കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂഡീഷറിയെ വിമര്‍ശിച്ച്, കെസി ജോസഫിനെ പിന്‍താങ്ങി വീക്ഷണത്തിന്റെ മുഖപ്രസംഗം ഇങ്ങനെ..

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: 'ജൂഡീഷറി വിമര്‍ശനാതീതമോ?' എന്നാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ചോദിക്കുന്നത്. മന്ത്രി കെസി ജോസഫിനെതിരെ കോടതി അലക്ഷ്യത്തിന് കേസ് എടുത്ത ജുഡീഷറിയെ വിമര്‍ശിച്ച് കൊണ്ടാണ് വീക്ഷണത്തിന്റെ മുഖപത്രം.

Read Also: ചായത്തൊട്ടിയിലെ കുറുക്കന്‍: കെസി ജോസഫിനെതിരെ കോടതിയലക്ഷ്യം

മുഖപത്രത്തില്‍ പറയുന്നതിങ്ങനെ,'ജനാധിപത്യത്തിന്റെ നെടുംതൂണായ ലെജിസ്ലേറ്റീവിനെയും എക്‌സിക്യൂട്ടീവിനെയും വിമര്‍ശന വിധേയമാക്കാമെങ്കില്‍ എന്തുകൊണ്ട് ജുഡീഷറിയെ മാത്രം മാറ്റി നിര്‍ത്തണം.

1454562186

കേസിലെ വിധി ന്യായത്തെ സംബന്ധിച്ച് വിമര്‍ശനങ്ങളേക്കാള്‍ ഇന്ന് വിവാദമായിക്കൊണ്ടിരിക്കുന്നത് ന്യായാധിപന്മാര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളാണ്. കേസുമായി ബന്ധമില്ലാത്തതും ന്യായാധിപന്മാരുടെ അധികാരപരിധിയില്‍ വരാത്തതുമായ കാര്യങ്ങളെ കുറിച്ച് അനാവശ്യമായ അഭിപ്രായങ്ങള്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ അഭിപ്രായം പറഞ്ഞ് വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കണം എന്നാണ് വീക്ഷണം അഭിപ്രായപ്പെടുന്നത്. സീസര്‍ മാത്രമല്ല സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതമാകണമെന്നത് കോടതിക്കും ബാധകമാമെന്നും വീക്ഷണം പറഞ്ഞു.'

ബാര്‍ കോഴ കേസില്‍ കെഎം മാണിക്കെതിരെ വിധി പറയുന്ന സമയത്ത് സംഭവത്തിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വലിച്ചിഴച്ചതിനാണ് കെസി ജോസഫ് പ്രതികരിച്ചത്. ' ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ ഓരിയിട്ടാന്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ' എന്നായിരുന്നു കെസി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
veekshanam editorial against judiciary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X