Get Updates
Get notified of breaking news, exclusive insights, and must-see stories!

'പെട്രോളടിക്കാൻ കാശ് ഇല്ലാതെ കാർ വിറ്റു', ജോജുവിന്റെ വീഡിയോ വൈറൽ, ട്രോളി വീണ എസ് നായർ

കൊച്ചി: നടന്‍ ജോജു ജോര്‍ജിന് എതിരെ കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ജോജുവിനെ ഗുണ്ട എന്നാണ് കഴിഞ്ഞ ദിവസം അധിക്ഷേപിച്ചത്. ജോജു മദ്യപിച്ചാണ് ബഹളമുണ്ടാക്കിയത് എന്നും വനിതാ നേതാക്കളെ അപമാനിച്ചു എന്നുമടക്കം കോണ്‍ഗ്രസുകാര്‍ ആരോപിച്ചു.

ജോജു സിപിഎമ്മുകാരന്‍ ആണെന്നും പ്രതിഷേധത്തിന് പിന്നില്‍ ഗൂഢോലാചന സംശയിക്കുന്നു എന്നുമാണ് മുന്‍ എംഎല്‍എ വിടി ബല്‍റാം പ്രതികരിച്ചത്. ഏറ്റവും ഒടുവില്‍ ജോജുവിന്റെ ഒരു പഴയ വീഡിയോ ആണ് കോണ്‍ഗ്രസ് നേതാക്കളും അണികളും ആഘോഷമാക്കുന്നത്.

1

പെട്രോള്‍ വില വര്‍ധനവ് കാരണം കാര്‍ വിറ്റു എന്ന് ജോജു ജോര്‍ജ് പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. വിടി ബല്‍റാമും വീണ എസ് നായരും അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പ്രമുഖ ഓട്ടോ മൊബൈല്‍ ജേര്‍ണലിസ്റ്റായ ബൈജു എന്‍ നായരുടെ ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആണ് ബല്‍റാം അടക്കമുളളവര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

2

ജോജുവിനൊപ്പം ബൈജു എന്‍ നായര്‍ യാത്ര ചെയ്യുന്നതിനിടെ കാര്‍ വിറ്റതിനെ കുറിച്ച് ചോദിക്കുന്നതും അതിന് ജോജു നല്‍കുന്ന മറുപടിയുമാണ് 18 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുളള വീഡിയോയില്‍ ഉളളത്. താന്‍ ആദ്യം വാങ്ങിയ വാഹനം ഓമ്‌നി ആണെന്ന് ജോജു പറയുന്നു. തങ്ങള്‍ ആദ്യം കണ്ടപ്പോള്‍ ഉണ്ടായിരുന്ന ഹോണ്ട സിആര്‍വി കാര്‍ വിറ്റോ എന്ന് ബൈജു ചോദിക്കുമ്പോള്‍, പെട്രോള്‍ അടിക്കാന്‍ കാശില്ലാത്തത് കാരണം അത് വിറ്റു എന്നാണ് ജോജു ചിരിച്ച് കൊണ്ട് മറുപടി നല്‍കുന്നത്.

എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

3

'പെട്രോൾ വിലവർദ്ധനവ് കാരണം വണ്ടി വിറ്റ് പ്രതിഷേധിച്ച ജോജോ ചേട്ടൻ ഇഷ്ടം' എന്ന കുറിപ്പോട് കൂടിയാണ് വീണ നായർ ഈ വീഡിയോ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും വീണയുടെ പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്. ജോജു പെട്രോൾ വില വർധനവിനെ ന്യായീകരിച്ചിട്ടില്ലെന്നും പ്രതിഷേധിച്ച രീതിക്ക് എതിരെയാണ് സംസാരിച്ചത് എന്നുമാണ് ആളുകൾ ചൂണ്ടിക്കാട്ടുന്നത്. ചില കമന്റുകൾ നോക്കാം:

4

* '' പെട്രോൾ വില വർധനയിൽ പ്രതിഷേധിച്ചു കോൺഗ്രസ്‌ സമരം സ്വാഭാവികം. നടുറോഡിൽ കഷ്ടപ്പെടുന്ന ജനങ്ങൾ അതിനെതിരെ പ്രതികരിക്കുന്നതും സ്വാഭാവികം. പക്ഷേ പ്രതിഷേധിക്കുന്നവരുടെ വണ്ടി തല്ലിതകർക്കുന്നതും അയാളെ മദ്യപാനി ആക്കുന്നതും വനിതകളെ ഉപയോഗിച്ചു കള്ളക്കേസ് കൊടുത്തു പ്രതികാരം ചെയ്യാൻ നോക്കുന്നതും വെറും വെറും മോശം ആയിപ്പോയി''.

* '' റോഡ് തടസ്സപ്പെടുത്തി പ്രതിഷേധിച്ചവരൊക്കെ അവിടെ മണിക്കൂറുകളോളം കുടുങ്ങി കിടന്ന കാൻസർ രോഗിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ അതിന്റെ ഉത്തരവാദിത്വം പാർട്ടി ഏറ്റെടുക്കുമായിരുന്നോ എന്ന് കൂടി പറയണം.. ഏറ്റവും ഒടുവിൽ എന്നെ കേറി പിടിച്ചുവെന്ന് പറഞ്ഞ് സ്ത്രീത്ത്വത്തിന് ഒരു വിലയും കൽപ്പിക്കാത്ത കൊറേ മഹിളാ രത്‌നങ്ങളും കഷ്ടം....

5

* '' ഇന്ധന വില ഒരു പ്രദേശത്തെ മാത്രം ബാധിച്ച പ്രശ്നമാണോ ? രാജ്യം മൊത്തം ബാധിച്ച ദേശീയ പ്രശ്നമാണ്. രാജ്യവ്യാപകമായുള്ള പ്രതിഷേധ ശബ്ദങ്ങളെ ഏകോപിപ്പിച്ച്, വ്യക്തമായ പ്ലാനിംഗോടെ ദേശീയ സമരം ഏറ്റെടുക്കാനാണ് ദേശീയ പാർട്ടിയായ കോൺഗ്രസ് ശ്രമിക്കേണ്ടത്. പത്തൊമ്പത് പേരെ കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്തു ഡൽഹിയിൽ അയച്ചത് കേന്ദ്രത്തിന്റെ ജനദ്രോഹപരമായ നയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ച് തിരുത്തിക്കാനാണ്. അതല്ലാതെ ഒരു ദിവസം പട്ടാപ്പകൽ എറണാകുളം പോലൊരു തിരക്കേറിയ നഗരത്തിൽ പ്ലക്കാർഡും പിടിച്ച് റോഡ് ഉപരോധിച്ച് ജനങ്ങളെ പ്രതിരോധത്തിലാക്കാനല്ല .''

6

* '' ഒരൊറ്റ ചോദ്യം ... ഇനി ഇതേ പോലെ വഴി തടഞ്ഞൊരു സമരം എറണാകുളം നഗരത്തിൽ നടത്താൻ ധൈര്യമുണ്ടോ ? ജനം നിങ്ങളോടൊപ്പമോ ജോജുവിന് ഒപ്പമോ എന്ന് അറിയാമല്ലോ''

* '' കോൺഗ്രെസ്സുകാരെ ... ജോജു പെട്രോൾ വില വർദ്ധനവിനെ എവിടെയാണ് ന്യായീകരിച്ചത് ? അദ്ദേഹം മാത്രമല്ല എല്ലാ ജനങ്ങളും അതിന് എതിരാണ് , കോൺഗ്രെസ്സുകാരുടെ പ്രതിഷേധം ആ നാടകത്തിന് എതിരെയാണ് അദ്ദേഹം പ്രതികരിച്ചത് .. അദ്ദേഹത്തിന്റെ കാർ തല്ലിപ്പൊളിച്ചു വീണ്ടും വീണ്ടും ന്യായീകരിച്ചു നാറാൻ നിൽക്കേണ്ട ''.

7

* '' റോഡ് തടഞ്ഞ് സമരം ചെയ്യത് എതിർത്തതിന് വ്യക്തിഹത്യ ഫാസിസ്റ്റ് നയമല്ലേ..

കോൺഗ്രസ് എന്നാണ് ഫാസിസ്റ്റ് പാർട്ടിയായത്... അദ്ദേഹം പെട്രോൾ വില കൂടട്ടേ എന്ന് എവിടേയും പറഞ്ഞതായി അറിവില്ല''

* ''സംസ്ഥാന സർക്കാരിന്റെ നല്ല നടനുള്ള പുരസ്‌കാരം വാങ്ങിയ ഒരു വ്യക്തിയെ ഒരു ദിവസം മുഴുവൻ നിർത്തി പൊരിചിച്ചിട്ടും മതിയായില്ലേ. ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്നതെ അയാളും ചെയ്തുള്ളൂ''.

* '' അതിനു ഇദ്ദേഹത്തിന്റെ കാറ്‌ തല്ലിപൊളിച്ചാൽ വിലകുറയുമോ നമ്മൾ വോട്ടുചെയ്തു ജയിപ്പിച്ച രാജാക്കന്മാരുടെ വീട്ടിൽ പോയി സമരം ചെയ്യണം അല്ലാതെ വഴിയിൽകിടന്നു പാവപ്പെട്ടവന്റെ നെഞ്ചത്ത് കേറിയല്ല സമരംചെയ്യേണ്ടത്''

8

* ''ബുദ്ധി ഇല്ല വിവരം ഇല്ല കഷ്ട്ടം തന്നെ വെറുതെ അല്ല എട്ടുനിലയിൽ പോട്ടി വീട്ടിൽ ഇരുന്നു മോങ്ങിയത് ,അല്ല ജോജു പറഞ്ഞോ പെട്രോൾ വില കൂട്ടണം എന്ന് വല്ലതും.. അയാൾ പറഞ്ഞത് എന്താണ് ഇന്നലെ സാധാരണ അരി ആഹാരം കഴിക്കുന്ന എല്ലാർക്കും മനസിലായി.. നിങ്ങൾക്ക് അതിന് ചങ്കൂറ്റം ഇല്ലാതെ പുള്ളി പുറകെ നടക്കുന്നു കഷ്ടം ''

* '' ഹർത്താലും വഴിതടയലും ഏതവൻ നടത്തിയാലും പ്രതികരിക്കണം. ജനങ്ങളുടെ മൗലികാവകാശങ്ങൾക്ക് മേൽ കൈ കടത്തി നടത്തുന്ന ഒരു സമരവും പിന്തുണയ്ക്കാൻ പാടില്ല. നാളെ സിപിഎം ഇത് ചെയ്താലും ബിജെപി ചെയ്താലും പ്രതികരിക്കണം. എന്റെ സ്വാതന്ത്ര്യം അപരന്റെ മൂക്കിൻ തുമ്പ് വരെ.... അതാവണം പൗരധർമ്മം''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+