• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കളക്ടര്‍ ബ്രോ 'ഊള'യെന്ന് കോണ്‍ഗ്രസ് മുഖപത്രം...മാപ്പ് പറ‍ഞ്ഞിട്ടും വിമര്‍ശനത്തിന് കാരണം..?

  • By Vishnu

കോഴിക്കോട്: കോഴിക്കോട് കളക്ടറും സ്ഥലം എംപിയും തമ്മിലുള്ള പോര് മാപ്പില്‍ അവസാനിച്ചതാണ്. കുന്ദംകുളത്തിന്റെ മാപ്പിട്ട് ആദ്യം കളക്ടര്‍ ബ്രോ എംപിയെ എന്ന് പരിഹസിച്ചെങ്കിലും പിന്നീട് ശരിക്കും മാപ്പ് പറഞ്ഞു. കളക്ടര്‍ എന്‍ പ്രശാന്തും എംകെ രാഘവന്‍ എംപിയും തമ്മില്‍ ഒരു ധാരണയിലെത്തിയപ്പോഴിതാ കളക്ടറെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം രംഗത്തെത്തിയിരിക്കുന്നു.

കളക്ടറെ 'ഊള' യെന്ന് അഭിസംബോധന ചെയ്ത് മുഖപ്രസംഗം എഴുതിയിരിക്കുകയാണ് വീക്ഷണം. കളക്ടറും എംപിയും തമ്മിലുള്ള പോര് തുടങ്ങിയിട്ട് കുറേ നാളായി. എംപി ഫണ്ട് വിനിയോഗവും തുക അനുവദിക്കുന്നതിലുള്ള താമസവും പറഞ്ഞ് എംകെ രാഘവന്‍ കളക്ടര്‍ക്കെതിരെ രംഗത്ത് വന്നിട്ടും ഒരു കോണ്‍ഗ്രസ് നേതാവും വിഷയം ഏറ്റെടുത്തില്ല. എംപിയെ പ്രവര്‍ത്തിക്കാനനുവദിക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ മിണ്ടിയില്ല.

എംകെ രാഘവന്‍ കോണ്‍ഗ്രസ് എംപി അല്ലേ, ഗ്രൂപ്പൊന്നുമില്ലാഞ്ഞിട്ടാണോ നേതാക്കള്‍ പ്രതികരിക്കാത്തതെന്ന് വിമര്‍ശനം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് വീക്ഷണം കളക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നത്. അപവാദത്തിനും ആരോപണത്തിനും ഇരയായ ജനപ്രതിനിധി വിശദീകരണം നല്‍കുമ്പോള്‍ അതിന് മറുപടി പറയാതെ ഭൂപടം വരച്ചും ബുള്‍സൈ ഉണ്ടാക്കിയും കളിക്കുന്നത് ആണത്തമല്ല, ഊളത്തമാണെന്നാണ് വീക്ഷണം മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നത്.

ഊളന്‍മാര്‍ക്ക് ഇരിക്കാന്‍ പറ്റിയ ഇടമല്ല കളക്ടര്‍ പദവി. എംപിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ഐഎഎസ് മദയാന ശ്രമിക്കുന്നതെന്നും വീക്ഷണം ആരോപിക്കുന്നു. സ്വന്തം പ്രശസ്തിയില്‍ ആത്മരതി നടത്താന്‍ കളക്ടര്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ മറ്റ് കളക്ടര്‍മാര്‍ക്കില്ലാത്ത കൊമ്പ് തനിക്കുണ്ടെന്ന് കോഴിക്കോട് കളക്ടര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ആ കൊമ്പ് മുറിച്ച് കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വീക്ഷണം ആവശ്യപ്പെടുന്നുണ്ട്.

കോഴിക്കോടിന്റെ ചരിത്രവും കോഴിക്കോട്ടെ മുന്‍ കളക്ടര്‍മാരെ കുറിച്ചും ഓര്‍മിപ്പിച്ച് എന്‍ പ്രശാന്തിനെ ചരിത്രം പിഠിപ്പിച്ചാണ് വീക്ഷണം മുഖപ്രസംഗം തുടങ്ങുന്നത്. ഒരു ജനപ്രധിനിധിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച കളക്ടര്‍ കോഴിക്കോട് ഉണ്ടായിട്ടില്ല.

ഫേസ്ബുക്കും ട്വിറ്ററുമൊന്നും ഇല്ലാത്ത കാലത്തും വിവാദങ്ങളുണ്ടായിട്ടുണ്ട്. അന്നൊക്കെ ഉദ്യോഗസ്ഥര്‍ മാന്യതപാലിച്ചാണ് ഇടപെട്ടിരുന്നത്. എന്നാല്‍ ചില തട്ടുതകര്‍പ്പന്‍ സിനിമകളിലെ അമാനുഷിക കളക്ടറും കമ്മീഷ്ണറും പെരുമാറുന്നത് പോലെയാണ് കോഴിക്കോട് കളക്ടര്‍ അഭിരമിക്കുന്തെന്ന് വീക്ഷണം പരിഹസിക്കുന്നു.

എംകെ രാഘവന്‍ എംപി കളക്ടര്‍ക്കെതിരെ ആരോപണമുന്നയിക്കുകയും മാപ്പ് പറണമെന്നും ആവശ്യപ്പട്ടിരുന്നു. എന്നാല്‍ കളക്ടര്‍ തന്‍രെ ഫെയ്ബു്കകിലൂടെ എംപിയെ പരിഹസിച്ചു. ഇതോടെ എംപി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി. ഇതോടെ കളക്ടര്‍ ബ്രോ ശരിക്കും മാപ്പ് പറഞ്ഞു പ്രശ്‌നം പരിഹരിച്ചിരുന്നു.

ഇതോടെ പിണറായി വിജയന്‍ ഇടപെട്ടതോടെയാണ് കളക്ടര്‍ മാപ്പ് പറഞ്ഞതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം എപിക്ക് വേണ്ടി രംഗത്ത് വന്നില്ലെന്നും ആരോപണമുയര്‍ന്നു. എംപിയും പാര്‍ട്ടി നേതൃത്വത്തോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് വീക്ഷണം മുഖപ്രസംഗമെഴുതിയതെന്നാണ് വിവരം.

English summary
Congress party organ veekshanam daily wrote editorial against kozhikode District collector N Prasanth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more