Get Updates
Get notified of breaking news, exclusive insights, and must-see stories!

വേടന്റെ പ്രതികരണം ഇങ്ങനെ; ശബ്ദ സന്ദേശം പുറത്തുവിട്ടേക്കും, പോലീസ് നിര്‍ണായക നീക്കത്തിന്

കൊച്ചി: റാപ്പര്‍ വേടന്‍ വീണ്ടും വിവാദത്തില്‍. കോട്ടയം സ്വദേശിനിയായ യുവ ഡോക്ടര്‍ വേടനെതിരെ പീഡന പരാതി നല്‍കി. തൃക്കാക്കര പോലീസിലാണ് പരാതി ലഭിച്ചത്. തുടര്‍ന്ന് പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. കൊച്ചിയിലും കോഴിക്കോടും വച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിലെ ഉള്ളടക്കം.

2021-23 കാലത്താണ് പീഡനം നടന്നിട്ടുള്ളത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. പിന്നീട് വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്നോട്ട് പോയെന്നും മാനസികമായി തകര്‍ന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയത് എന്നുമാണ് യുവതി പറയുന്നത്. ഇന്‍സ്റ്റഗ്രാം വഴി തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. വേടന്റെ സുഹൃത്തുക്കള്‍ക്കും മറ്റു റാപ്പര്‍മാര്‍ക്കും ഈ ബന്ധം അറിയാമെന്നും സൂചിപ്പിക്കുന്നുണ്ട്.

vedan case details-

നേരത്തെ കഞ്ചാവ് കേസ്, പുലിപ്പല്ല് കേസ് എന്നിവ വേടനെതിരെ എടുത്ത വേളയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാക്ക വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന വ്യക്തിയെ ഇല്ലാതാക്കാനുള്ള നീക്കം എന്ന രീതിയിലാണ് ഈ കേസുകളെ പലരും വായിച്ചത്. അതുകൊണ്ടുതന്നെ പീഡന കേസ് എടുക്കുന്നതിന് മുമ്പ് പോലീസ് കൃത്യമായ പരിശോധന നടത്തിയിരുന്നു എന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വേടന്‍ എവിടെയാണ് ഉള്ളത് എന്ന് വ്യക്തമല്ല. വീട്ടുകാരുമായി മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിരുന്നു. കുറച്ചു ദിവസമായി വീട്ടില്‍ വന്നിട്ട് എന്നും എറണാകുളത്തുണ്ടാകാം എന്നുമുള്ള മറുപടിയാണ് ലഭിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ നിയമപരമായി നീങ്ങുമെന്ന് അവര്‍ സൂചിപ്പിച്ചു. അതേസമം. തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നു എന്നാണ് വേടന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചത്.

നേരത്തെ ഉയര്‍ന്ന ആരോപണമാണിത്. എന്നാല്‍ ഇപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് തന്നെ കുടുക്കാനുള്ള നീക്കം നടക്കുന്നു എന്ന് വേടന്‍ സംശയിക്കുന്നു. ചില ശബ്ദ സന്ദേശങ്ങള്‍ വേടന്റെ കൈവശമുണ്ടെന്നാണ് വിവരം. അത് അദ്ദേഹം വൈകാതെ പുറത്തുവിടുമെന്നും സൂചനയുണ്ട്. വേടനെ ഭീഷണിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശമാണിത് എന്നാണ് കരുതുന്നത്.

നിയമപരമായി നേരിടുമെന്ന് പറയുന്ന വേടന്‍ വൈകാതെ മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിക്കും. അതേസമയം, പോലീസ് വളരെ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. നേരത്തെ വേടനെതിരെ കേസെടുത്ത വേളയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ പാളിച്ച സംഭവിക്കരുത് എന്ന് പോലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. യുവതി അഭിഭാഷകയോടൊപ്പം എത്തിയാണ് തൃക്കാക്കര പോലീസില്‍ മൊഴി നല്‍കിയത്.

തനിക്ക് നേരിട്ട അനുഭവങ്ങള്‍ മൊഴിയില്‍ വിശദമായി യുവതി പറഞ്ഞിട്ടുണ്ട്. ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി തൃക്കാക്കര പോലീസ് സംസാരിച്ചിരുന്നു. അവരുടെ കൂടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രി കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ നിയമ സംഹിത നിലവില്‍ വരുന്നതിന് മുമ്പ് നടന്ന സംഭവമായതിനാല്‍ ഐപിസി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വൈകാതെ വേടനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കവുമായി പോലീസ് മുന്നോട്ട് പോകുമെന്നാണ് ഒടുവിലെ വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+