കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരേന്ദ്ര കുമാറിന്റെ ഇടതുചായ്‌വ് കൈയ്യേറ്റം ഒളിപ്പിക്കാനോ?; ഇരുതോണിയില്‍ കാലുവെച്ച് പാര്‍ട്ടി

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: ജെഡിയു സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്ര കുമാര്‍ ഇടയ്ക്കിടെ ഇടതുചായ്‌വ് പ്രകടിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രീണിപ്പിക്കാനാണെന്ന് സൂചന. സംസ്ഥാനത്ത് പ്രമുഖരുടെ കൈയ്യേറ്റങ്ങള്‍ വീണ്ടും വാര്‍ത്തയായിക്കൊണ്ടിരിക്കെ വീരേന്ദ്ര കുമാറിനെതിരായ ആരോപണങ്ങള്‍ പൊടിതട്ടിയെടുക്കുമെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആക്രമിക്കപ്പെട്ട നടിയടെ സിനിമ കൂവാന്‍ ദിലീപ് ഫാന്‍സോ?; പുതിയ വിവാദം
സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വീരേന്ദ്ര കുമാറും മകന്‍ ശ്രേയാംസ് കുമാറും വയനാട്ടില്‍ ആദിവാസി ഭൂമി കൈയ്യേറിയതായുള്ള ആരോപണം ഇപ്പോള്‍ സജീവമാണ്. സര്‍ക്കാരിന്റെ ഭാഗമായുള്ള പ്രമുഖരുടെ കൈയ്യേറ്റങ്ങള്‍ മാതൃഭൂമിയും ഏഷ്യാനെറ്റും തുടരെ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇടതുപക്ഷത്തിന് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.

veerendrakumar

മുന്‍ മന്ത്രി തോമസ് ചാണ്ടി കൈയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് രാജിവെക്കേണ്ട സാഹചര്യം ഉണ്ടാക്കിയ ഏഷ്യാനെറ്റിനെതിരെ ശക്തമായ നിലപാടാണ് സിപിഎം കൈക്കൊണ്ടത്. ഏഷ്യാനെറ്റ് ന്യൂസിന്റെ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ കായല്‍ കൈയ്യേറ്റം വാര്‍ത്തയാക്കാനും സജീവമായി ചര്‍ച്ച ചെയ്യിക്കാനും സിപിഎം സാഹചര്യമൊരുക്കി.

ഇതേ രീതിയില്‍ വീരേന്ദ്ര കുമാറിനെതിരെയും നിലപാട് സ്വീകരിക്കണമെന്ന് പാര്‍ട്ടിയില്‍ ഒരുവിഭാഗം ശക്തമായി ആവശ്യപ്പെടുന്നു. ഇതേതുടര്‍ന്നാണ് യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുകയും അതേസമയം ഇടതുപക്ഷത്തേക്ക് വരുമെന്ന തോന്നലുണ്ടാക്കാനും വീരേന്ദ്ര കുമാര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തന്ത്രപരമായ രാഷ്ട്രീയ നിലപാടിലൂടെ തങ്ങള്‍ക്കെതിരായ ആരോപണം ഇല്ലാതാക്കാനും അതേസമയം രാഷ്ട്രീയ നിലനില്‍പ് ഉറപ്പിക്കാനും ജെഡിയുവിന്റെ ഭാഗമായ വീരേന്ദ്ര കുമാറിന് സാധിക്കുന്നുണ്ട്. രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുമെന്നും ഇടതുപക്ഷത്തേക്ക് വരുമെന്നുമൊക്കെയുള്ള ഊഹാപോഹങ്ങള്‍ നല്‍കി യുഡിഎഫില്‍നിന്നും വിലപേശാനാനാണ് വീരേന്ദ്ര കുമാറിനും മകനും നേതൃത്വം നല്‍കുന്ന പാര്‍ട്ടി ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.

English summary
M P Veerendra Kumar left move for land grab probe in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X