Get Updates
Get notified of breaking news, exclusive insights, and must-see stories!

വേടനെ സവർണ ലോബി ഒതുക്കാന്‍ നോക്കൂന്നോ? ഭാവിക്ക് തന്നെ ദോഷം ചെയ്യുന്ന വാദങ്ങളെന്ന് രാഹുല്‍ ഈശ്വർ

വേടന് തെറ്റുകള്‍ തിരുത്തി മുന്നോട്ട് വരാനുള്ള അവസരങ്ങള്‍ നല്‍കണമെന്ന് രാഹുല്‍ ഊശ്വർ. വേടനിലെ റാപ്പറെ പൂർണമായി ബഹുമാനിക്കുമ്പോഴും വേടന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ വിനയത്തോടെ എതിർക്കുന്ന അല്ലെങ്കിൽ വിനയത്തോടെ അതിന്റെ എതിർപക്ഷത്ത് നിൽക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. വേടൻ എന്ന റാപ്പർ ഗംഭീരമാണ്, വേടൻ ഉണ്ടാക്കുന്ന സ്വാധീനം നമ്മളെല്ലാം ശ്രദ്ധിക്കേണ്ട കാര്യമാണ്. നേരത്തെ ഞരളത്ത് ഹരിഗോവിന്ദന്‍ പറഞ്ഞതു പോലെ കേരളത്തിന്റെ ബോബ് മാർലി എന്ന വിശേഷണം വളരെ ശരിയാണ് എന്നും അദ്ദേഹം പറയുന്നു.

ഇവിടെ നമ്മൾ നോക്കേണ്ടത് നിയമപരമായ കാര്യങ്ങളാണ്. വേടൻ ഉപയോഗിക്കുന്ന കഞ്ചാവ്, അത് ഒരു കാരണവശാലും ശരിയല്ല. വേടൻ തന്നെ ഏറ്റു പറയുന്നതുപോലെ അത് തെറ്റാണ് അതിന്റെ പിന്നിൽ നമ്മളായിട്ട് ഒരു കോൺസ്പിറസി തിയറി കണ്ടുപിടിക്കേണ്ടതില്ല. രണ്ട് ഇന്ത്യയിൽ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972 ഉണ്ട്. നമ്മൾ സൈറ്റ്സിൽ അഥവാ കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഇൻ എൻഡേൻജർഡ് സ്പീഷീസിൽ ഒക്കെ സൈൻ ചെയ്തിട്ടുണ്ട്. നമുക്ക് ആനവാൽ മോതിരം ആകട്ടെ, പുലിനഖം ആകട്ടെ ഇനി സിംഹത്തിന്റെ ക്ലോ ആകട്ടെ തുടങ്ങിയ ഒരുപാട് കാര്യങ്ങൾക്ക് നിയമപരമായ റെസ്ട്രിക്ഷൻസ് ഉണ്ട്.

vedan-rahul-easer-

ഇനി ആനയുടെ കൊമ്പാണെങ്കിൽ പോലും അതിനടക്കം റെസ്ട്രിക്ഷൻ ഉണ്ട്, അത്തരം കാര്യങ്ങൾ വരുമ്പോൾ ജാതിയോ രാഷ്ട്രീയമോ അല്ലെങ്കിൽ സ്വത്വമോ എടുത്ത് നമ്മൾ ഒരു ഡിഫൻസ് പറയുന്നതിനു പകരം അവർക്ക് തെറ്റു പറ്റിപ്പോയി എന്ന് ഓണസ്റ്റലി പറഞ്ഞാൽ മതി. ഞരളത്ത് ഹരിഗോവിന്ദന്റെ എല്ലാ സാംസ്കാരിക മുന്നേറ്റങ്ങളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ. തിരുവനന്തപുരം കേന്ദ്രീകരിച്ചു നിൽക്കുന്ന ഒരു നായർ ലോബി അല്ലെങ്കിൽ സവർണ ഹിന്ദു ലോബി വേടനേയും ജാസി ഗിഫ്റ്റിനേയുമൊക്കെ ഒതുക്കാന്‍ നോക്കുന്നുവെന്നാണ് അദ്ദേഹം പറയാതെ പറയുന്നത്.

അദ്ദേഹത്തിന്റെ ആരോപണം എലാബറേറ്റ് ചെയ്തു പറഞ്ഞാൽ ഈ സവർണ്ണ ഹിന്ദു സാംസ്കാരിക ലോബി ഇവരെയെല്ലാം തടയാൻ ശ്രമിക്കുന്നു എന്നോ ടാർഗറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നോ പറയാം. എന്നാല്‍ അതിനുള്ള സാധ്യതകള്‍ കുറവാണ്. വേടൻ ഒരു വിശ്വാസിയാണ് വേടൻ വളരെ പ്രാർത്ഥനാപൂർവ്വം തൃശ്ശൂരിലെയും എറണാകുളത്തെയും പല അമ്പലങ്ങളിലൊക്കെ പോകുന്നത് വളരെ സന്തോഷത്തോടെ കാണുന്നു. അമ്പലം ആണെങ്കിലും പള്ളിയാണെങ്കിലും അത്തരം വിശ്വാസങ്ങൾ നല്ലതാണ്.

നമ്മളെല്ലാം ആ സാംസ്കാരിക ധാരയിൽ ചേർന്നു നിൽക്കുകയാണ്. പക്ഷേ അദ്ദേഹം മുന്‍പോട്ടു വെക്കുന്ന രാഷ്ട്രീയത്തോട് സംവദിക്കണം. അതിനോട് ചില തത്വാധിഷ്ഠിതമായ എതിർപ്പുകളുള്ള വ്യക്തിയാണ് ഞാൻ. പക്ഷേ അത്തരം വിഷയങ്ങൾ ഇതിനിടയിൽ കൊണ്ടുവന്നാൽ അത് ശരിയാകില്ല. വേടനെ തെറ്റ് പറ്റിയിരിക്കുകയാണ് സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കരുതെന്നും അദ്ദേഹം പറയുന്നുണ്ട്. ഓർഗാനിക് ആയിരിക്കാം അദ്ദേഹത്തില്‍ നിന്നും പിടിച്ചത്.

വേടനെ ട്രോൾ ചെയ്യുകയോ അകറ്റി നിർത്തുകയോ അല്ല വേണ്ടത് വേടന് കൂടുതൽ അവസരങ്ങൾ കൊടുക്കണം. ഷൈൻ ടോം ചാക്കോയ്ക്കും നമ്മുടെ ഖാലിദിനും അല്ലെങ്കിൽ ശ്രീനാഥ് ഭാസിക്കും അടക്കം കൂടുതൽ അവസരങ്ങൾ കൊടുക്കണം എന്നുള്ള കാര്യത്തിൽ സംശയമില്ല. അപ്പോൾ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞവർ തിരിച്ചുവരണം. പകരം ഇവർ ഇരകളാണെന്നൊരു ഇരവാദം ഇപ്പോൾ ഉയർത്തുകയാണെങ്കിൽ അവരുടെ കോടതി കേസിലും അവരുടെ ഭാവിക്ക് തന്നെ ദോഷം ചെയ്യും.

ചെറിയ പ്രായത്തിൽ ഞങ്ങളോടൊക്കെ പറയും ആനവാലൻ മോതിരം കുട്ടിക്ക് ഇട്ടു കൊടുത്താൽ നല്ലതാണെന്ന്. എന്നാല്‍ നമുക്ക് അറിയില്ലല്ലോ ഇതൊരു നിയമത്തിന്റെ വയലേഷൻ ആണെന്ന്. അതുകൊണ്ട് ബോധവത്കരണത്തിന്റെ ഒരു സ്റ്റെപ്പ് വേണം. മൃഗങ്ങളോട് ബന്ധപ്പെട്ട് നമുക്ക് ഒരുപാട് വിശ്വാസങ്ങളും സംസ്കാരങ്ങളും ഉണ്ട്. അതിന്റെ ഭാഗമായിട്ടൊക്കെയാണ് പലരും ഇതിലേക്ക് പെട്ടുപോകുന്നതെന്നും അദ്ദേഹം പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+