Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുള്ളക്കുട്ടിയെ അടപടലം ഒട്ടിച്ച് വീക്ഷണം!! രൂക്ഷ വിമര്‍ശനവുമായി എഡിറ്റോറിയല്‍!!

കോഴിക്കോട്: ബിജെപിയെ പുകഴ്ത്തിയ എപി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. അബ്ദുള്ളക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയാണെന്ന് വീക്ഷണത്തിന്‍റെ ​എഡിറ്റോറിയയിലില്‍ പറയുന്നു. മഞ്ചേശ്വരം സീറ്റ് മോഹിച്ചാണ് ബിജെപിയിലേക്ക് പോകാന്‍ അബ്ദുള്ളക്കുട്ടി ഒരുങ്ങതെന്നും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നുണ്ട്.രാഷ്ട്രീയ അഭയം നല്‍കിയ കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുകയാണ് അബ്ദുള്ളക്കുട്ടി. ഇത്തരം അഞ്ചാംപത്തികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്ക് മംഗളപത്രം രചിച്ചകരുതെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

abdullakutyveekshanam-

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കഴിഞ്ഞ ദിവസമാണ് എപി അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടത്. പിന്നാലെ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാക്കളും എത്തിയിരുന്നു.
കര്‍ണാടകയിലെ ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീലിന്‍റെ നേതൃത്വത്തില്‍ അബ്ദുള്ളക്കുട്ടിയെ ബിജെപിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി എടുത്തേക്കുമെന്നാണ് വിവരം.

അതേസമയം ബിജെപിയിലേക്ക് പോകുമോയെന്നത് സംബന്ധിച്ച് അബ്ദുള്ളക്കുട്ടി മറുപടിയൊന്നും നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് നടപടിയെടുക്കാത്തതിനാലാകാം അബ്ദുള്ളക്കുട്ടി പ്രതികരിക്കാത്തതെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം കണ്ണൂര്‍ ഡിസിസിയുടെ പരാതിയില്‍ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിക്കാന്‍ കെപിസിസി തിരുമാനിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+