കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈലജയുടെ പിൻഗാമിയാകുക ഈ നേതാവ്..ധനകാര്യം പി രാജീവിന്? വ്യവസായം ഗോവിന്ദന്..ചർച്ചകൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; രണ്ടാം പിണറായി മന്ത്രിസഭയിൽ ആരൊക്കെയാകും ഉൾപ്പെടുകയെന്ന ആകാംഷയ്ക്ക് അന്ത്യമായിരിക്കുകയാണ്. 21 അംഗ മന്ത്രിസഭയെ എൽഡിഎഫ് പ്രഖ്യാപിച്ചു കഴിഞ്ഞു,മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ ബാക്കി മുഴുവൻ പേരും പുതുമുഖങ്ങൾ. സർക്കാരിന്റെ സത്യപ്രതിഞ്ജ 20 ന് നടക്കും.

Recommended Video

cmsvideo
Aranmula MLA Veena George may get health department

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍
അതേസമയം ആരോഗ്യ രംഗത്തെ ഇടപെടലും മികച്ച പ്രതിഛായയുമുള്ള കെകെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം രൂക്ഷമായിരിക്കുകയാണ്. കൊവിഡ് മഹാമാരിയിൽ ഇപ്പോഴും സംസ്ഥാനം വിറച്ച് നിൽക്കുകയാണെന്നിരിക്കെ ശൈലജയെ മാറ്റി നിർത്തിയ 'ശരികേടാണ്' പലരും ചൂണ്ടിക്കാട്ടുന്നത്. ശൈലജ മാറി നിൽക്കുമ്പോൾ ആരാകും അടുത്ത ആരോഗ്യ മന്ത്രി എന്ന ആകാംഷയും നിലനിൽക്കുന്നു.

പ്രധാന വകുപ്പുകൾ

പ്രധാന വകുപ്പുകൾ

മുഖ്യമന്ത്രി ഒഴികെ മറ്റാരേയും വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കെകെ ശൈജലയെ മാറ്റിനിർത്തിയത് എന്നാണ് സിപിഎം വിശദീകരണം.. പാര്‍ട്ടി വിപ്പ് എന്ന പദവിയാണ് കെകെ. ശൈലജയ്ക്ക് ലഭിച്ച പുതിയ ചുമതല. അതേസമയം ശൈലജ ഉൾപ്പെടെ എല്ലാം സിപിഎം മന്ത്രിമാരേയും മാറ്റി നിർത്തി രൂപീകരിച്ച രണ്ടാം പിണറായി സർക്കാരിൽ പ്രധാന വകുപ്പുകൾ ആർക്കൊക്കെ എന്നതിൽ ചർച്ച പുരോഗമിക്കുന്നുണ്ട്.

ധനമന്ത്രി ആര്?

ധനമന്ത്രി ആര്?

മുതിർന്ന നേതാവായ കെഎൻ ബാലഗോപാലിനായിരിക്കും ധനകാര്യ വകുപ്പ് ലഭിച്ചേക്കുക എന്നാണ് സൂചന. രണ്ടാം മന്ത്രിസഭയിൽ നേരത്തെ തന്നെ ഇടമുറപ്പിച്ച നേതാവായിരുന്നു നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ കെഎൻ ബാലഗോപാൽ. കൊട്ടാരക്കരയിൽനിന്ന് 10,814 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാലഗോപാൽ ജയിച്ചത്.

വ്യവസായ വകുപ്പ്

വ്യവസായ വകുപ്പ്

അതേസമയം ബാലഗോപാൽ അല്ലേങ്കിൽ കളമശ്ശേരി എംഎൽഎയായ പി രാജീവിനാകും അവസരം ലഭിച്ചേക്കുക. ധനകാര്യമല്ലേങ്കിൽ എംഎം മണി കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് രാജീവിന് ലഭിക്കാൻ സാധ്യത ഉണ്ട്. മുതിർന്ന നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എംവി ഗോവിന്ദന് വ്യവസായ വകുപ്പായേക്കും ലഭിച്ചേക്കുക.

സുപ്രധാന വകുപ്പുകൾ

സുപ്രധാന വകുപ്പുകൾ

മന്ത്രിയായും സ്പീക്കറായും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ചേലക്കരയിൽ നിന്നുള്ള എംഎൽഎയായ കെ. രാധാകൃഷ്ണന് പിന്നാക്കക്ഷേമത്തിന് പുറമെ നിയമം, തൊഴില്‍ അടക്കം ചില സുപ്രധാന വകുപ്പുകള്‍ ലഭിച്ചേക്കും.സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് രാധാകൃഷ്ണൻ.

എക്സൈസ് വകുപ്പ്

എക്സൈസ് വകുപ്പ്

ഏറ്റുമാനൂരിൽ നിന്നുള്ള എംഎൽഎയായ വിഎൻ വാസവന് എക്സൈസ് വകുപ്പ് ലഭിച്ചേക്കും. 20 വർഷത്തിന് ശേഷമാണ് ജില്ലയിൽ നിന്നും സിപിഎമ്മിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്. വി ശിവൻകുട്ടിക്ക് സഹകരണ, ദേവസ്വം വകുപ്പുകളുടെ ചുമതല ലഭിക്കാനാണ് സാധ്യത. ഒന്നാം പിണറായി സർക്കാരിൽ കഴക്കൂട്ടത്ത് നിന്നുള്ള ജനപ്രതിനിധയായ കടകംപള്ളി സുരേന്ദ്രനായിരുന്നു വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.

 നേമത്ത് നിന്ന്

നേമത്ത് നിന്ന്

ഇത്തവണ നേമത്ത് നിന്ന് ശിവൻകുട്ടി വിജയിച്ചാൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് തുടക്കം മുതൽ പ്രചരണം ഉണ്ടായിരുന്നു. ബിജെപിയിലെ കുമ്മനം രാജശേഖരനെ അയ്യായിരത്തോളം വോട്ടുകൾക്ക് പരാജയപെടുത്തിയാണ് ശിവൻകുട്ടി നേമത്ത് നിന്ന് വിജയിച്ചത്.

 സജി ചെറിയാൻ

സജി ചെറിയാൻ

ചെങ്ങന്നൂരിൽ നിന്നുള്ള മുതിർന്ന നേതാവായ സജി ചെറിയാന്
തദ്ദേശ സ്വയംഭരണ വകുപ്പായിരിക്കും നൽകിയേക്കുക. പി രാജീവിന് വൈദ്യുതി വകുപ്പ് നൽകിയില്ലേങ്കിൽ ഈ വകുപ്പ് സജി ചെറിയാന് ലഭിക്കാൻ സാധ്യത ഉണ്ട്. അതേസമയം തൃശൂരിന്റെ പ്രഥമ വനിതാ മേയറായി തിളങ്ങിയ പ്രഫ. ആർ ബിന്ദുവിന് വിദ്യാഭ്യാസ വകുപ്പായിരിക്കും നൽകിയേക്കുക.

ഇരിങ്ങാലക്കുടയിൽ നിന്ന്

ഇരിങ്ങാലക്കുടയിൽ നിന്ന്

തൃശൂർ ശ്രീ കേരളവർമ കോളജിലെ ഇംഗ്ലിഷ് വിഭാഗം മേധാവിയായിരുന്നു ആർ ബിന്ദു. പ്രിൻസിപ്പലിന്റെ ചുമതലയും അവർ വഹിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയിൽനിന്ന് 5,949 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബിന്ദുവിന്റെ കന്നിയംഗത്തിലെ വിജയം.

ന്യൂനപക്ഷ ക്ഷേമം

ന്യൂനപക്ഷ ക്ഷേമം

മലപ്പുറം ജില്ലയിൽ നിന്നുള്ള വി അബ്ദുറഹ്മാന് ന്യൂനപക്ഷ ക്ഷേമം ലഭിക്കാനാണ് സാധ്യത. മുഹമ്മദ് റിയാസ് സ്പോർട്സ് യുവജനകാര്യ വകുപ്പുകളാകും ലഭിച്ചേക്കുക. ബേപ്പൂരിൽനിന്ന് 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് റിയാസ് ജയിച്ചത്.

വീണ ജോർജ്

വീണ ജോർജ്

ശൈലജ മാറിയ സ്ഥിതിക്ക് വീണ ജോര്‍ജാകും ആരോഗ്യമന്ത്രിയായേക്കുക. തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ അത്തരം ചർച്ചകൾ ഉണ്ടായിരുന്നു.മാധ്യമ പ്രവർത്തനത്തിൽ നിന്നും വിടപറഞ്ഞ് പൊതുപ്രവർത്തനത്തിന് ഇറങ്ങിയ വീണ ജോർജിന് തുടർച്ചയായി രണ്ടാം തവണ ആറൻമുയിൽ നിന്ന് വിജയിച്ചത്. ഇത്തവണ 19,003 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വീണയുടെ വിജയം.

പിണറായി മന്ത്രിസഭയില്‍ 2 ബന്ധുക്കള്‍, മുഹമ്മദ് റിയാസും ബിന്ദുവും പാര്‍ട്ടി തലപ്പത്തെ അടുപ്പക്കാര്‍പിണറായി മന്ത്രിസഭയില്‍ 2 ബന്ധുക്കള്‍, മുഹമ്മദ് റിയാസും ബിന്ദുവും പാര്‍ട്ടി തലപ്പത്തെ അടുപ്പക്കാര്‍

'തൽക്കാലം കരഞ്ഞ് തീർക്കുക എന്നല്ലാതെ ഒന്നും പറയാനില്ല'; പഴയ സംഭവം ഓർമിപ്പിച്ച് എംഎ നിഷാദ്'തൽക്കാലം കരഞ്ഞ് തീർക്കുക എന്നല്ലാതെ ഒന്നും പറയാനില്ല'; പഴയ സംഭവം ഓർമിപ്പിച്ച് എംഎ നിഷാദ്

നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
Veena george and p rajeev likely to get health and finance portfolios respectively ,possibilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X