റാപ്പര്‍ വേടന് ദുബായിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍: ഖത്തറിലെ പരിപാടി മാറ്റിവെച്ചു
കൊച്ചി: ഡെങ്കിപ്പനി ബാധിച്ച റാപ്പര്‍ വേടനെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിലാണ് വേടന് എന്ന ഹിരണ്‍ ദാസ് മുരളി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇതേ തുടര്‍ന്ന് ഖത്തറിലെ ദോഹയില്‍ ഈ മാസം 28-ന് നടത്താനിരിക്കുന്ന പരിപാടി ഡിസംബര്‍ 12 ലേക്ക് മാറ്റിവെച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വേടന് തന്നെയാണ് ഇക്കാര്യം ഫോളോവേഴ്സിനെ അറിയിച്ചത്. ആശുപത്രി കിടക്കയില്‍ നിന്നുള്ള ഒരു ചിത്രവും വേടന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു
ഗള്‍ഫില്‍ പര്യടനം നടത്തുന്നതിനിടെയാണ് ദുബായില്‍ വച്ച് റാപ്പര്‍ വേടന് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്. കടുത്ത പനിയെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈറല്‍ ഫീവര്‍ ബാധിച്ചതായാണ് ഫേസ്ബുക്കിലൂടെ വേടന് വ്യക്തമാക്കിയത്. വേടനെ ചികിത്സിക്കുന്ന മെഡിക്കല്‍ ടീം കര്‍ശനമായി വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിപാടി നീട്ടിവെച്ചത്. ദോഹയിലെ ഏഷ്യന്‍ ടൗണിലുള്ള ആംഫി തിയേറ്ററിലാണ് മറ്റന്നാള്‍ പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടി മാറ്റിവെച്ചതില്‍ ആരാധകരോട് ക്ഷമയും അറിയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ദുബായില്‍ വേടന് പരിപാടി അവതരിപ്പിച്ചിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് അവസാന മണിക്കൂറിലാണ് അന്ന് വേടന് വേദിയില്‍ എത്തിയത്.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications