economic measures taken by government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X