കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമര്‍ശകര്‍ക്ക് തന്നെ തളര്‍ത്താനാവില്ലെന്ന് വീണാ ജോര്‍ജ്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആറന്മുള മണ്ഡലത്തിലും പുറത്തും ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജ്. അടിസ്ഥാന രഹിതവും നിരുത്തരവാദപരവുമായ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് തന്നെ തളര്‍ത്താനാവില്ലെന്ന് വീണാ ജോര്‍ജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എന്ത് അടിസ്ഥാനത്തിലാണ് എന്നെ ഒരു വിഭാഗത്തിന്റെ പ്രതിനിധിയായി ചിലര്‍ ചിത്രീകരിക്കുന്നതെന്ന് അറിയില്ല. വര്‍ഗീയ ശക്തികളോട് ശക്തമായ എതിര്‍ നിലപാട് സ്വീകരിക്കുകയും വര്‍ഗീയ ധ്രുവീകരണത്തിന് എതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എന്നെ ഒരു പ്രത്യേക വിഭാഗത്തിന്റെ പ്രതിനിധിയായി വിലയിരുത്തുന്നതിനെ അതിശക്തമായി ഞാന്‍ എതിര്‍ക്കുന്നതായി വീണ പറയുന്നു.

veena-george

വര്‍ഗീയ ശക്തികളോട് ശക്തമായ എതിര്‍ നിലപാട് സ്വീകരിക്കുകയും വര്‍ഗീയ ധ്രുവീകരണത്തിന് എതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എന്നെ ഒരു പ്രത്യേക വിഭാഗത്തിന്റെ പ്രതിനിധിയായി വിലയിരുത്തുന്നതിനെ അതിശക്തമായി ഞാന്‍ എതിര്‍ക്കുന്നു.

്15 വര്‍ഷത്തിലധികം നിങ്ങള്‍ക്കൊപ്പമോ നിങ്ങളുടെയിടയിലോ മാധ്യമപ്രവര്‍ത്തകയായി ഞാന്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്രതിനിധിയായതുകൊണ്ടാണോ ഇവര്‍ എന്നെ പരിഗണിക്കുകയും സാമൂഹിക ഇടപെടലുകള്‍ക്കു പ്രേരിപ്പിക്കുകയും ചെയ്തത്?

ജനാധിപത്യ തെരഞ്ഞെടുപ്പുകളിലൂടെ സഭാസമിതിയുടെ തലപ്പത്തേക്ക് എത്തപ്പെട്ട വ്യക്തിയാണ് എന്റെ ഭര്‍ത്താവ് എന്നതുകൊണ്ട് എനിക്കു സ്വന്തമായ കാഴ്ചപ്പാടും രാഷ്ര്ടീയ നിലപാടും ഉണ്ടാകാന്‍ വഴിയില്ല എന്നു ചിലര്‍ സമര്‍ഥിക്കുന്നത് എന്തിനു വേണ്ടിയായിരിക്കും?

ഒരു സ്ത്രീക്കു ലഭിക്കുന്ന പരിഗണന അവളുടെ കുടുംബാംഗങ്ങളുടെ പ്രവര്‍ത്തന മേഖലകളിലെ സ്വാധീനം കൊണ്ടാണെന്നു പറയുന്നതിലെ സ്ത്രീവിരുദ്ധത തിരിച്ചറിയാനുള്ള ബോധം ഇക്കൂട്ടര്‍ക്ക് എന്നെങ്കിലും ഉണ്ടാകുമോ?

പുരോഗമന പ്രസ്ഥാനങ്ങളുമായുള്ള എന്റെ സഹകരണവും ഇടപെടലും വിദ്യാര്‍ഥി ജീവിതകാലത്തെ ഇടതു രാഷ്ര്ടീയ പ്രവര്‍ത്തനങ്ങളില്‍ തുടങ്ങി എന്നില്‍ സ്വാംശ്വീകരിക്കപ്പെട്ട ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

English summary
Veena George facebook post over contest at Aranmula
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X