Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ കടകംപള്ളീ... നീട്ടിവിളിച്ച് വിഡി സതീശന്റെ പരിഹാസം; പ്രതിപക്ഷ നേതാവിനെ സമ്മതിക്കണം!!

തിരുവനന്തപുരം: ആഴക്കടല്‍ മല്‍സ്യബന്ധനവും അനുബന്ധ കാര്യങ്ങളിലും വിദേശ കമ്പനിയുമായുള്ള കരാര്‍ ഒപ്പുവച്ച സര്‍ക്കാര്‍ നടപടി ഏറെ വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ സംഭവത്തില്‍ ആരോപണവുമായി വന്നതോടെ ആദ്യം നിഷേധിക്കുകയും പിന്നീട് കരാര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു. അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായുള്ള കരാര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കുറ്റപ്പെടുത്തിയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.

p

എന്‍ പ്രശാന്ത് ഐഎഎസിനെ കൊണ്ട് കരാര്‍ നടപടികളില്‍ ഒപ്പുവയ്പ്പിച്ചത് പ്രതിപക്ഷ നേതാവാണ് എന്നായിരുന്നു കടകംപള്ളിയുടെ ആരോപണം. ഇത് വലിയ അത്ഭുതമാണെന്ന് പ്രതികരിച്ചിരിക്കുകയാണ് വിഡി സതീശന്‍. സര്‍ക്കാരിന്റെ കീഴിലുള്ള ഫയലില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തുള്ള ഉദ്യോഗസ്ഥനെ കൊണ്ട് പ്രതിപക്ഷ നേതാവ് എങ്ങനെ ഒപ്പുവയ്പ്പിച്ചു എന്ന് സതീശന്‍ ചോദിക്കുന്നു. മാത്രമല്ല, സര്‍ക്കാര്‍ നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പരസ്യം നല്‍കിയ പദ്ധതി കൂടിയാണിതെന്ന് സതീശന്‍ ഓര്‍മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം....

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

ഇഎം സി സിയുമായുള്ള കരാര്‍ പ്രശാന്ത് ഐ എ എസിനെക്കൊണ്ട് ഒപ്പുവപ്പിച്ചത് രമേശ് ചെന്നിത്തലയെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ .
ഈ പ്രതിപക്ഷനേതാവിനെ സമ്മതിക്കണം ! നമ്മുടെ മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ എ എസുകാരനെക്കൊണ്ട് എം.ഒ.യു ഒപ്പു വെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല
മാത്രമല്ല ഒപ്പുവച്ചതിന്റെ പിറ്റേദിവസം അത് സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ പെടുത്തി മാധ്യമങ്ങളില്‍ പരസ്യവും വാര്‍ത്തയും!
എന്നിട്ടും മുഖ്യമന്ത്രിയും 19 മന്ത്രിമാരും അവരുടെ മുപ്പത് വീതമുള്ള പേഴ്‌സണല്‍ സ്റ്റാഫും അറിഞ്ഞില്ല എന്നത് അതിനെക്കാള്‍ കെങ്കേമം!
എന്റെ കടകംപള്ളി !

നടി റോഷ്‌ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+