മുഖ്യമന്ത്രിക്കും ഓഫീസിനും സ്വര്‍ണത്തോട് എന്താണ് ഇത്ര ഭ്രമം? വീണ്ടും സിബിഐ വരണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ആരോപണവിധേയരെ നിലനിര്‍ത്തിക്കൊണ്ടാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. എന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രീ നിങ്ങള്‍? കൊലപാതകം, സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ ലഹരി മരുന്ന് മാഫിയകളുമായുള്ള ബന്ധം, കൊടിയ അഴിമതി ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന് എതിരെ ഉണ്ടായിട്ടും ആരോപണവിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എഡിജിപിയെയും നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണം പ്രഖ്യാപിച്ചത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപിയെക്കാള്‍ താഴ്ന്ന റാങ്കിലുള്ള ജൂനിയര്‍ ഉദ്യോഗസ്ഥരരാണ് ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിലുള്ളത്. എസ്പിക്കെതിരെ അരോപണം ഉണ്ടായാല്‍ എസ്.ഐ ആണോ അന്വേഷിക്കുന്നത്? ഇത്രയും ഗുരുതര ആരോപണം ഉയര്‍ന്നിട്ടും നിയമപരമായ അന്വേഷണം നടത്താതെ പ്രഹസനം നടത്തുകയാണ് മുഖ്യമന്ത്രി.

ആരോപണ വിധേയരായ ഉപജാപകസംഘത്തിന്റെ ചൊല്‍പ്പടിയിലാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്ക് അവരെ ഭയമാണ്. അവര്‍ എന്തെങ്കിലും വെളിപ്പെടുത്തുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. പത്തനംതിട്ട എസ്.പിയുടെ എംഎല്‍എയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം കേരളത്തെ ഞെട്ടിച്ചതാണ്. ഒരു ഉദ്യോഗസ്ഥന് എംഎല്‍എയുടെ കാല് പിടിക്കുകയാണ്. അയാള്‍ മൂന്ന് ഉദ്യോഗസ്ഥരെ കുറിച്ചാണ് അസംബന്ധം പറഞ്ഞത്. എഡിജിപിയുടെ ഭാര്യയുടെ സഹോദരന്മാര് പണമുണ്ടാക്കുകയാണെന്നും എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരനും കള്ളനുമാണ് എഡിജിപിയെന്നും പറഞ്ഞ എസ്പി ഇപ്പോഴും സര്‍വീസില്‍ ഇരിക്കുകയാണ്.
ഇത് എന്ത് പൊലീസാണ്? പൊലീസിനെ ഇതുപോലെ ഇതുപോലെ നാണം കെടുത്തിയ കാലമുണ്ടായിട്ടില്ല. പിണറായി വിജയന് ആഭ്യന്തരമന്ത്രിയായിരിക്കെ പൊലീസ് സേന ജനങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ടിരിക്കുകയാണ്. പൊലീസ് തലപ്പത്ത് ഇരിക്കുന്നവര്‍ക്കെതിരെ കൊലപാതകവും സ്വര്‍ണക്കടത്തും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഇതുവരെ ഉയര്‍ന്നിട്ടുണ്ടോയെന്നും വിഡി സതീശന് ചോദിക്കുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്നതാണ്. അന്ന് അമിതാധികാരങ്ങള്‍ ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു. വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സ്വര്‍ണക്കള്ളക്കടത്ത് ആരോപണം ഉയര്‍ന്നിരിക്കുകയാണ്. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വര്‍ണത്തോട് എന്താണ് ഇത്ര ഭ്രമം?
എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഏരിയയില്‍ നിന്നും സ്വര്‍ണം പിടികൂടിയിട്ട് അത് മറ്റൊരു കേന്ദ്രത്തില്‍ എത്തിച്ച് അതില്‍ നിന്നും കുറച്ചു സ്വര്‍ണം അടിച്ചുമാറ്റിയിട്ട് ബാക്കി സ്വര്‍ണത്തിന് മേല്‍ കേസെടുക്കുന്നു. എന്തൊരു വലിയ ആരോപണമാണിത്? എസ്.പിയുടെ നേതൃത്വത്തില്‍ എ.ഡി.ജി.പിയുടെ അറിവോടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പിന്തുണയിലാണ് ഇതൊക്കെ നടന്നത്. സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങള്‍ക്കും ഗുണ്ടാ സംഘങ്ങള്‍ക്കും പിന്തുണ നല്‍കുന്നത് ഉള്‍പ്പെടെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
ഭരണകക്ഷി എം.എല്‍.എ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ അയാള്‍ക്കെതിരെ നടപടി എടുക്കേണ്ടേ? നടപടി ഇല്ലാത്ത സാഹചര്യത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്നു വേണം കാണാന്‍. ആരോപണവിധേയരെ നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണത്തിലൂടെ സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുകയാണ്. സിപിഎം ഏറ്റവും വലിയ ജീര്‍ണതയിലേക്കാണ് പോകുന്നത്. ബംഗാളില്‍ അവസാനകാലത്തുണ്ടായ ദുരന്തമാണ് കേരളത്തിലെ സിപിഎമ്മിനെയും കാത്തിരിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎമ്മിനെ കേരളത്തില്‍ കുഴിച്ചുമൂടുകയാണ്. സിപിഎം ബംഗാളിലേതു പോലെ കേരളത്തിലും തകര്‍ന്നു പോകുന്നത് ഇഷ്ടപ്പെടുന്നവരല്ല കേരളത്തിലെ പ്രതിപക്ഷം.
ബിജെപിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് തൃശൂര്‍ പൂരം കലക്കിയത്. ഹൈന്ദവ വികാരം ഉണ്ടാക്കി ബിജെപിയെ സഹായിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് പൂരം കലക്കിയത്. എന്നിട്ടും ഒരു നടപടിയും എടുത്തില്ല. കമ്മിഷണര്‍ അഴിഞ്ഞാടിയിട്ടും ജില്ലയിലെ രണ്ടു മന്ത്രിമാര്‍ അതിനെ ചോദ്യം ചെയ്തോ? മുഖ്യമന്ത്രി ഉറങ്ങിക്കിടക്കുകയായിരുന്നില്ലല്ലോ? അപ്പോള്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായിരുന്നില്ലേ? നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം- ബിജെപി ധാരണയെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം അവസാനിപ്പിച്ചത്.
-
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications