കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് വീരേന്ദ്ര കുമാറിനെ തോല്‍പിച്ചത് കോണ്‍ഗ്രസ്‌

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എംപി വീരേന്ദ്ര കുമാറിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനെന്ന് റിപ്പോര്‍ട്ട്. യുഡിഎഫ് നിയോഗിച്ച അന്വേഷണ സമിതിയുടെ കരട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ ആര്‍ ബാലകൃഷ്ണ പിള്ള ചെയര്‍മാനും യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ കണ്‍വീനറും ആയ ഉപസമിതിയാണ് വീരേന്ദ്ര കുമാറിന്റെ തോല്‍വി സംബന്ധിച്ച് അന്വേഷണം നടത്തിയത്. സിപിഎമ്മിന്റെ എംബി രാജേഷ് ആണ് വീരേന്ദ്ര കുമാറിനെ പാലക്കാട് തോല്‍പിച്ചത്.

Veerendrakumar

യുഡിഎഫിലെ കക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ വീഴ്ചപറ്റി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം താഴെ തട്ടില്‍ എത്തിയില്ലെന്നും ഉപസമിതിയുടെ കരട് റിപ്പോര്‍ട്ട് കണ്ടെത്തുന്നു. പാലക്കാട്ടെ കോണ്‍ഗ്രസ് നേതൃത്വത്തേയും റിപ്പോര്‍ട്ട് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു. അട്ടപ്പാടി പോലുള്ള മേഖലകളില്‍ വേണ്ടത്ര പ്രചാരണം നടത്തിയില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ വീരേന്ദ്ര കുമാര്‍ തോറ്റതിന് എല്ലാ ഘടകകക്ഷികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് ഡിസിസി പ്രസിഡന്റ് സിവി ബാലചന്ദ്രന്‍ പറയുന്നത്. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിനും വീഴ്ചപറ്റിയിട്ടുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പ്രതികരിച്ചത്.

105.300 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി എംബി രാജേഷ് പാലക്കാട് വിജയക്കൊടി പാറിച്ചത്. വീരേന്ദ്രകുമാറിനെ സംബന്ധിച്ച് നാണം കെട്ട തോല്‍വിയായിരുന്നു ഇത്. 2009 ലെ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനായിരുന്നു രാജേഷ് വിജയം സ്വന്തമാക്കിയിരുന്നത്. കോഴിക്കോട് മണ്ഡലം ആവശ്യപ്പെട്ട എസ്‌ജെഡിക്ക് നീക്കുപോക്കിന്റെ ഭാഗമായാണ് പാലക്കാട് മണ്ഡലം നല്‍കിയത്.

English summary
Loksabha Election: Veerendrakumar's failure at Palakkad was because of Congress' inefficiency- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X