കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് വന്നു; കേരളത്തില്‍ പച്ചക്കറികള്‍ക്ക് വില കൂടിയത് മൂന്നിരട്ടി!

  • By Desk
Google Oneindia Malayalam News

എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു സി പി എമ്മിന്റെ തിരഞ്ഞെടുപ്പ് സമയത്തെ മുദ്രാവാക്യം. പ്രതിക്ഷിച്ചത് പോലെ എല്‍ ഡി എഫ് തന്നെ അധികാരത്തില്‍ വന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയും ആയി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് നിത്യോപയോഗ സാധനങ്ങളുടെ വില ഒരു രൂപ പോലും കൂടില്ല എന്നായിരുന്നു സര്‍ക്കാര്‍ അനുകൂലികള്‍ തിരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ പറഞ്ഞുനടന്നത്.

<strong>ചർച്ച ചെയ്താൽ ചോർച്ച അടയുന്ന ലോകത്തെ ആദ്യത്തെ അണക്കെട്ട് അതാണ് നമ്മുടെ മുല്ലപ്പെരിയാർ</strong>ചർച്ച ചെയ്താൽ ചോർച്ച അടയുന്ന ലോകത്തെ ആദ്യത്തെ അണക്കെട്ട് അതാണ് നമ്മുടെ മുല്ലപ്പെരിയാർ

എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരാഴ്ച പോലും പിന്നിടുന്നതിന് മുമ്പേ വിലക്കയറ്റത്തിന്റെ വാര്‍ത്തകളാണ് കേരളത്തിലുടനീളം കേള്‍ക്കുന്നത്. പച്ചക്കറികള്‍ക്കാണ് ഒരാഴ്ച കൊണ്ട് വില ഇരട്ടിയിലധികം കൂടിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് 25 രൂപ വരെ ഉണ്ടായിരുന്ന തക്കാളിക്ക് 70 രൂപ വരെ ആയിട്ടുണ്ട്. പയറിന് 65 പരമാവധി 65 രൂപ വരെ ആയിരുന്നത് ഇപ്പോള്‍ 100 രൂപയിലെത്തി.

pinarayi-vijayan

കാബേജ്, പച്ചമുളക്, വെണ്ടക്ക, വെളുത്തുള്ളി തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കുതിച്ചുയര്‍ന്നു. മണ്‍സൂണ്‍ തുടങ്ങിയതോടെയാണ് അവശ്യസാധനങ്ങളുടെ വിലയില്‍ കാര്യമായ വ്യതിയാനം ഉണ്ടായത്. കാലാവസ്ഥ വ്യതിയാനങ്ങളെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളില്‍ കൃഷി നാശമുണ്ടായതും കേരളത്തിലെ വിലക്കയറ്റത്തിന് കാരണമായി.

ഒരു മാസം മുമ്പ് വരെ 40 രൂപയുണ്ടായിരുന്ന പച്ചമുളകിന് ഇപ്പോള്‍ വില 100 രൂപയില്‍ കൂടുതലാണ്. തിരഞ്ഞെടുപ്പ് ആയതോടെ വില കൂടി. റമസാന്‍ മാസം കൂടി എത്തുന്നതോടെ ഇറച്ചിക്കും പഴം പച്ചക്കറി സാധനങ്ങള്‍ക്കും ഇനിയും വില കൂടാനിടയുണ്ട്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പിണറായി വിജയന്‍ എന്ത് ചെയ്യും എന്നാണ് ഇപ്പോള്‍ ആളുകള്‍ ഉറ്റുനോക്കുന്നത്.

English summary
Vegetable, fruit prices go up in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X