കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ പ്രതിസന്ധി മലയാളികള്‍ക്ക് ഗുണം...!! ഖത്തറിലെ പണം കേരളത്തിലേക്ക്...!

  • By Anamika
Google Oneindia Malayalam News

കരിപ്പൂര്‍: ഖത്തറുമായി യുഎഇ, സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഉടക്കിലായത് ഒരര്‍ത്ഥത്തില്‍ ഗുണമായിരിക്കുന്നത് കേരളത്തിനാണ്. യുഎഇ അടക്കമുള്ളവര്‍ ഖത്തറിലേക്കുളള ഇറക്കുമതി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കരിപ്പൂര്‍ വഴി കേരളത്തില്‍ നിന്നും ടണ്‍ കണക്കിന് പച്ചക്കറിയാണ് ഖത്തറിലേക്ക് പ്രതിദിനം കയറ്റി അയയ്ക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് ഖത്തര്‍ പ്രതിസന്ധിയെ തുടര്‍ന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

പള്‍സര്‍ സുനി വെളിപ്പെടുത്തിയ പേര് പ്രമുഖ മിമിക്രി താരത്തിന്റേത്..?? സ്‌ഫോടനാത്മകമായ വിവരങ്ങള്‍..!!പള്‍സര്‍ സുനി വെളിപ്പെടുത്തിയ പേര് പ്രമുഖ മിമിക്രി താരത്തിന്റേത്..?? സ്‌ഫോടനാത്മകമായ വിവരങ്ങള്‍..!!

കേരളത്തില്‍ നിന്നും പച്ചക്കറിക്ക് ഖത്തറില്‍ നിന്നുള്ള ആവശ്യം കുത്തനെയാണ് പ്രതിസന്ധിയെ തുടര്‍ന്ന് ഉയര്‍ന്നിരിക്കുന്നത്. നേരത്തെ പ്രതിദിനം 4 ടണ്ണില്‍ താഴെ മാത്രമാണ് ഖത്തറിലേക്ക് പച്ചക്കറി കയറ്റുമതി ചെയ്തിരുന്നത്. എന്നാലിപ്പോഴത് 15 ടണ്‍ വരെയാണ് ഉയര്‍ന്നിരിക്കുന്നത്.

qatar

നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്‌സ് എന്നീ വിമാനക്കമ്പനികളാണ് ഗള്‍ഫിലേക്ക് പച്ചക്കറി കൊണ്ടുപോകുന്നത്. ഗള്‍ഫ് പ്രതിസന്ധിയെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഒഴികെയുള്ള വിമാനക്കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. കരിപ്പൂരിനെ കൂടാതെ കൊച്ചി വിമാനത്താവളം വഴിയും ഖത്തറിലേക്ക് പച്ചക്കറി കയറ്റുമതി ചെയ്യുന്നുണ്ട്. ഇതു കൂടി കണക്കിലെടുക്കുകയാണെങ്കില്‍ പ്രതിദിനമുള്ള കയറ്റുമതി 65 ടണ്ണിലധികം വരും.

English summary
As a result of Qatar crisis the rate of export of vegetables from kerala is increasing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X