കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് പ്രവേശനത്തെ എതിര്‍ത്ത് ജില്ലാ കമ്മിറ്റികള്‍: വീരന്‍ പെരുവഴിയിലാകുമോ ?

  • By Sanoop
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറാന്‍ തീരുമാനിച്ച എംപി വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ നീക്കം ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകായാണ്. കേരളത്തിലെ ജെഡിയുവിനെ ജെഡിഎസുമായി ലയിപ്പിച്ച് ഇടതുമുന്നണിയില്‍ പ്രവേശിക്കാനായിരുന്നു വീരന്റെ ശ്രമം. ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും ഇടത് പ്രവേശനത്തിനെതിരെ രംഗത്ത് വന്നതോടെ കടിച്ചും പോയി പിടിച്ചതും പോയി എന്ന അവസ്ഥയിലാണ് വീരേന്ദ്രകുമാറിനെ അനുകൂലിക്കുന്ന വിഭാഗം.

കെപിസിസി പ്രസിഡന്റാകാന്‍ സ്വയം പ്രചരണവുമായി കെ സുധാകരന്‍കെപിസിസി പ്രസിഡന്റാകാന്‍ സ്വയം പ്രചരണവുമായി കെ സുധാകരന്‍

ഇനി ജില്ലാ കമ്മിറ്റികളുടെ എതിര്‍പ്പ് അവഗണിച്ച് ഇടതുമുന്നണിയില്‍ ചേര്‍ന്നാല്‍ പാര്‍ട്ടി പിളരാനും സാധ്യതയുണ്ട്. യുഡിഎഫില്‍ നിന്ന് ലഭിച്ച എംപി സ്ഥാനം രാജിവെക്കുമെന്ന് പറഞ്ഞതല്ലാതെ ഇതുവരെ രാജിവെച്ചില്ല. എല്‍ഡിഎഫിലെത്തിയാല്‍ രാജ്യസഭാ എംപി സ്ഥാനം ലഭിക്കുമെന്ന് ഉറപ്പ് കിട്ടിയാല്‍ മാത്രമേ വീരേന്ദ്രകുമാറിന്റെ ഭാഗത്ത് എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്നാണ് സൂചന.

അന്തിമ തീരുമാനം

അന്തിമ തീരുമാനം

ഇടതുമുന്നണി പ്രവേശം സംബന്ധിച്ച് അന്തിമ തീരുമാനം ഡിസംബര്‍ 17ന് നടക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ തീരുമാനം ആകും എന്നാണ് സൂചന. നിലവില്‍ പകുതിയിലേറെ ജില്ലാ കമ്മിറ്റികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ നേതൃയോഗത്തിലെ തീരുമാനം നിര്‍ണ്ണായകമാകും.

യുഡിഎഫ് അനുനയ ശ്രമം

യുഡിഎഫ് അനുനയ ശ്രമം

എംപി വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാന്‍ യുഡിഎഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെപി മോഹനനുമായി ഉമ്മന്‍ചാണ്ടി സംസാരിച്ചിരുന്നു. മുസ്ലിം ലീഗ് നോതാവ് പികെ കുഞ്ഞാലികുട്ടിയും ഇത് സംബന്ധിച്ച് വീരേന്ദ്രകുമാറിനെ കണ്ട് ചര്‍ച്ച നടത്തിയതായുമുളള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു.

എല്‍ഡിഎഫ് പ്രവേശനം

എല്‍ഡിഎഫ് പ്രവേശനം

എന്നാല്‍ വിരേന്ദ്രകുമാര്‍ എല്‍ഡിഎഫില്‍ വരുന്നത് സിപിഎമ്മിന് താല്‍പര്യമുണ്ട്. എല്‍ഡിഫ് കണ്‍വീനര്‍ വൈക്കം വിശ്വനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വീരേന്ദ്രകുമാറിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു, വീരനെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരാനുള്ള നീക്കം സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചതായുമുള്ള വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

യുഡിഎഫുമായി അകലാനുള്ള കാരണം

യുഡിഎഫുമായി അകലാനുള്ള കാരണം

കഴിഞ്ഞ നയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ കല്‍പ്പറ്റ നിയമസഭമണ്ഡലത്തിലെ സിറ്റിംഗ് സീറ്റില്‍ നിന്ന് മകന്‍ എംവി ശ്രേയാംസ് കുമാര്‍ പരാജയപ്പെട്ടിരുന്നു. യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ കല്‍പ്പറ്റ മണ്ധലത്തില്‍ നിന്നും കോണ്‍ഗ്രസ് കാലുവാരി തോല്‍പ്പിച്ചതാണെന്ന് നേരത്തെ പ്രചരണം ഉയര്‍ന്നിരുന്നു. കൂടാതെ ഇടതുമുന്നണിയിലുണ്ടായിരുന്നപ്പോള്‍ കൈയിലുണ്ടായിരുന്ന കോഴിക്കോട് ലോകസഭാ സീറ്റ് കോണ്‍ഗ്രസ് വിട്ടു നല്‍കാത്തതുമാണ് യുഡിഎഫ് വിടാനുളള വീരേന്ദ്രകുമാറിന്റെ നീക്കത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നത്.

എംപി സ്ഥാനം രാജിവെക്കാനുള്ള കാരണം

എംപി സ്ഥാനം രാജിവെക്കാനുള്ള കാരണം

രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ദേശീയ നേതൃത്വവുമായി വീരേന്ദ്രകുമാര്‍ ഇടയുന്നത്. ജെഡിയു ദേശീയ ഘടകം എന്‍ഡിഎ സഖ്യവുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ച ദേശീയ കമ്മിറ്റിയുടെ നീക്കത്തിനെതിരെ വീരേന്ദ്രകുമാര്‍ നേരത്തെ പരസ്യമായി രംഗത്ത് വന്നിരുന്നു.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിയി യോഗമാണ് എംപി വിരേന്ദ്രകുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. എംപി സ്ഥാനം രാജിവെക്കുമെന്ന് വീരേന്ദ്രകുമാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വീരേന്ദ്രകുമാറിനെതിരെയുള്ള നടപടി. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ നിതീഷ് കുമാറാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പുതിയ സംസ്ഥാന അദ്ധ്യക്ഷനായി എഎസ് രാധാകൃഷ്ണനെ നിയമിക്കുകയും ചെയ്തു.

ദേശീയ നേതൃത്വവുമായുള്ള അകല്‍ച്ച

ദേശീയ നേതൃത്വവുമായുള്ള അകല്‍ച്ച

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് നിതീഷ് കുമാര്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വീരേന്ദ്രകുമാര്‍ ദേശീയ നേതൃത്വലുമായി അകലാന്‍ തുടങ്ങിയത്. സംഘപരിവാറിന് അനുകൂലമായി നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച വീരേന്ദ്രകുമാര്‍ രാംനാഥ് കോവിന്ദിന് വോട്ട് നല്‍കില്ലെന്ന് പ്രഖ്യാപിച്ച് പരസ്യമായി രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ജെഡിയുവിന്റെ ഭാഗമായി ലഭിച്ച എംപി സ്ഥാനം രാജിവെക്കുമെന്ന് വീരേന്ദ്രകുമാര്‍ പ്രഖ്യാപിച്ചത്.

English summary
mp veerendrakumars ldf entry is in crisis. majority dist committes opposed to the decession to join ldf it makes crisis for veerendrakumar supporting group in jdu. the final decession will be on december 17 th state committe meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X