സ്‌പീക്കർ സ്ഥാനത്തേക്ക് ജലീലും വീണ ജോർജും പരിഗണനയിൽ; രണ്ടാം വനിതാ മന്ത്രിയാകാൻ ജമീല?
12 പേരാണ് ഇത്തവണ സിപിഎം പ്രതിനിധികളായി മന്ത്രിസഭയിലെത്തുന്നത്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഘടകകക്ഷികൾ തമ്മിൽ ധാരണയായതോടെ ഇനി സിപിഎം മന്ത്രിമാർ ആരൊക്കെയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. 12 പേരാണ് ഇത്തവണ സിപിഎം പ്രതിനിധികളായി മന്ത്രിസഭയിലെത്തുന്നത്. മുഖ്യമന്ത്രിയൊഴികെയുള്ള 11 സ്ഥാനങ്ങളിലേക്ക് 16 പേരാണ് പരിഗണനയിലുള്ളത്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍

നിലവിലുള്ള മന്ത്രിസഭയിൽ നിന്ന് കെ.കെ ശൈലജ മാത്രമായിരിക്കും രണ്ടാം സർക്കാരിലും മന്ത്രിയായി തുടരുക. നേരത്തെ ടി.പി രാമകൃഷ്ണൻ, എം.എം മണി എന്നിവരുടെ പേരും ഉയർന്ന് കേട്ടെങ്കിലും മന്ത്രിസഭയ്ക്ക് പുതുമുഖ ശോഭ എന്നതാണ് സിപിഎം നേതൃത്വത്തിലെ ചിന്ത എന്നതുകൊണ്ട് തന്നെ ഇരുവർക്കും ഇനിയൊരു അവസരം ലഭിച്ചേക്കില്ല. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും ഇത്തവണ അവസരം ലഭിക്കില്ല.

അതേസമയം സാമുദായിക ഘടകം കൂടി പരിഗണിച്ച് എ.സി മൊയ്തീനെ നിലനിര്‍ത്തണമെന്ന ആവശ്യം സിപിഎമ്മിന് മുന്നിലുണ്ട്. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമെടുക്കും. നേരത്തെ എ.സി മൊയ്തീന്റെ പേരും തുടരുന്ന മന്ത്രിമാരുടെ പട്ടികയിൽ ഉയർന്നുകേട്ടിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാണ്.

പുതുമുഖങ്ങളായി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി രാജീവ്, കെ.എൻ ബാലഗോപാൽ എന്നിവരും മന്ത്രിസഭയിലെത്തും. ഈ പേരുകളിൽ മാറ്റമുണ്ടാകില്ലെന്നാണ് സിപിഎമ്മുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇവർക്കുപുറമെ വി ശിവൻകുട്ടി, വി.എൻ വാസവൻ, എം.ബി രാജേഷ്, ചിത്തരഞ്ജൻ, വി അബ്ദുറഹിമാൻ എന്നിവരാണ് പരിഗണന പട്ടികയുള്ള മറ്റ് എംഎൽഎമാർ.

രണ്ടാം വനിത മന്ത്രിയെന്ന നിലയ്ക്ക് വീണ ജോർജിനും അവസരം ലഭിച്ചേക്കും. കാനത്തില്‍ ജമീല, ആര്‍ ബിന്ദു എന്നിവരുടെ പേരാണ് പരിഗണനയില്‍. ഇതില്‍ വീണ ജോര്‍ജിന്‍റെ പേരിനാണ് മുന്‍തൂക്കം. സ്പീക്കര്‍ സ്ഥാനത്തേക്ക് കെ.ടി ജലീലിനൊപ്പവും വീണ ജോര്‍ജിന്‍റെ പേര് പരിഗണനയിലുണ്ട്. അങ്ങനെ സംഭവിച്ചാൽ കേരള നിയമസഭാ ചരിത്രത്തിലെ ആദ്യ വനിത സ്‌പീക്കറാകും വീണ ജോർജ്.
Recommended Video

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റും സിപിഎം സംസ്ഥാന സമിതിയംഗം കൂടിയായ മുഹമ്മദ് റിയാസിന്റെ പേരും ഇപ്പോൾ സാധ്യത പട്ടികയിൽ ഉയർന്നു കേൾക്കുന്നുണ്ട്. ഇക്കാര്യത്തിലും മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാണ്. ചൊവ്വാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് മന്ത്രിമാരുടെ പട്ടിക തയാറാക്കും. തുടര്‍ന്ന് സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം ഔദ്യോഗിക പ്രഖ്യാപനം.
സാരിയില്‍ ഗ്ലാമറസ് ലുക്കുമായി സയനി പ്രധാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications