Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ള തുള്ളിയാല്‍ മുട്ടോളമെന്ന് വീക്ഷണം മുഖപത്രം

തിരുവനന്തപുരം: ബാര്‍ കോഴ വിവാദങ്ങള്‍ ആളിക്കത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം ആഞ്ഞടിച്ചു. പിള്ള തുള്ളിയാല്‍ മുട്ടോളമെന്ന് പരിഹസിച്ചുകൊണ്ടാണ് വീക്ഷണം രംഗത്ത് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് പിള്ള ഉന്നയിച്ചിരിക്കുന്നതെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

മന്ത്രി മാണിക്കെതിരെ ആരോപണമുന്നയിക്കുകയും മാണിയെ കുടുക്കാന്‍ കച്ചകെട്ടിയവര്‍ക്ക് ആവേശം പകരുകയും ചെയ്യുന്ന പിള്ളയുടെ വാക്കുകളും പ്രവൃത്തികളും മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്ന് വീക്ഷണം പറയുന്നു. അഴിമതിക്കെതിരെ പോരാടാന്‍ ഇറങ്ങുന്നതിനുമുന്‍പ് ബാലകൃഷ്ണപിള്ള മുന്‍കാല പാപങ്ങള്‍ ഏറ്റുപറഞ്ഞ് പാപനാശിനിയില്‍ പോയി മൂന്നുവട്ടം മുങ്ങണമെന്നും വീക്ഷണം വിമര്‍ശിക്കുന്നു.

pilla

പിള്ളയെ അഴിമതി കേസില്‍ ഉള്‍പ്പെടുത്തി ജയലിലടച്ചവര്‍ ഇപ്പോള്‍ പിള്ളയുടെ വാക്കുകള്‍ അമൃതവചനംപോലെ ഏറ്റുചെല്ലുന്നത് വിരോധാഭാസമാണ്. പിള്ള തുള്ളിയാല്‍ മുട്ടോളം, പിന്നെ ചട്ടിയില്‍ എന്നു പരിഹസിച്ചു കൊണ്ടാണ് വീക്ഷണം മുഖപത്രം അവസാനിപ്പിക്കുന്നത്.

ഇതിനിടയില്‍ വീക്ഷണം മുഖപത്രത്തെ വിമര്‍ശിച്ച് പിള്ളയും രംഗത്തെത്തി. വീക്ഷണം ഇപ്പോഴും അച്ചടിക്കുന്നുണ്ടോ എന്നാണ് പിള്ള പരിഹസിച്ചത്. മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ലെങ്കില്‍ വീക്ഷണത്തിലെ ലേഖനം ആരെങ്കിലും കാണുമായിരുന്നോ എന്നും പിള്ള ചോദിച്ചു. ഇരിക്കുന്ന കൊമ്പ് ഉണ്ടാക്കിയ ആള്‍ക്ക് അത് മുറിക്കാനും അവകാശമുണ്ടെന്നാണ് പിള്ളയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+