കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പ്രവർത്തകർ ഒരുമിച്ചു: വിനുവിനും കുടുംബത്തിനും ഇത് സ്വപ്ന സാഫല്യം

  • By Desk
Google Oneindia Malayalam News

മാനന്തവാടി:എടവക എള്ളുമന്ദം കാക്കഞ്ചേരിയിലെ ഇല്ലിക്കൽ വിനുവിൻ്റെയും കുടുംബത്തിന്റെയും വീടിനായുള്ള അനന്തമായ കാത്തിരിപ്പിന് ഇതോടെ വിരാമമായി. വർഷങ്ങളായി ഇടിഞ്ഞു പൊളിയാറായ കൂരയിൽ മക്കളായജെസ്വിൻ(10),ആൻമരിയ(6)എന്നിവർക്കൊപ്പം താമസിച്ചു വന്നിരുന്ന വിനുവിൻ്റെയും കുടുംബത്തിന്റെയും ദയനീയ അവസ്ഥ മനസ്സിലാക്കിയ കോണ്‍ഗ്രസ് നേതൃത്വം അഞ്ചു മാസങ്ങൾക്ക് മുൻപാണ് എണ്ണൂറ് ചതുരശ്ര അടിയോളം വരുന്ന വീടിന്റെ നിർമ്മാണം ആരംഭിച്ചത്.

ഡി. സി. സി പ്രസിഡന്റ് ഐ. സി. ബാലകൃഷ്ണൻ എംഎൽഎ തറക്കല്ലിടൽ കർമ്മം നിർവഹിച്ചതിനു ശേഷം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എച്ച്. ബി പ്രദീപ് മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡന്റ് ജോര്‍ജ് പടകൂട്ടിൽ, ബൂത്ത് പ്രസിഡന്റ് റെജി വാളാംകോട്, വാർഡ് മെമ്പർ ആഷ മെജോ എന്നിവരുടെ നേതൃത്വത്തിലുള്ള നിർമ്മാണ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകി ഭവന നിർമ്മാണം പൂർത്തീകരിച്ചത്.

home

പുതിയ വീടിന്റെ ഗൃഹപ്രവേശ കർമ്മം എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ആഷ മെജോ ഭദ്രദീപം തെളിയിച്ചും കേയ്ക്ക് മുറിച്ചും നിർവ്വഹിച്ചു. എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കമ്മന മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്. ബി പ്രദീപ് മാസ്റ്റർ ആദ്യ കുർബ്ബാന സ്വീകരിച്ച ജെസ് വിൻ വിനുവിനെ അനുമോദിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്മാരായ മുതുവോടൻ ഇബ്രാഹിം, ജോർജ് പടകൂട്ടിൽ, സി. എച്ച്. ഇബ്രാഹിം,സേവ്യർ ചിറ്റുപ്പറമ്പിൽ, റോസമ്മ ജോസ് പ്രസംഗിച്ചു.

1. ആദ്യകുർബാന സ്വീകരിച്ച ജസ്വിൻ വിനുവിന് മധുരം നൽകുന്ന എച്ച് ബി പ്രദീപ് മാസ്റ്റർ

2. വിനുവിനും കുടുംബത്തിനും കോൺഗ്രസ് പ്രവർത്തകർ പണിതു നൽകിയ വീട്

English summary
congress workers build home for a family in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X