കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ മുന്നണി വിടുമോ? യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് വീക്ഷണം, ലീഗ് പറഞ്ഞത് സത്യമോ?

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് വീക്ഷണത്തിന്റെ മുഖപ്രസംഗം. ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്നും ജീവനില്‍ കൊതിയുള്ളവര്‍ രക്ഷപ്പെടൂ എന്നുമാണ് ആഹ്വാനം. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിപിഐയെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്യുന്നതാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം.

സിപിഎമ്മിനോളം ചീഞ്ഞുനാറാത്ത പാര്‍ട്ടി എന്ന നിലയില്‍ സിപിഐ കപ്പലില്‍ നിന്നും രക്ഷപ്പെചേണ്ടതാണ്. സിപിഎം നേതാക്കളെപ്പോലെ വാക്കുകളില്‍ വിഷം ചീറ്റാത്തവരും ശരീരഭാഷയില്‍ ധാര്‍ഷ്ട്യം പ്രകടിപ്പിയ്ക്കാത്താവരുമാണ് സിപിഐക്കാര്‍. 1969 മുതല്‍ പത്ത് വര്‍ഷക്കാലം കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് ഭരണം നടത്തിയതിന്റെ ഗൃഹാതുര ചിന്ത രഹസ്യമായി മനസില്‍ സൂക്ഷിയ്ക്കുന്നവരാണ് സിപിഐക്കാര്‍ എന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു.

Veekshanam

മുന്നണിയില്‍ രണ്ടാംകക്ഷിയായിരുന്നിട്ടും രണ്ടു തവണ മുഖ്യമന്ത്രിസ്ഥാനം സി അച്യുതമേനോനും പികെ വാസുദേവന്‍ നായര്‍ക്കും നല്‍കാന്‍ കോണ്‍ഗ്രസിന് വൈമുഖ്യമുണ്ടായിരുന്നില്ലെന്നും മുഖപ്രസംഗം ഓര്‍മപ്പെടുത്തുന്നു. കുരങ്ങനെ ഹൃദയം കൈക്കലാക്കാന്‍ ശ്രമിച്ച മുതലയെപ്പോലെ സിപിഐയില്‍ നിന്നും മുഖ്യമന്ത്രിസ്ഥാനം തട്ടിയെടുക്കുയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യമെന്നും ഹൃദയം വൃക്ഷക്കൊമ്പിലാണെന്ന പറഞ്ഞു മുതലയെ കബളിപ്പിച്ച് രക്ഷപ്പെട്ട കുരങ്ങന്റെ കൗശലമൊന്നും പാവം സിപിഐക്കാര്‍ക്ക് ഇല്ലാതെ പോയെന്നും വീക്ഷണം പരിതപിയ്ക്കുന്നു.

ഇടതുപക്ഷത്തെ പ്രബലമായ മുന്നണി യുഡിഎഫിലേയ്ക്ക് വരുമെന്നും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവെനന്ും ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞിരുന്നു. മജീദ് പറഞ്ഞത് സിപിഐ ആണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. മജീദിന്റെ വാക്കുകളും വീക്ഷണത്തിന്റെ മുഖപ്രസംഗവും രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്.

English summary
Veekshanam's editorial welcomes CPI to UDF .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X