ഹാരിസ് സത്യസന്ധന്, പറഞ്ഞതെല്ലാം അന്വേഷിക്കുമെന്ന് വീണ ജോര്‍ജ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി സംബന്ധിച്ച് ഡോ ഹാരീസ് ചിറയ്ക്കല്‍ ഉന്നയിച്ച വിഷയങ്ങളില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹാരീസ് ഉന്നയിച്ച പല വിഷയങ്ങളും തള്ളാതിരുന്ന മന്ത്രി അദ്ദേഹം സത്യസന്ധനായ ആരോഗ്യപ്രവര്‍ത്തകനാണ് എന്നും കൂട്ടിച്ചേര്‍ത്തു. ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ലെന്നുമായിരുന്നു ഹാരിസ് പറഞ്ഞത്.
ഇതിന് പിന്നാലെ ഹാരിസ് പറഞ്ഞതെല്ലാം അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 'സത്യസന്ധനായ കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ്. ഡോക്ടര്‍ പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്നമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. അത് പരിഹരിക്കാന്‍ കൂടുതല്‍ തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്,' മന്ത്രി പറഞ്ഞു.

അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ആശുപത്രികളെ ഒന്നടങ്കം ആക്ഷേപിക്കരുതെന്നും വീണാ ജോര്‍ജ് പറഞ്ഞു. രോഗികളില്‍ നിന്നും പണം ഈടാക്കാതെ സേവനം ചെയ്യുന്ന കഠിനാധ്വാനിയായ ഒരാളാണ് ഹാരിസ് ഡോക്ടര്‍. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണവും വിവിധ വകുപ്പുകളിലായി നടക്കുന്ന സര്‍ജറികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. സമര്‍പ്പണ മനോഭാവത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇതെല്ലാം സാധ്യമാകുന്നത് എന്നും യൂറോളജി ഡിപ്പാര്‍ട്ട്മെന്റില്‍ മാത്രം 2200 ല്‍ അധികം ശസ്ത്രക്രിയകള്‍ നടന്നുവെന്ന് ഹാരിസ് പറയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
2024 ല്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷന്‍സ് നടത്തുന്ന സ്ഥാപനമായി തെരഞ്ഞെടുത്തത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ആണ് മന്ത്രി ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളില്‍ എംആര്‍ഐ സ്കാനിങ്ങിന് എട്ട് മാസത്തോളം കാത്തിരിക്കേണ്ടി വന്ന മലയാളികള്‍ ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രികളിലെത്തി സ്കാനിംഗ് നടത്താറുണ്ട് എന്നും മന്ത്രി അവകാശപ്പെട്ടു.
സിസ്റ്റത്തിന്റെ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നും എന്നാല്‍ മുന്നിലെത്തുന്ന രോഗികള്‍ നമ്മുടെ സുഹൃത്തോ, സഹോദരനോ സഹോദരിയോ, അച്ഛനോ അമ്മയോ ആണെന്ന് ചിന്തിച്ചാല്‍ അവിടെ നമ്മുടെ സിസ്റ്റം ശരിയാകും എന്നും മന്ത്രി പറഞ്ഞു. നാലാമത്തെ സര്‍ജറി ചെയ്യുമ്പോള്‍ പ്രോബിന് കേടുപാടുണ്ടായി എന്നും മകന്റെ പ്രായത്തിലുള്ള ഒരു രോഗിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നത് എന്ന് ഡോ. ഹാരിസ് പറഞ്ഞത് വളരെ പ്രധാനമാണ് മന്ത്രി ചൂണ്ടിക്കാട്ടി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications