കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി ചരിത്രം വളച്ചൊടിക്കുന്നു, എക്കാലവും സഹായിച്ചത് കോണ്‍ഗ്രസാണെന്ന് മറക്കേണ്ടെന്ന് വീക്ഷണം

1964ല്‍ പിറന്ന കേരള കോണ്‍ഗ്രസ് അമരാവതി സമരത്തില്‍ പങ്കെടുത്തിരുന്നു എന്ന കാര്യം ശുദ്ധ അസംബന്ധമാണെന്നും വീക്ഷണം പറയുന്നു

  • By Vaisakhan
Google Oneindia Malayalam News

കൊച്ചി: എല്‍ഡിഎഫുമായി ബന്ധം സ്ഥാപിക്കാനുള്ള കേരള കോണ്‍ഗ്രസിന്റെയും അധ്യക്ഷന്‍ കെഎം മാണിയുടെയും ശ്രമങ്ങളെ വിമര്‍ശിച്ച് വീക്ഷണം ദിനപത്രം. മാണി തലമറന്ന് എണ്ണ തേക്കരുതെന്നാണ് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നത്.

നേരത്തെ കേരള കോണ്‍ഗ്രസിന്റെ മുഖമാസികയായ പ്രതിച്ഛായയില്‍ കോണ്‍ഗ്രസിനെ മാണി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിച്ചുവെന്നായിരുന്നു മാണിയുടെ ആരോപണം. ഇതിന് മറുപടിയാണ് ഇപ്പോള്‍ വീക്ഷണത്തിലൂടെ ലഭിച്ചിരിക്കുന്നത്.

ചരിത്രം വളച്ചൊടിക്കുന്നു

ചരിത്രം വളച്ചൊടിക്കുന്നു

1961ലെ അമരാവതി സമരത്തില്‍ എകെജിയോടൊപ്പം പങ്കെടുത്തെന്നാണ് മാണി അവകാശപ്പെടുന്നത്. ഇത് ചരിത്രം വളച്ചൊടിക്കലാണ്. 1964ല്‍ പിറന്ന കേരള കോണ്‍ഗ്രസ് അമരാവതി സമരത്തില്‍ പങ്കെടുത്തിരുന്നു എന്ന കാര്യം ശുദ്ധ അസംബന്ധമാണെന്നും വീക്ഷണം പറയുന്നു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷക ദ്രോഹനിലപാടിന് എതിരെ കമ്മിഷനെ നിയോഗിച്ചത് മാണി മറക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

എല്ലാ കാലത്തും സഹായിച്ചത് കോണ്‍ഗ്രസ്

എല്ലാ കാലത്തും സഹായിച്ചത് കോണ്‍ഗ്രസ്

മാണിക്ക് എല്ലാ കാലത്തും മികച്ച വകുപ്പുകള്‍ നല്‍കിയത് കോണ്‍ഗ്രസാണ്. അക്കാര്യം മറക്കരുത്. ഇത് മാണിയോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ്. ഇതെല്ലാം മറന്ന് എല്‍ഡിഎഫിന്റെ അടുക്കളയിലെ സ്വാദുള്ള ഗന്ധം കൊണ്ട് വായില്‍ കപ്പലോടിക്കുന്ന മാണിക്ക് ഏറെ പ്രതിപക്ഷത്തിരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഇപ്പോഴത്തെ നീക്കങ്ങളില്‍ നിന്ന് മനസിലാവുന്നതെന്ന് വീക്ഷണം മുഖപ്രതം പറയുന്നു.

മുഖ്യമന്ത്രിയാവണമെന്നത് അതിമോഹം

മുഖ്യമന്ത്രിയാവണമെന്നത് അതിമോഹം

യുഡിഎഫില്‍ ആയിരുന്നപ്പോള്‍ മുഖ്യമന്ത്രിയാവണമെന്ന അതിമോഹം മാണിക്കുണ്ടായിരുന്നു. ഇത് നടക്കാതെ പോയി. അതിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നത്. നായക വേഷം കിട്ടാത്ത രണ്ടാം തരം നടന്റെ കൊതിക്കെറുവായിട്ടേ ഇതിനെ കാണാന്‍ കഴിയൂ എന്നും ലേഖനം പറയുന്നു. അതേസമയം പുതിയ കൂട്ടുകാരെ ലഭിക്കുമ്പോള്‍ പാല് കൊടുത്ത കൈയ്ക്ക് കൊത്തുകയാണ് മാണിയെന്നും മുഖപ്രസംഗത്തിന്റെ അവസാന ഭാഗത്ത് പറയുന്നു.

മാണിയുടെ വിമര്‍ശനം

മാണിയുടെ വിമര്‍ശനം

രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത് യുപിഎ ഭരണകാലത്താണെന്ന് പ്രതിച്ഛായയിലെ ലേഖനത്തില്‍ മാണി പറഞ്ഞിരുന്നു. മലയോര മേഖലയില്‍ കേരള കോണ്‍ഗ്രസിനുള്ള സ്വാധീനത്തില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് നേതാക്കള്‍ പട്ടയവിതരണം തടസപ്പെടുത്തിയെന്നും മാണി വിമര്‍ശനം ഉന്നയിച്ചിരുന്നു. പശ്ചിമഘട്ട, ഗാഡ്ഗില്‍ വിഷയങ്ങളിലും കോണ്‍ഗ്രസ് കര്‍ഷകരെ വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

English summary
veekshanam takes dig at km mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X