'വീണാ ജോർജ് ഒരു മഹാദുരന്തം, വിവരം ലവലേശം ഇല്ലാത്ത നടി', ആരോഗ്യമന്ത്രിക്കെതിരെ അഖിൽ മാരാരും ജോയ് മാത്യുവും
കെ എസ് യു ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ബിഗ് ബോസ് താരം അഖിൽ മാരാരും നടനും സംവിധായകനുമായ ജോയ് മാത്യുവും. കേരളം കണ്ട മന്ത്രിമാരിലെ മഹാദുരന്തമാണ് വീണാ ജോർജ് എന്നും വിവരം ലവലേശം ഇല്ലാത്ത നടിയെന്നും മന്ത്രി അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിൽ അധിക്ഷേപിച്ചു.
വീണാ ജോർജിന്റേത് അഭിനയമാണെന്ന കോൺഗ്രസ് ആരോപണത്തിന്റെ ചുവട് പിടിച്ചാണ് ജോയ് മാത്യുവിന്റെ പരിഹാസം. വീണാ ജോർജിന്റെ പേരെടുത്ത് പറയാതെ മികച്ച അഭിനേതാക്കൾ കടന്ന് വരുന്നത് മലയാളം സിനിമയ്ക്ക് പ്രതീക്ഷയേകുന്നു എന്നാണ് ജോയ് മാത്യുവിന്റെ പരിഹാസം.
അഖിൽ മാരാരുടെ ഫേസ്ബുക്ക് കുറിപ്പ്: '' ആരോഗ്യ മന്ത്രി വീണ ജോർജ് കേരളം നാളിതുവരെ കണ്ട മന്ത്രിമാരിൽ മോശം എന്നല്ല ഒരു മഹാദുരന്തമാണ് എന്ന കാര്യത്തിൽ ഇടത് പക്ഷത്തിനു പോലും എതിരഭിപ്രായമുണ്ടാവില്ല... ആശുപത്രിയിൽ ഡോക്ടർക്ക് സംഭവിച്ച പിഴവ് നേരിട്ട് മന്ത്രിയെ ബാധിക്കില്ല എങ്കിലും അതിന്റെ ധാർമികത മനസ്സിലാക്കി പൊതു സമൂഹത്തോട് ക്ഷമ പറയാൻ എങ്കിലും വിവരം ലവലേശം ഇല്ലാത്ത നടി( മന്ത്രി ) മനസ്സിലാക്കണമായിരുന്നു...

അതിന് പകരം പ്രതിഷേധിച്ച യുവ ജനങ്ങളോടും മാധ്യമങ്ങളോടും ആക്രോശിക്കാനും കൊമ്പ് കോർക്കാനും ആണ് ഇവർ ശ്രമിച്ചത്.. ഫലമോ ചെയ്യാത്ത തെറ്റിന്റെ പേരിൽ കുറെ കെഎസ്‍യു ഭാരവാഹികളെ റിമാൻഡ് ചെയ്തു... അതിന്റെ പേരിൽ നാട്ടിൽ കോൺഗ്രസ്സ് ഓഫീസുകൾ തല്ലി തകർക്കുന്നു.. തിരിച്ചടികൾ നടക്കുന്നു.. ഒരേ സമയം ഭാവിയിൽ നാട് നയിക്കേണ്ട ഇരു ഭാഗത്തേയും കുട്ടികൾ തമ്മിൽ തല്ലി ചാവുന്നു.. കുറെയെണ്ണം ജയിലിൽ പോകുന്നു..
ഇവരെ തമ്മിൽ തല്ലിച്ച നേതാക്കന്മാർ ഈ വിഷയം പരമാവധി ആളി കത്തിച്ചു മുന്നോട്ട് കൊണ്ട് പോകാൻ നോക്കുന്നു... ഈശ്വരാ ആരെങ്കിലും ആരെയെങ്കിലും ഒന്ന് കൊന്ന് കളഞ്ഞിരുന്നെങ്കിൽ എന്നായിരിക്കും ഇരു വിഭാഗത്തെയും നേതാക്കൾ സ്വപ്നം കാണുന്നത്..
ഇപ്പോൾ ഒരു രക്ത സാക്ഷിയെ ആർക്ക് കിട്ടിയാലും ലോട്ടറി അല്ലേ... ഈ നാട് ഈ വിധം നശിപ്പിച്ചത് ഇവരാണ്.. ദയവ് ചെയ്തു ഇക്കൂട്ടർക്ക് ഒറ്റ വോട്ട് പോലും കൊടുക്കരുത്..
ഇതേ വിഷയത്തെ നിയമപരമായി കൈകാര്യം ചെയ്തു മന്ത്രിയുടെ തെറ്റുകൾ പൊതു ജനത്തിന് മുന്നിൽ ചൂണ്ടി കാണിച്ചു അടുത്ത തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാൽ പോരായിരുന്നോ എന്നൊരു ചോദ്യം നമ്മൾ ചോദിച്ചാൽ... അമ്മയാണെ സത്യം സിനിമയിൽ ഭിത്തിയിൽ തുപ്പി വെച്ച കരമന പറയുന്ന സന്തോഷത്തോടെ ഇവർ പറയും... അതിൽ ഒരു ത്രില്ലില്ല.. നാട് കുട്ടി ചോറാക്കണം.. പാർട്ടിയുടെ അടിമകൾ തമ്മിൽ തല്ലി ചാവണം... ഞങ്ങൾ ഇങ്ങനെയാണ് ഭായ്... ഇവിടെ ഇങ്ങനെയാണു ഭായ്...''
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' എ ഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്. മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്. എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം. നാടകം വളരട്ടെ!''












Click it and Unblock the Notifications