കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ ചതിച്ച ചെറിയാനെ സിപിഎം ചതിച്ചു; കുറ്റമേറ്റ് പറഞ്ഞ് തിരിച്ചുവരാമെന്ന് വീക്ഷണം

Google Oneindia Malayalam News

കോഴിക്കോട്: ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് തിരിച്ചുവിളിച്ച് പാര്‍ട്ടി മുഖപത്രമായ വീക്ഷണം. തെറ്റുകള്‍ ഏറ്റുപറഞ്ഞ് തിരുത്തി തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസ് അര്‍ഹമായ പരിഗണന നല്‍കുമെന്നും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ സിപിഎം ചതിച്ചു. രാജ്യസഭാ സീറ്റ് ഇത്തവണയും നല്‍കിയില്ല. രണ്ടു സീറ്റുകളും നല്‍കിയത് പിണറായി വിജയന്റെ അടുക്കള സംഘത്തിലുള്ളവര്‍ക്കാണെന്നും പത്രം പറയുന്നു.

c

വിമതരെ സ്വീകരിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പിന്റെ തെളിവാണ് ചെറിയാന്‍ ഫിലിപ്പ്. രാജ്യസഭാ സീറ്റ് രണ്ടുതവണ വാഗ്ദാനം ചെയ്തു വഞ്ചിച്ചു. തുടലിലിട്ട കുരങ്ങനെ പോലെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ സിപിഎമ്മിലെ സ്ഥാനം. ചെറിയാന്‍ ഫിലിപ്പിന് വലിയ സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും കോണ്‍ഗ്രസിന്റെ പൂമുഖത്തൊരു ഇരിപ്പിടമുണ്ടായിരുന്നു. എന്നാലിപ്പോള്‍ സിപിഎമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടി വന്നിരിക്കുന്നു.

ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍

ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം

മറുകണ്ടം ചാടി വരുന്നവരുടെ ചോര ഊറ്റിക്കുടിച്ച് എല്ലും തോലും മാത്രം അവശേഷിപ്പിക്കുന്ന സ്വഭാവമാണ് സിപിഎമ്മിന്. കരിമ്പനയിലെ യക്ഷിയെ പോലെയാണ് സിപിഎം. ചെറിയാനോട് കാട്ടിയത് ചിറ്റമ്മ നയമാണ്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആഗ്രഹിച്ച തിരുവനന്തപുരം വെസ്റ്റ് സീറ്റ് കിട്ടാത്തതിന്റെ പേരിലാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മല്‍സരിച്ചതും. ഉമ്മന്‍ ചാണ്ടിക്കും എകെ ആന്റണിക്കുമെതിരെ ചെറിയാന്‍ ഫിലിപ്പ് ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടാണെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Vattiyurkkavvu Poster controversy | Oneindia Malayalam

English summary
Veekshanam Editorial invites Cherian Philip back to Congress se
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X