മാണിക്ക് ഇതിലും വലിയ വിമര്‍ശനം വേറെ ഇല്ല; ദേവദാസികളെ പോലെ, രാത്രിയും ശയ്യയും മാറി മാറി...അയ്യേ!!
തിരുവനന്തപുരം: മാണിയുടെ രാഷ്ട്രീയ അസ്ലീലത ലജ്ഝിപ്പിക്കുന്നതാണെന് രൂക്ഷ ലവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കോണ്‍ഗ്രസുമായുള്ള ധാരണ ലംഘിച്ച് കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ ഭരണം നേടിയ കേരള കോണ്‍ഗ്രസ് എം നടപടിയെയാണ് വീക്ഷണം നിമര്‍ശിച്ചിരിക്കുന്നത്.
മാണിയുടെ യാത്ര കനാനിലേക്കോ നരകത്തിലേക്കോ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ മാണിക്കെതിരെ രൂക്ഷ വിമര്‍ശനമാണുള്ളത്. ദേവദാസികളെപ്പോലെ ആരുടെ മുമ്പിലും ആടാനും പാടാനുമുള്ള മാണിയുടെ രാഷ് ട്രീയ അശ്ലീലത ആരെയും ലജ്ജിപ്പിക്കുന്നതാണെന്ന് പത്രം വിമര്‍ശിക്കുന്നു.

കെഎം മാണി
രാത്രികളും ശയ്യയും മാറി മാറി പങ്കിടുന്ന തൊഴിലിന്റെ പേര് പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാമെന്നും വീക്ഷണം പറയുന്നു.

യുഡിഎഫ് സഹിച്ചതുപോലെ മറ്റാരും സഹിച്ചില്ല
മാണിയെ യുഡിഎഫ് സഹിച്ചത് പോലെ മറ്റൊരു പാര്‍ട്ടിക്കും സഹിക്കേണ്ടി വന്നിട്ടില്ല. ബിവറേജ് കടയുടെ മുമ്പിലെന്നവണ്ണം മാണിയും മകനും എകെജി സെന്ററിന് മുമ്പില്‍ ക്യൂ നില്‍ക്കുന്നത് ദയനീയ കാഴ്ചാണ്.

മാണിയും അനുയായികളും
സിപിഎം നിര്‍ദേശിക്കുന്ന വാഗ്ദത്ത ഭൂമിയിലേക്കുള്ള പുറപ്പാടിലാണ് മാണിയും അനുയായികളും. കനാനിലേക്കുള്ള ഈ യാത്ര ഒടുവില്‍ നരകത്തില്‍ എത്തിച്ചേരുമോ എന്ന സന്ദേഹമുള്ളവരും പാര്‍ട്ടിയില്‍ ഏറെയുണ്ട്.

പരിഹാസം
തന്റെ കോഴി കൂവിയിട്ടാണ് യുഡിഎഫില്‍ നേരം പുലരുന്നതെന്ന് തെറ്റിദ്ധരിച്ചാണ് കെഎം മാണി കോഴിയും പായയുമായി ഒരുനാള്‍ യുഡിഎഫ് വിട്ടുപോയതെന്നും വീക്ഷണം പരിഹസിക്കുന്നു.

യുഡിഎഫിന്റെ പൂമുഖത്തേക്ക് കടന്നുവരാം
യുഡിഎഫില്‍ മാണിക്ക് മാന്യതയോടെ പൂമുഖത്ത് കൂടെ കടന്നുവരാം. എല്‍ഡിഎഫിലാണെങ്കില്‍ അടുക്കള വാതിലിന്റെ സാക്ഷ നീക്കി ജാരനെപ്പോലെ പതുങ്ങിച്ചെല്ലാമെന്നും ഏതാണ് വേണ്ടതെന്ന് മാണിക്ക് തീരുംമാനിക്കാമെന്നും കോണ്‍ഗ്രസ് മുഖപത്രത്തില്‍ പറയുന്നു.












Click it and Unblock the Notifications