സംഘപരിവാറിന്റെ തന്ത്രത്തിന്റെ ഭാഗമാണ് മോദിയുടെ വാക്കുകളെന്ന് വീക്ഷണം
ആര്.ശങ്കര്‍ പ്രതിമാ അനാച്ഛാദന വിവാദം ആളിക്കത്തുമ്പോള്‍ പ്രധാനമന്ത്രിയെ പഴിചാരി വീക്ഷണം മുഖപത്രവും എത്തി. ആര്.ശങ്കറിനെ ഹിന്ദുത്വവാദിയായി ചിത്രീകരിക്കുകയാണ് മോദി ചെയ്തതെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം പറയുന്നു. യുക്തിയും സത്യവുമല്ലാത്ത കാര്യങ്ങള്‍ പ്രധാനമന്ത്രി വിളിച്ചു കൂവുകയായിരുന്നുവെന്നും വീക്ഷണം പരിഹസിക്കുന്നു.
ആരോ കുറിച്ചു കൊടുത്ത പ്രസംഗം വിളിച്ചു കൂവുന്നത് പരിഹാസ്യമാണെന്നും വീക്ഷണം മുഖപത്രം പറയുന്നു. സംഘ പരിവാറിന്റെ തന്ത്രത്തിന്റെ ഭാഗമാണ് മോദിയുടെ വാക്കുകള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലോ രാഷ്ട്ര പുനര്‍ നിര്‍മ്മാണ പ്രക്രിയയിലോ ഒരു ബന്ധവുമില്ലാത്ത സംഘപരിവാറിന്റെ ലക്ഷ്യം ഹിന്ദുത്വം പറഞ്ഞ് ദേശീയ നേതാക്കളെ തട്ടിയെടുക്കലാണെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.

കള്ളം പറയാന്‍ ശീലിച്ചയാള്‍ക്ക് സത്യത്തെ മറച്ചുപിടിക്കാന്‍ കഴിയും. കള്ള പ്രചരണം നടത്തി രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സംഘപരിവാറിന്റെ കൂടെയാണ് മോദിയെന്നും വീക്ഷണം ആരോപിക്കുന്നു.
കള്ളം പറയാന്‍ ശീലിപ്പിച്ചെടുത്ത ജിഹ്വയും കാപട്യം നിറഞ്ഞ ശരീര ഭാഷയും കൊണ്ട് ഹിമാലയം പോലെ ഉറച്ചു നില്ക്കുന്ന സത്യത്തെയാണ് മറച്ചു പിടിക്കാന്‍ നരേന്ദ്രമോദി ശ്രമിക്കുന്നതെന്നാണ് മുഖ പ്രസംഗം വ്യക്തമാക്കുന്നത്. കള്ള പ്രചരണം കൊണ്ട് രാജ്യത്ത് തീ പിടര്ത്തുന്ന സംഘ പരിവാറിന്റെ തന്ത്രത്തിന്റെ ഭാഗമാണ് മോദിയുടെ വാക്കുകളെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications