Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ വേദിയില്‍ പാടാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് വേടന്‍; ചെളി വാരിയെറിഞ്ഞ് കാണികള്‍

അടുത്തകാലത്തായി ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടനെ ചുറ്റിപ്പറ്റിയാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ മുഴുവന്‍. കഞ്ചാവ് കേസിന് പിന്നാലെ പുലിപ്പല്ല് കേസില്‍ അറസ്റ്റിലായ വേടന് പിന്തുണയും വിമര്‍ശനവും ഒരു പോലെ ലഭിക്കുന്നുണ്ട്. കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന് ഒരു വിഭാഗം ആക്ഷേപിക്കുമ്പോള്‍, വേടന്‍ ജാതി വിവേചനം അടക്കമുള്ള സാമൂഹിക വിപത്തുകള്‍ക്കെതിരെ പ്രതികരിക്കുന്ന യുവത്വത്തിന്റെ ശബ്ദമാണെന്നും പറയുന്നവരുണ്ട്.

വിമര്‍ശനങ്ങള്‍ നിരവധി ഉണ്ടെങ്കിലും വേടന് കിട്ടുന്ന പ്രോഗ്രാമുകള്‍ക്ക് ഒരു കുറവുമില്ല. പുലിപ്പല്ല് കൈവശം വച്ചതിന് അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെ സര്‍ക്കാര്‍ പരിപാടിയില്‍ പാട്ട് പാടാന്‍ വേടന് അവസരം കിട്ടിയിരുന്നു. തന്നെ കേള്‍ക്കുന്ന കൊച്ചുകുട്ടികള്‍ ദുശ്ശീലങ്ങളില്‍ അകപ്പെടരുതെന്നും ഇതൊക്കെ പറഞ്ഞു തരാന്‍ തനിക്ക് ആരുമില്ലായിരുന്നു എന്നും വേടന്‍ പറഞ്ഞതിന് സമൂഹ മാധ്യമങ്ങളില്‍ വലിയ പിന്തുണ ലഭിച്ചിരുന്നു. തെറ്റു തിരത്താന്‍ തയാറായ വേടന് ഇനിയും അവസരങ്ങള്‍ ലഭിക്കട്ടെ എന്ന് ആശംസിച്ചവരില്‍ ചലച്ചിത്ര പ്രവര്‍ത്തകരും ഉണ്ട്.

vedan

എന്നാല്‍ കഴിഞ്ഞ ദിവസം എല്ലാവരെയും സങ്കടപ്പെടുത്തിയ ഒരു സംഭവം വേടന്റെ പരിപാടിക്കിടെ ഉണ്ടായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തിന്റെ ഉത്സവത്തോടനുബന്ധിച്ച് നടത്താനിരുന്ന സംഗീത പരിപാടിയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കിളിമാനൂരിനു സമീപം വെള്ളല്ലൂര്‍ ഊന്നന്‍കല്ല് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് വേടന്റെ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്.

പാടശേഖരത്താണ് സംഗീതനിശയ്ക്കായി വേദി ഒരുക്കിയത്. പരിപാടിക്കായി എല്‍ഇഡി ഡിസ്‌പ്ലേവാള്‍ തയാറാക്കുന്നതിനിടെ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് വീണു. ഇദ്ദേഹത്തെ ഉടനടി അവിടെയുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിറയചിന്‍കീഴ് കൂന്തള്ളൂര്‍ നന്ദാവനത്തില്‍ താമസിക്കുന്ന ലിജു ഗോപിനാഥ് എന്ന ചെറുപ്പക്കാരനാണ് ഷോക്കേറ്റ് മരിച്ചത്. ഇതേതുടര്‍ന്ന് പരിപാടി റദ്ദാക്കി.

വേടനെ കാണാനും പാട്ട് കേള്‍ക്കാനും വലിയ തിരക്കുണ്ടായിരുന്നു. പരിപാടി റദ്ദാക്കിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് വേടനെതിരേ ഉയര്‍ന്നത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ പരിപാടി കാണാന്‍ എത്തിയിരുന്നു. വേദിയിലേക്ക് ചെളിയും മണ്ണും കല്ലും വാരിയെറിഞ്ഞതാണ് കാണികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വേദിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനും ചെളികൊണ്ട് ഏറ് കിട്ടി. സ്ഥലത്ത് വന്‍ സംഘര്‍ഷ സാധ്യതയും നിലനിന്നിരുന്നു പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

ടെക്‌നീഷ്യന്‍ ഷോക്കേറ്റ് വീണ് മരിച്ചെന്ന് അറിഞ്ഞതോടെ തനിക്ക് ആ വേദിയില്‍ പാടാന്‍ കഴിയില്ലെന്ന് വേടന്‍ പിന്നീട് പ്രതികരിച്ചു. ആള്‍ക്കൂട്ടവും സുരക്ഷാ പ്രശ്‌നവും മൂലം പരിപാടി റദ്ദാക്കാനുള്ള കാരണം നേരിട്ട് പറയാന്‍ പോലും പറ്റാത്ത സാഹചര്യം ഉണ്ടായെന്നും വേടന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് വേടന്‍ പരിപാടി റദ്ദാക്കാനുള്ള കാരണം വിശദീകരിച്ചത്.

വേടന്റെ വാക്കുകള്‍:

'കിളിമാനൂരില്‍ വെച്ച് നടത്താനിരുന്ന എന്റെ പരിപാടിയില്‍ ലിജു എന്നു പറയുന്ന ഒരു സഹോദരന്‍, ടെക്നീഷ്യന്‍ ഷോക്കേറ്റ് മരണപ്പെട്ടിരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ആ വേദിയില്‍വന്ന് നിങ്ങളുടെ മുന്നില്‍വന്ന് പാട്ടുപാടാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ട്. ഇത് ഞാന്‍ സംഘാടകരുമായും വേണ്ടപ്പെട്ട അധികാരികളുമായും സംസാരിച്ചിട്ടുണ്ട്. എന്നെ കാണാനും കേള്‍ക്കാനും ഒരുപാട് നേരമായി കാത്തിരുന്ന ജനങ്ങളുടെ മുന്നില്‍വന്ന് ഇതെനിക്ക് മിണ്ടണമെന്നുണ്ടായിരുന്നു. ജനത്തിരക്കും സേഫ്റ്റിയില്ലായ്മയും കാരണം എനിക്ക് നേരിട്ട് നിങ്ങളുടെ മുന്നില്‍വന്ന് ഇത് പറയാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഞാന്‍ നില്‍ക്കുന്നത്.

എന്റെ പ്രിയപ്പെട്ടവരായ നിങ്ങള്‍ ഇത് മനസിലാക്കുമെന്നും സംയമനം പാലിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇതിലും വലിയൊരു വേദിയില്‍ ഇതിലും സുരക്ഷാ സംവിധാനങ്ങളോടു കൂടി ഞാന്‍ നിങ്ങളുടെ മുന്നില്‍ ഇനിയും വരും. നിങ്ങളേക്കാള്‍ കൂടുതല്‍ വിഷമം എനിക്കുണ്ട്. എനിക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റാത്തതിലും അതിലുപരി എന്റെ ഷോയ്ക്കു വേണ്ടി പണിയെടുക്കാന്‍ വന്നൊരു ചേട്ടന്‍ മരണപ്പെട്ടിരിക്കുകയാണ്. നിങ്ങളിത് മനസിലാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നന്ദി'.

അതേസമയം, ഈ പരിപാടി റദ്ദാക്കിയതില്‍ വേടനെ പിന്തുണയ്ക്കുന്നവരാണ് കൂടുതല്‍. അതില്‍ ഒരാള്‍ സമൂഹ മാധ്യമത്തില്‍ കുറിച്ച കമന്റ് ശ്രദ്ധേയമായിരുന്നു.

'കഴിഞ്ഞ ദിവസം വേടന്റെ ഒരു പരിപാടി തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്നു. എന്നാല്‍ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഒരു ടെക്‌നീഷ്യന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് വേടന്‍ പരിപാടി അവതരിപ്പിക്കാതെ മടങ്ങി. ഇതിനെ തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് കാണികള്‍ക്കിടയില്‍ നിന്നും ഉണ്ടായത്. കാണികള്‍ ചെളി വാരി എറിയാന്‍ തുടങ്ങി. അതല്ലെങ്കിലും വേടന്റെ ആരാധകര്‍ അല്ലേ, അപ്പോള്‍ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി.
എന്നാല്‍ വേടനോട് ഒരു കാര്യത്തില്‍ റെസ്‌പെക്ട് തോന്നിപ്പോയി. ഇങ്ങനെ ഒരു സംഭവം നടന്നിട്ട് പരിപാടി അവതരിപ്പിക്കാതെ പോയല്ലോ, യഥാര്‍ത്ഥത്തില്‍ അത് തന്നെയാണ് മാന്യത. ഉമാ തോമസ് എംഎല്‍എ വീണു ഗുരുതരമായി പരിക്ക് പറ്റിയിട്ടും ഭരതനാട്യം അവതരിപ്പിച്ച പ്രമുഖ നടിയെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു' - ഇതായിരുന്നു ഒരാള്‍ കുറിച്ചത്.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം നടക്കുന്ന സമയത്ത് ഇത്തരം ആഘോഷങ്ങള്‍ നടത്തുന്നതിനെയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+