മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിക്കരുത്; ആവശ്യവുമായി സതീശന്‍ പക്ഷം
സംസ്ഥാനത്ത് വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുതെന്ന ആവശ്യവുമായി വി ഡി സതീശന്‍ പക്ഷം. ഹൈക്കമാന്റിനോടും നിരീക്ഷകരായി എത്തുന്ന എഐസിസി പ്രതിനിധികള്‍ക്ക് മുന്നിലും ഇക്കാര്യം ഉന്നയിക്കാനാണ് സതീശന്‍ പക്ഷം ഒരുങ്ങുന്നത് എന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിയോടും ഇക്കാര്യം സൂചിപ്പിച്ചേക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പലയിടത്തും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ താല്‍പര്യമാണ് പ്രതിഫലിച്ചത്. അതിനാല്‍ തന്നെ ജയിച്ച് വരുന്ന ഭൂരിപക്ഷം എം എല്‍ എമാരുടേയും പിന്തുണ കെ സി വേണുഗോപാലിന് ലഭിക്കാനാണ് സാധ്യത.

ഇത് മുന്നില്‍ക്കണ്ടാണ് വി ഡി സതീശന്‍ പക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ യു ഡി എഫിന്റെ പൊതു അഭിപ്രായം പരിഗണിക്കണം എന്നാണ് ആവശ്യം. മുസ്ലീം ലീഗ് അടക്കുള്ള ഘടകകക്ഷികളുടെ പിന്തുണ സതീശന് ഉണ്ട്. അതേസമയം എം എല്‍ എമാരുടെ പിന്തുണയില്‍ കെ സി കഴിഞ്ഞാല്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ് ഭൂരിപക്ഷം എന്നാണ് വിലയിരുത്തല്‍.
വിജയ സാധ്യതയുള്ള കോണ്‍ഗ്രസ് എം എല്‍ എമാരില്‍ ഭൂരിഭാഗവും കെ സി വേണുഗോപാല്‍ പക്ഷക്കാരാണ്. ഇതാണ് കെ സി പക്ഷക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. എന്നാല്‍ വി ഡി സതീശനെ പിന്തുണയ്ക്കുന്ന എം എല്‍ എമാര്‍ പരമാവധി അഞ്ച് പേരായിരിക്കും എന്നാണ് പൊതു വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പൊതു അഭിപ്രായം, രാഷ്ട്രീയ സാഹചര്യം എന്നിവയ്ക്ക് പുറമേ ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിക്കണമെന്ന് സതീശന്‍ വിഭാഗം നിര്‍ദേശിക്കുന്നു.
നാളെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി സാഹചര്യം അനുകൂലമാണെങ്കില്‍ വേഗത്തില്‍ ഹൈക്കമാന്റിനെ സമീപിക്കാനാണ് വിഡി സതീശന്‍ പക്ഷം നീക്കം നടത്തുന്നത്. സതീശന്‍ തന്നെ നേരിട്ട് ഇക്കാര്യം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിയോട് സൂചിപ്പിക്കാനാണ് സാധ്യത. അതേസമയം യുഡിഎഫിന് മിന്നുന്ന ജയം ഉണ്ടാകും എന്നാണ് നേതാക്കളെല്ലാവരും അവകാശപ്പെടുന്നത്.
മിക്ക എക്‌സിറ്റ് പോളുകളും കേരളത്തില്‍ യുഡിഎഫിന് വിജയം പ്രവചിക്കുന്നു. ആക്സിസ് മൈ ഇന്ത്യ പോള്‍ യുഡിഎഫ് 78-90 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മനോരമ സി-വോട്ടര്‍ പോള്‍ യുഡിഎഫിന് 94 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പ്രവചിച്ചു.















Click it and Unblock the Notifications