Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെല്ലാം മന്ദബുദ്ധികളാണെന്ന് വീക്ഷണം

കൊച്ചി: സംവിധായകന്‍ ആഷിക് ആബുവിനെയും ഭാര്യ റിമ കല്ലിങ്കലിനെയും പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കൊക്കയ്ന്‍ കേസില്‍ ആഷിക്കിനെയും റിമയെയും ഉള്‍പ്പെടുത്തി വിവാദങ്ങള്‍ ഉയരുമ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ ആഷിക്കും തുറന്നടിക്കുകയാണ്. ഇതിനെതിരെയും ആഷിക് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു. ആഷിക്കിനെ വ്യക്തിപരമായി ആക്രമിച്ചും പരിഹസിച്ചുമാണ് വീക്ഷണം ലേഖനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഭാര്യ വഴിതെറ്റി പോകാതിരിക്കാനാണ് എന്നും കൈപിടിച്ച് എല്ലാ പരിപാടികളില്‍ കൊണ്ടുനടക്കുന്നതെന്നാണ് ലേഖനം എഴുതിയിരിക്കുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെല്ലാം മന്ദബുദ്ധികളാണെന്നും വീക്ഷണം പറയുന്നു.

aashiqandrima

ആഷിക് അബു പറയുന്നത് തന്നെ ശരി..എല്ലാവരും കൈയടിക്കൂ..എന്ന തലക്കെട്ടോടെയാണ് വീക്ഷണം പത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിനിമകള്‍ പരാജയപ്പെടുന്നതിനാല്‍ സംവിധായകന്‍ എന്ന പേര് നിലനിര്‍ത്താനാണ് ഫേസ്ബുക്ക് പോസ്റ്റുകളിട്ട് ആഷിക് ആളുകളുടെ കൈയടി നേടുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ആഷിക് അബു നടത്തുന്ന പൊടിക്കൈകളാണ് ഇതൊക്കെയെന്നും ഇതൊന്നും അറിയാതെ ഇതിനു താളം വച്ചുകൊടുക്കുന്ന ഫേസ്ബുക്ക് സുഹൃത്തുക്കള്‍ മന്ദബുദ്ധികളാണെന്നും വീക്ഷണം പരിഹസിക്കുന്നു. കേരളത്തിലെ കഞ്ചാവിന് ആദ്യമായി ബ്രാന്‍ഡ് നെയിം നല്‍കിയത് ആഷിക് ഇടുക്കി ഗോള്‍ഡ് എന്ന സിനിമയിലൂടെയാണെന്നും വീക്ഷണം പരാമര്‍ശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+