സ്‌കൂള്‍ പൂട്ടിയതോടെ നാട്ടിന്‍ പുറത്ത് കുട്ടിക്കടകള്‍ സജീവം
മലപ്പുറം: മധ്യവേനലവധിക്ക് സ്‌കൂള്‍ പൂട്ടിയതോടെ നാട്ടിന്‍ പുറത്ത് കുട്ടിക്കടകള്‍ സജീവമായി. അധ്യയന വര്‍ഷം മുഴുവന്‍ പുസ്തകങ്ങളോട് മല്ലിട്ട് ക്ലാസുകളുടെയും പരീക്ഷകളുടെയും വിരസത മാറ്റാന്‍ അവധിക്കാലം ആഘോഷമാക്കുന്ന കുട്ടികളാണ് പതിവു പോലെ രക്ഷിതാക്കളുടേയും ബന്ധുക്കളുടെയും സഹായത്തോടെ ബിസിനസ്സ് ആരംഭിച്ചിരിക്കുന്നത്.
തങ്ങളുടെ കൂട്ടുകാരെ എളുപ്പം വീഴ്ത്താവുന്ന ഉപ്പിലിട്ടതും മിഠായിയും തുടങ്ങിസിപ് അപ്, സംഭാരം എന്നിവയും കുട്ടിക്കടകളില്‍ ലഭ്യമാണ്. ചില കടകളില്‍ കളിപ്പാട്ടങ്ങള്‍ വരെ വില്പ്പനക്കുണ്ട്. ടി വിക്ക് മുന്നിലിരുന്നും മൊബൈലില്‍ കളിച്ചും സമയം പാഴാക്കുന്നതിലും നല്ലതാണെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. കുട്ടികളില്‍ ചെറു പ്രായത്തിലേ സമ്പാദ്യ ശീലം വളര്‍ത്താം എന്ന ഗുണവും ഉണ്ട്.

എന്നാല്‍ ചില വിദ്യാര്‍ഥികള്‍ കച്ചടം വരുമാനമാര്‍ഗമായി കാണുമ്പോള്‍ മറ്റുചിലര്‍ ഇതൊരു അനുഭവം മാത്രമാക്കാനാണ് ഉദ്ദേശിക്കുന്നത്. സാധനങ്ങള്‍ മാര്‍ക്കറ്റില്‍പോയി വാങ്ങിക്കുന്നതും വിലനിശ്ചയിക്കുന്നതും എല്ലാം വിദ്യാര്‍ഥികള്‍തന്നെയാണ്. മുന്‍കാലങ്ങളില്‍ മിഠായിയും അച്ചാറും മാത്രമാണു കുട്ടിക്കടകളില്‍ കണ്ടിരുന്നതെങ്കില്‍ ഇന്ന് സംഭാരം, മോര്, അടക്കമുള്ള ജ്യൂസുകള്‍വരെ കുട്ടിക്കടകളിലുണ്ട്.
അതോടൊപ്പം കളിപ്പാട്ടങ്ങള്‍, വീടുകളിലേക്കാവശ്യമായ മറ്റു വസ്തുക്കളും കുട്ടികളില്‍ ഇടംപിടിച്ചിട്ടുണ്ട് സാധനം വാങ്ങാനെത്തുന്നവര്‍ ഇവരോട് പ്രത്യേക അനുകമ്പ കാണിക്കുന്നതും കച്ചവടം തകൃതിയാകാന്‍ സഹായിക്കുന്നുണ്ട്. ഓരോ ദിവസവും ചെലവാകുന്ന വസ്തുക്കളുടെ ലിസ്റ്റ് അടക്കം തങ്ങള്‍ എഴുതിവെക്കുന്നുണ്ടെന്നു ഇത്തരത്തിലുള്ള മലപ്പുറത്തെ ഒരുകുട്ടിക്കച്ചവടക്കാരന്‍ പറയുന്നു.












Click it and Unblock the Notifications