കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് സർക്കാർ പണമെടുത്തപോലയല്ല ഇത്; കിഫ്ബിക്കെതിരായ വിമർശനത്തിൽ പ്രതിപക്ഷത്തിനെതിരെ വീണ ജോർജ്

Google Oneindia Malayalam News

തിരുവനന്തപുരം; കിഫ്ബിക്കെതിരായ ആരോപണങ്ങളിൽ പ്രതിപക്ഷത്തെ വിമർശിച്ച് വീണ ജോർജ്ജ് എംഎൽഎ.
കിഫ്ബി ഇത്ര മോശമാണെങ്കിൽ ആക്ഷേപങ്ങൾ ഉന്നയിയ്ക്കുന്നവർ അവരവരുടെ മണ്ഡലങ്ങളിൽ നടന്ന കിഫ്ബി പദ്ധതികളെ തള്ളിപ്പറയുകയും പദ്ധതികൾ വേണ്ട എന്നു പറയുകയും ചെയ്യുന്നതല്ലേ ശരിയെന്ന് എംഎൽഎ ചോദിച്ചു. സർക്കാരിനെ തളർത്താൻ സർവ്വ ശ്രമവും നടത്തി പരാജയപ്പെട്ടപ്പോൾ അവസാനം കിഫ്ബിയ്ക്കെതിരെ നടത്തുന്ന ആക്ഷേപങ്ങൾ കേരളത്തിലെ ജനങ്ങൾക്കെതിരെയുള്ളതാണ്. .കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മസാലാ ബോണ്ട് വാങ്ങാം കിഫ്ബി എന്ന കോർപ്പറേറ്റ് സ്ഥാപനത്തിനു കഴിയില്ല എന്നു പറയുന്നതിലെ ന്യായീകരണം എന്താണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എംഎൽഎ ചോദിച്ചു.

veena george

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം: കിഫ്‌ബിക്ക്‌ എതിരായ വിവാദം ;കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമെന്ന് സിപിഎം

കിഫ്ബി ഇത്ര മോശമാണെങ്കിൽ ആക്ഷേപങ്ങൾ ഉന്നയിയ്ക്കുന്നവർ അവരവരുടെ മണ്ഡലങ്ങളിൽ നടന്ന കിഫ്ബിprojectകളെ തള്ളിപ്പറയുകയും കിഫ്ബി project കൾ വേണ്ട എന്നു പറയുകയും ചെയ്യുന്നതല്ലേ ശരി?
കേരളത്തിലെ സ്കൂളുകൾ ഹൈടെക്കായതും സർക്കാർ ആശുപത്രികൾ വിദഗ്ധ ചികിത്സാകേന്ദ്രങ്ങളായതും അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വലിയ പ്രൊജക്ടുകൾ യാഥാർത്ഥ്യമായതും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കൊണ്ടു വന്ന കിഫ്ബിയിൽ വലിയ തോതിൽ അനുവദിയ്ക്കപ്പെട്ട പദ്ധതികളിലൂടെയുമാണ്.

ഈ സർക്കാരിനെ തളർത്താൻ സർവ്വ ശ്രമവും നടത്തി പരാജയപ്പെട്ടപ്പോൾ അവസാനം കിഫ്ബിയ്ക്കെതിരെ നടത്തുന്ന ആക്ഷേപങ്ങൾ കേരളത്തിലെ ജനങ്ങൾക്കെതിരെയുള്ളതാണ്. സൗജന്യ ചികിത്സലഭിയ്ക്കുന്ന നല്ല സർക്കാർ ആശുപത്രികളും നല്ല റോഡുകളും പാലങ്ങളും നല്ല സ്കൂളുകളും കോളേജുകളും ഒന്നും കേരളത്തിലെ ജനങ്ങൾക്ക് വേണ്ട എന്നതാണോ സംഘടിതമായി ആക്ഷേപത്തിനിറങ്ങിയവർ ഉദ്ദേശിക്കുന്നത്? 2002 ലും 2006 ലും യു ഡി എഫ് സർക്കാർ പണമെടുത്തപോലയല്ല ഇത്. .സുതാര്യവും പരിശോധനാ വിധേയവുമാണ് കിഫ്ബിയുടെ പ്രവർത്തനം.

കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മസാലാ ബോണ്ട് വാങ്ങാം കിഫ്ബി എന്ന കോർപ്പറേറ്റ് സ്ഥാപനത്തിനു കഴിയില്ല എന്നു പറയുന്നതിലെ ന്യായീകരണം എന്താണ്? സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ തടയാനുള്ള ശ്രമങ്ങൾ നിശ്ചയമായും പരാജയപ്പെടും

English summary
veena george slams oppositions allegation against KIFBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X