കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിഞ്ചുറാണി വന്നാല്‍ വീണാ ജോര്‍ജുണ്ടായേക്കില്ല; രണ്ടാം പിണറായി സര്‍ക്കാറില്‍ സാധ്യത 2 വനിതകള്‍ക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ഘടകക്ഷികള്‍ക്ക് എത്ര മന്ത്രി സ്ഥാനം എന്ന കാര്യത്തില്‍ തീരുമാനമായതോടെ സിപിഎമ്മില്‍ നിന്നും സിപിഐയില്‍ നിന്നും ആരൊക്കെ മന്ത്രിമാരാവും എന്ന ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 13 മന്ത്രിമാരാണ് സിപിഎമ്മില്‍ നിന്നും ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 12 ആയി കുറഞ്ഞിട്ടുണ്ട്. സിപിഐക്ക് ഇത്തവണയും നാല് മന്ത്രി സ്ഥാനം തന്നെ ലഭിക്കുന്നു.

തഴയപ്പെട്ടത് ഞങ്ങള്‍ മാത്രം, എല്‍ജെഡിയില്‍ കടുത്ത അതൃപ്തി: ലയിച്ചാലും മന്ത്രിസ്ഥാനം ഇല്ലല്ലോ...തഴയപ്പെട്ടത് ഞങ്ങള്‍ മാത്രം, എല്‍ജെഡിയില്‍ കടുത്ത അതൃപ്തി: ലയിച്ചാലും മന്ത്രിസ്ഥാനം ഇല്ലല്ലോ...

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

പക്ഷെ കയ്യിലുണ്ടായിരുന്ന ചീഫ് വിപ്പ് പദവി അവര്‍ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കും. അതേസമയം മന്ത്രി പദവികളില്‍ ആരൊക്കെയെന്ന കൃത്യമായ സൂചന ഇതുവരെ സിപിഎം, സിപിഐ കേന്ദ്രങ്ങളില്‍ നിന്നും വന്നിട്ടില്ല. 1964 ലെ പിളര്‍പ്പിന് ശേഷം സിപിഐ ഇതാദ്യമായി വനിതാ മന്ത്രിയെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഇനി പിണറായി-വിഡി സതീശന്‍ സീസണ്‍?: പ്രതിപക്ഷ നേതാവ് പദവിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപനം ഉടന്‍ഇനി പിണറായി-വിഡി സതീശന്‍ സീസണ്‍?: പ്രതിപക്ഷ നേതാവ് പദവിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപനം ഉടന്‍

മന്ത്രിസഭയില്‍ ആരൊക്കെ

മന്ത്രിസഭയില്‍ ആരൊക്കെ

ആരോഗ്യ മന്ത്രി കെകെ ശൈലജയെ അടക്കം പുറത്ത് നിര്‍ത്തിയാവും രണ്ടാം പിണറായി മന്ത്രി സഭ അധികാരത്തിലേറുക എന്നതടക്കമുള്ള റിപ്പോര്‍ട്ടുകളായിരുന്നു തുടക്കം മുതല്‍ വന്നിരുന്നത്. പിന്നീടത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും എന്നും അത് മാറി ഇരുവര്‍ക്കും പുറമെ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്ന നിലവരെ എത്തി.

പുതുമുഖ നിര

പുതുമുഖ നിര

കഴിഞ്ഞ മന്ത്രിസഭയിലെ മുഴുവന്‍ പേരേയും നിലനിര്‍ത്തിയാല്‍ തന്നെയും സിപിഎമ്മില്‍ നിന്നും ഇത്തവണ ആറു മന്ത്രിമാര്‍ പുതുമുഖങ്ങളായിരിക്കും. മുഖ്യമന്ത്രിക്ക് പുറമെ കെകെ ശൈലജ, എംഎം മണി, എസി മൊയ്തീന്‍, ടിപി രാമകൃഷ്ണന്‍, കടകംപള്ളി രാമകൃഷ്ണന്‍, കെടി ജലീല്‍, ജെ മെഴ്സിക്കുട്ടിയമ്മ എന്നിവരായിരുന്നു മത്സരിച്ച മന്ത്രിമാര്‍.

സാധ്യതകള്‍

സാധ്യതകള്‍

ഇതില്‍ ജെ മെഴ്സിക്കുട്ടിയമ്മ തോല്‍ക്കുകയും ജലീല്‍ ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ രാജിവെക്കുകയും ചെയ്തു. ശേഷിക്കുന്നവരില്‍ കടകംപള്ളിക്ക് പകരം വി ശിവന്‍കുട്ടി വരും എന്ന കാര്യത്തില്‍ ഏകദേശ തീരുമാനം ആയതാണ് സൂചന. മുസ്ലിം പ്രാതിനിധ്യം എന്നതിലാണ് എസി മൊയ്തീന്‍റെ സാധ്യത. ടിപി രാമകൃഷ്ണനും എംഎം മണിയും പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗങ്ങളും.

പരിഗണിക്കപ്പെടുന്നവര്‍

പരിഗണിക്കപ്പെടുന്നവര്‍

സിപിഎമ്മില്‍ നിന്നും പുതുതായി മന്ത്രിസഭയിലേക്ക് വരുന്നവര്‍ ആരൊക്കെ എന്ന കാര്യത്തില്‍ പല പേരുകളും ഇതിനോടകം തന്നെ ഉയര്‍ന്ന് വന്നിട്ടുണ്ട്. എംവി ഗോവിന്ദന്‍, മുഹമ്മദ് റിയാസ്, എംബി രാജേഷ്, കെ രാധകൃഷ്ണന്‍, പി രാജീവ്, എംബി രാജേഷ്, കെഎന്‍ ബാലഗോപാല്‍, വീണാ ജോര്‍ജ് എന്നിവരുടെ പേരുകളാണ് ഇതില്‍ പ്രധാനം.

വീണാ ജോര്‍ജിന്‍റെ സാധ്യത

വീണാ ജോര്‍ജിന്‍റെ സാധ്യത

വനിതാ പ്രാതിനിധ്യം എന്നതിലാണ് വീണാ ജോര്‍ജിന്‍റെ സാധ്യത. മന്ത്രിസഭയില്‍ രണ്ട് മന്ത്രിമാര്‍ എന്ന രീതി ഇത്തവണയും എല്‍ഡിഎഫ് തുടര്‍ന്നേക്കും. ആറന്‍മുളയില്‍ നിന്നും തുടര്‍ച്ചയായി രണ്ടാം തവണയും വിജയിച്ച വീണാ ജോര്‍ജിനെ മന്ത്രി അല്ലെങ്കില്‍ സ്പീക്കര്‍ പദവികളിലേക്കാണ് സിപിഎം പരിഗണിക്കുന്നത്.

ശൈലജ തുടരുമ്പോള്‍

ശൈലജ തുടരുമ്പോള്‍

കഴിഞ്ഞ തവണ കെകെ ശൈലജയ്ക്ക് പുറമെ കുണ്ടറയില്‍ നിന്നും വിജയിച്ച ജെ മെഴ്സിക്കുട്ടിയമ്മയായിരുന്നു മന്ത്രിയായിരുന്നത്. ഇത്തവണ അവര്‍ പരാജയപ്പെട്ടു. കെകെ ശൈലജ തുടരുമ്പോള്‍ രണ്ടാമതൊരു വനിതാ മന്ത്രിയെന്ന സിപിഎം അന്വേഷണമാണ് വീണാ ജോര്‍ജില്‍ എത്തി നില്‍ക്കുന്നത്.

സ്വാധീനിക്കുന്നത്

സ്വാധീനിക്കുന്നത്

അതേസമയം, സിപിഐ പ്രഖ്യാപിക്കുന്ന മന്ത്രിമാരുടെ പേരുകളും വീണാ ജോര്‍ജിനെ മന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണ്ണായകമായേക്കും സിപിഐയില്‍ നിന്നും ചിഞ്ചുറാണി മന്ത്രസഭയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. 1964 ലെ പിളര്‍പ്പിന് ശേഷം സിപിഐയില്‍ നിന്നും ഇതുവരെ ഒരു വനിതാ മന്ത്രി ഉണ്ടായിട്ടില്ല.

വനിതകള്‍ രണ്ടിലൊതുങ്ങിയാല്‍

വനിതകള്‍ രണ്ടിലൊതുങ്ങിയാല്‍

പി പ്രസാദ്, കെ രാജന്‍, ഇകെ വിജയന്‍ എന്നിവര്‍ക്കൊപ്പമാണ് ചിഞ്ചുറാണിയുടെ പേരും സിപിഐ പരിഗണിക്കുന്നത്. സിപിഐയില്‍ നിന്നും ഒരു വനിതാ മന്ത്രിയുണ്ടാവുകയും മന്ത്രിസഭയില്‍ രണ്ട് മന്ത്രിമാര്‍ മതിയെന്ന തീരുമാനവും ഉണ്ടായാല്‍ വീണാ ജോര്‍ജിന്‍റെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കും.

Recommended Video

cmsvideo
21-member cabinet to be formed; 12 ministers for CPM
ചരിത്രം തിരുത്തുമോ

ചരിത്രം തിരുത്തുമോ

അല്ലെങ്കില്‍ കെകെ ശൈലജയ്ക്കും ചിഞ്ചുറാണിയിക്കുമൊപ്പം വീണാ ജോര്‍ജും വരട്ടെയെന്ന നിര്‍ണ്ണായക തീരുമാനം സിപിഎം എടുക്കണം. അങ്ങനെയെങ്കില്‍ അത് കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിക്കും. ഏറ്റവും കൂടുതല്‍ വനിതാ മന്ത്രിമാരുള്ള മന്ത്രിസഭയായി രണ്ടാം പിണറായി സര്‍ക്കാര്‍ മാറും.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

English summary
Veena George may not be there when Chinchurani comes; Two women likely in second Pinarayi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X