വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; ബേക്കല്‍ ഷോ നിര്‍ത്തി, മടങ്ങിയവര്‍ക്ക് ട്രെയിന്‍ തട്ടി
കാസര്‍കോട്: ബേക്കല്‍ ഫെസ്റ്റിനിടെ സംഘടിപ്പിച്ച വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കുട്ടികളും ഉള്‍പ്പെടും. പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ എത്തിയതാണ് വെല്ലുവിളിയായത്. തുടര്‍ന്ന് പരിപാടി നിര്‍ത്തി. ശേഷം മടങ്ങിയ രണ്ടുപേര്‍ക്ക് ട്രെയിന്‍ തട്ടി. ഇതില്‍ ഒരാള്‍ മരിച്ചു എന്നാണ് വിവരം. മറ്റൊരാളുടെ പരിക്കുകള്‍ സാരമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബേക്കല്‍ ഫെസ്റ്റ് നടന്നുവരികയാണ്. ഇന്ന് വേടന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നു. രാത്രി എട്ട് മണിക്ക് പരിപാടി തുടങ്ങുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് വേടന് എത്തിയത്. അപ്പോഴേക്കും ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു. ടിക്കറ്റ് എടുക്കാതെയും പരിപാടി നടക്കുന്ന സ്ഥലത്ത് എത്താന്‍ സൗകര്യങ്ങളുള്ള സ്ഥലമാണിത്. അതുകൊണ്ടുതന്നെ അങ്ങനെയും ഒട്ടേറെ പേര് എത്തി.

സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട് എന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനപ്പുറം ആളുകള്‍ എത്തിയതോടെയാണ് തിക്കുംതിരക്കുമുണ്ടായത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശാരീരിക അസ്വാസ്ഥ്യമുണ്ടായി എന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ സാരമല്ല എന്നാണ് പോലീസില്‍ നിന്ന് ലഭിച്ച വിവരം.
അതേസമയം, തിക്കുംതിരക്കുമുണ്ടായതോടെ പരിപാടി നിര്‍ത്തിവയ്ക്കുന്നതായി അറിയിപ്പുണ്ടായി. തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ പിരിഞ്ഞുപോകുന്നതിനിടെയാണ് രണ്ടുപേര്‍ക്ക് ട്രെയിന്‍ തട്ടിയത്. പെയ്നാച്ചി സ്വദേശി 19കാരനായ ശിവാനന്ദ് മരിച്ചു. മറ്റൊരാളുടെ പരിക്ക് സാരമുള്ളതാണ്. ഒരു ഭാഗത്തും കടലും മറ്റൊരു ഭാഗത്ത് റെയില്‍വെ ട്രാക്കമുള്ള സ്ഥലമാണിത്. കഴിഞ്ഞ വര്‍ഷം നടന്ന ബേക്കല്‍ ഫെസ്റ്റിനിടെയും സമാനമായ സാഹചര്യമുണ്ടായിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications