കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ ജോര്‍ജ്ജിനെ വിമര്‍ശിച്ചു.. ലസിത പാലക്കലിനെതിരെ സോഷ്യല്‍ മീഡിയയില്‍ സ്ലട്ട് ഷെയിമിങ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട ബസ്റ്റാന്‍റിലെ ശോചനീയവസ്ഥയ്ക്കെതിരെ പോസ്റ്റിട്ട സൂരജ് എലന്തൂര്‍ എന്ന യുവാവിനെതിരെ വീണ ജോര്‍ജ്ജ് എംഎല്‍എ പരാതി നല്‍കിയതും പരാതിയിന്‍മേല്‍ അറസ്റ്റ് ചെയ്തതും വന്‍ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശോചനീയവാസ്ഥ ചൂണ്ടിക്കാട്ടിയാണ് ഇലന്തൂർ സ്വദേശി സൂരജ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

എന്നാല്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് താന്‍ പരാതി നല്‍കിയതെന്നും അതിന്‍മേലാണ് പോലീസ് സൂരജിനെ അറസ്റ്റ് ചെയ്തതെന്നുമായിരുന്നു വീണാ ജോര്‍ജ്ജിന്‍റെ വിശദീകരണം. വികസനപ്രശ്നം ചൂണ്ടിക്കാണിച്ചതിനല്ല എന്നും എംഎല്‍എ പ്രത്യേകം കുറിച്ചു. എന്നാല്‍ സൂരജിന്‍റെ പോസ്റ്റില്‍ എവിടെയാണ് എംഎല്‍എ ഉന്നയിച്ച പരാതികള്‍ ഉള്ളതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയരുന്ന ചര്‍ച്ച.

എംഎല്‍എ മാഡം

എംഎല്‍എ മാഡം

'പത്തനം തിട്ട കെഎസ്ആര്‍ടിസി ബസ്റ്റാന്‍റാണ്. പ്രീയപ്പെട്ട എംഎല്‍എ മാഡം. ബ്യൂ്ടിപാര്‍ലറുകളും ഓര്‍ത്തഡോക്സ് വിരുന്നുകളുമൊക്കെ കഴിഞ്ഞിട്ട് ഇതൊക്കെയൊന്ന് ശ്രദ്ധിച്ചാല്‍ വളരെ ഉപകാരമായിരുന്നു..
മാഡത്തിന് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ആഡംബര വാഹനമുണ്ട്. അതല്ലെങ്കില്‍ സഭ വക അല്ലേങ്കില്‍ മുത്തൂറ്റ് വക വിദേശനിര്‍മ്മിത ലക്ഷ്വറി വാഹനങ്ങള്‍ ധാരാളമുണ്ടാകും...
അറിയാതെ വോട്ട് ചെയ്ത് പോയ പാവങ്ങള്‍ക്ക് വേറെ വഴിയില്ലേ മാഡം...' ഇതായിരുന്നു സൂരജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

മതസ്പര്‍ദ്ധ എവിടെ

മതസ്പര്‍ദ്ധ എവിടെ

സ്ത്രീയെന്ന നിലയിൽ അപമാനിച്ച, മതസ്പർധ വളർത്തിയ ആ പോസ്റ്റ് കൂടി ഒപ്പം ഇടാമായിരുന്നു. വായിക്കുന്നവർക്ക് മനസിലാക്കാൻ കഴിയുമല്ലോ അപ്പോള്‍ വികസനം ആണോ അപമാണിച്ചതാണോ പ്രശ്നം എന്ന് മനസിലാകുമല്ലോ എന്നായിരുന്നു എംഎല്‍എയുടെ വിശദീകരണ കുറിപ്പിന് താഴെ ഒരാള്‍ കുറിച്ചത്. എംഎല്‍എയുട വിശദീകരണ കുറിപ്പില്‍ പറയുന്ന മതസ്പര്‍ദ്ധയോ സ്ത്രീത്വത്തെ അപമാനിക്കലോ ഒന്നും തന്നെ സൂരജിന്‍റെ പോസ്റ്റില്‍ ഇല്ലെന്നത് വ്യക്തമാണെന്നും ചിലര്‍ വ്യക്തമാക്കുന്നുണ്ട്.

കഷ്ടം തന്നെ മുതലാളി

കഷ്ടം തന്നെ മുതലാളി

'സ്ത്രീത്വത്തെ അപമാനിച്ചു പോലും , ആ പോസ്റ്റിൽ നിങ്ങളെ മാഡമെന്നല്ലാതെ വേറെ എന്തേങ്കിലും വിളിച്ചിട്ടുണ്ടോ ! അതു പോട്ടെ ബ്യൂട്ടിപാർലർ എന്നു പറയുന്നത് സ്ത്രിത്വത്തെ അപമാനിക്കുന്നതാണോ ! ആണോ !!!!!!! ഇതിലെ വ്യക്തിഹത്യ എതെന്നു കൂടി വ്യക്തമാക്കിയാൽ നന്നായാരുന്നു .....ഒാർത്ത്ഡോക്സ് വിരുന്ന് എങ്ങനെ മതസ്പർദയാകും ????
എന്താണ് മതസ്പർദ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് !
കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ' എന്നായിരുന്നു ഒരാള്‍ കുറിച്ചത്.

രാഷ്ട്രീയ വൈരാഗ്യം

രാഷ്ട്രീയ വൈരാഗ്യം

ഇതു രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉള്ള കേസ് ആണെന്ന് തെളിവ് സഹിതം ആ സ്ക്രീൻഷോട്ട് നോക്കിയാൽ മനസിലാക്കാം എന്നിട്ടും ഈ വകുപ്പ് എന്ത് അടിസ്ഥാനത്തിൽ ആണ് പോലീസ് ചേർത്തെന്ന് പോലീസും എംഎല്‍എയും വിശദീകരിക്കണമെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.

ലസിത പാലക്കലും

ലസിത പാലക്കലും

എംഎല്‍എയുടെ വിശദീകരണ പോസ്റ്റിന് കീഴില്‍ ലസിത പാലയ്ക്കലും പ്രതിഷേധ പോസ്റ്റിട്ടു. ഈ പോസ്റ്റിൽ എന്താണ് അപകീർത്തിപ്പെടുത്തുന്നതായുള്ളത്? താങ്കൾ ഒഴിച്ച് ബാക്കി ജനങ്ങൾ ഒക്കെ പൊട്ടന്മാർ ആണെന്ന് കരുതരുത്. ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത താങ്കൾ മാപ്പ് പറയണം. ജനങ്ങൾ എല്ലാം കാണുന്നുണ്ട് എന്നായിരുന്നു ലസിതയുടെ പോസ്റ്റ്. എന്നാല്‍ കമന്‍റിന് പിന്നാലെ ലസിതയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പല കമന്‍റുകളും ലസിതയുടെ കമന്‍റിന് കീഴെയെത്തി.

ഇവര്‍ സ്ത്രീയല്ലേ

ഇവര്‍ സ്ത്രീയല്ലേ

ലസിതജി കമ്മന്റ് ഇട്ടപ്പോൾ തന്നെ കുറേ ആളുകൾ വന്നത് ഈ പോസ്റ്റ് ഉടമ കണ്ടുകാണുമല്ലോ.. അതും സ്ത്രീ ആണ്.. കഴിഞ്ഞ നവ മാധ്യമങ്ങളിൽ കണ്ട ഒരു സാബു ( മണിയുടെ അന്തകൻ എന്നും ഇപ്പോൾ സംശയിക്കുന്നു ) ഈ സ്ത്രീയെ എത്ര നീചമായ രീതിയിൽ ആണ് അവഹേളിക്കുന്നത്... അതിനു പരാതി കൊടുത്തിട്ടു 153 പോയിട്ടു പെറ്റി കേസ് എങ്കിലും ചാർജ് ചെയ്‌തോ... തെറ്റ് ചെയ്തവരെ നിറം നോക്കി വേർതിരിക്കരുത്. നിയമം എല്ലാവർക്കും ഒരുപോലെ ആവണം മാഡം എന്നാണ് ഒരാള്‍ കുറിച്ചത്.

English summary
veena georgs facebook post discussion still continues in fb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X