കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് മോദി സ്റ്റൈൽ: സതീശൻ; കെ-റെയിൽ അപകടത്തിലേക്ക് നയിക്കും: ചെന്നിത്തല

Google Oneindia Malayalam News

കാസർകോട്/ആലപ്പുഴ : സംസ്ഥാനം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കെ-റെയിൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.മോദി സ്‌റ്റെലാണ് പിണറായി വിജയനുള്ളത്. വികസന വിരുദ്ധപട്ടം പിണറായിക്ക് നന്നായി ചേരുമെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു. എന്നാൽ, 1, 25000 കോടി രൂപ വായ്പയെടുത്ത് പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെയുള്ള കെ-റെയിൽ കേരളത്തെ അപകടത്തിലേക്ക് നയിക്കുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

1

കെ-റെയിൽ പദ്ധതി നടപ്പിലാക്കരുതെന്ന് തന്നെയാണ് യുഡിഎഫ് നിലപാട്. ഇതിൽ ഇക്കാര്യത്തിൽ യുഡിഎഫ് വളരെ കൃത്യമായി നിയമസഭയിൽ തന്നെ അവതരിപ്പിച്ചു കൊണ്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വികസന വിരുദ്ധപട്ടം ഏറ്റവും കൂടുതൽ ചേരുന്നത് പിണറായി വിജയനാണ്. സിൽവർ ലൈൻ ഹരിത പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പദ്ധതിക്ക് വേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടുണ്ടോയെന്നും സതീശൻ ചോദിച്ചു.

അലീന പടിക്കൽ സിമ്പിൾ ആണ്, ബട്ട് ബ്യൂട്ടിഫുൾ ടൂ... നടിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2

സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ചോദിച്ചറിയേണ്ടത് തന്നെയാണ്. അതാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു. ഡിസംബർ 18ന് ജില്ലാ കേന്ദ്രങ്ങളിൽ കലക്ടറേറ്റുകളിലേക്ക് മാർച്ച്‌ നടത്തും. അന്ന് തന്നെ സെക്രട്ടറിയേറ്റിലേക്കും മാർച്ച്‌ ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റേത് നരേന്ദ്രമോദി സ്റ്റൈലാണെന്നും വിമർശനം ഉന്നയിക്കുന്നവരെ തീവ്രവാദികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡിൽ പോയി പരാതിപ്പെടേണ്ട തരത്തിൽ ഒരു വിഷയവും കേരളത്തിലെ കോൺഗ്രസില്ലെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കും; 2025 ഓടെ ലക്ഷ്യം കൈവരിക്കും; ആരോഗ്യമന്ത്രി മാധ്യമങ്ങളോട്എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കും; 2025 ഓടെ ലക്ഷ്യം കൈവരിക്കും; ആരോഗ്യമന്ത്രി മാധ്യമങ്ങളോട്

3

കെ-റെയിൽ അഴിമതിക്ക് വേണ്ടിയുള്ള പദ്ധതിയാണ്. കേരളത്തിൽ നല്ല പദ്ധതികൾ വേറെ നിലവിലുണ്ട്. നിലവിലുള്ള റെയിൽവേ ലൈനിലൂടെ 25,000 കോടി രൂപയ്ക്ക് വേണമെങ്കിൽ പദ്ധതി നടപ്പിലാക്കാവുന്നതാണ്.അത് മനസ്സിലാക്കാതെയാണ് 1,25,000 കോടി വായ്പയെടുത്ത് പരിസ്ഥിതി ആഘാത പഠനം നടത്താതെ കേരളത്തിലെ അപകടത്തിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് - ചെന്നിത്തല പ്രതികരിച്ചു.

4

അതേസമയം, സമ്പൂർണ ഹരിത പദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രചരണങ്ങൾ മനഃപൂർവമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വികസന പദ്ധതികൾക്കെതിരായ അവിശുദ്ധ കൂട്ടുകെട്ടിൽ ബി.ജെ.പിയും ഭാഗമായതുകൊണ്ട് കേന്ദ്രത്തെ കൊണ്ട് തലയിടീക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട; ശബരിമലയിൽ കൂടുതൽ ഇളവുകൾഅഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട; ശബരിമലയിൽ കൂടുതൽ ഇളവുകൾ

5

ഈ നാടിന്റെ വികസനം സാധാരണഗതിയിൽ ആഗ്രഹിക്കേണ്ടവരെല്ലാം ഇതിനെതിരെ ശക്തമായി രംഗത്ത് വരികയാണ്. പദ്ധതി നടന്നുകൂടാ, ഇപ്പോൾ നടക്കാൻ പാടില്ല എന്നതാണ്. ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ എന്ന ചോദ്യത്തിന് ഉത്തരമില്ല. അതിന് ഉത്തരം പറയാൻ കുറച്ചു പ്രയാസമുണ്ട്. അതുകൊണ്ട് അതിന് അവർ ഉത്തരം പറയുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കെ-റെയിലും ശബരിമല വിമാനത്താവളവും അടക്കമുള്ള പദ്ധതികൾ തുരങ്കം വയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

Recommended Video

cmsvideo
മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

English summary
Opposition leader VD Satheesan has criticized the K-Rail project being implemented by the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X