Get Updates
Get notified of breaking news, exclusive insights, and must-see stories!

' 8703 പരിശോധനകൾ, 157 കടകൾ അടച്ചുപൂട്ടാൻ നടപടി, 33 ലക്ഷം പിഴ' ; പരിശോധന തുടരുമെന്ന് മന്ത്രി വീണ

തിരുവനന്തപുരം: ഒക്ടോബറിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 8703 പരിശോധനകൾ നടത്തിയതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്. ലൈസൻസിം​ഗ് മാനദണ്ഡങ്ങൾ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെയ്പ്പിക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 564 സ്ഥാപനങ്ങളിൽ നിന്ന് 33.09 ലക്ഷം രൂപ പിഴ ഈടാക്കിയകായും നിയമലം​ഘനം കണ്ടെത്തിയ 544 സ്ഥാനങ്ങൾക്ക് നോട്ടീസ് നൽകിയതായും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. 30 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസ് നൽകിയതായും വീണ ജോർജ് പറഞ്ഞു.

veena george

14 ജില്ലകളിലും ഭക്ഷ്യ സുരക്ഷ ഓഫീസർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും 817 സ്റ്റാറ്റിയൂട്ടറി സാമ്പിളുക​ളും 3582 സർവൈലൻസ് സാമ്പിളുകളും തുടർ പരിശോധനകൾക്കായി ശേഖരിച്ചു.

ഒക്ടോബർ മാസത്തിൽ 111 സാമ്പിളുകൾ അൺസേഫ് ആയും 34 സാമ്പിളുകൾ സബ്സ്റ്റാൻഡേർഡ് ആയും 18 സാമ്പിളുകൾ മിസ് ബ്രാൻഡ് ആയും റിപ്പോർട്ടുകൾ ലഭിച്ചു. സാമ്പിൾ പരിശോധനകളിൽ 91 സാമ്പിളുകളിൽ അഡ്ജ്യൂഡിക്കേഷൻ നടപടികൾ സ്വീകരിച്ച. സംസ്ഥാനത്താകെ പ്രോസിക്യൂഷൻ നടപടികളും സ്വീകരിച്ചെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷണ ശാലകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൻരെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും വീണ ജോർജ് പറഞ്ഞു. മത്സ്യ മൊത്ത വിതരണ ശാലകളും ചില്ലറ വില്പന കേന്ദ്രങ്ങളിലും പരിശോധനകൾഡ നടത്തി,

രാത്രി കാലങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിലും ഉദ്യോ​ഗസ്ഥർ പരിശോധനകൾ പൂർത്തിയാക്കി. ആളുകൾ കൂട്ടമായെത്തുന്ന തട്ടുകടകളിലും നിരീക്ഷണം ശക്തമാക്കി ഭക്ഷണ സാമ്പിളുകൾ സ്വീകരിച്ചു.

ഷവർമ്മ പോലുള്ള ഭക്ഷണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും മിന്നൽ പരിശോധന നടത്തി, ഇത്തരത്തിൽ 371 പരിശോധനകളാണ് പൂർത്തിയാക്കിയത്. മയണൈസ് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഉണ്ടക്കാൻ പാസ്ച്ചറൈസ് ചെയ്ത മുട്ട ഉപയോ​ഗിക്കണമെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.

ഇത് ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതാണ് എന്നും മന്ത്രി അറിയിച്ചു. പാഴ്സലിൽ തീയതിയും സമയവും രേഖപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+