കൊറോണ കാലത്ത് പച്ചക്കറിക്ക് തീവില,ചെറിയ ഉള്ളിക്ക് ഒറ്റ രാത്രിയില്‍ കൂടിയത് 35 രൂപ, തക്കാളിക്ക് 20രൂപ
തിരുവനന്തപുരം: 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തെ ബീവറേജ് ഔട്ട്ലെറ്റുകള് ഇന്ന് അടച്ചിട്ട അവസ്ഥയാണ്. എന്നാല്‍ എന്നുവരെ അടച്ചിടുമെന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനിക്കും. ഇതിനിടെ നാട്ടുകാരെ പിഴിയാന്‍ വിലക്കയറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് പച്ചക്കറി മൊത്തവില്‍പ്പനക്കാര്‍. കൊറോണ നിയന്ത്രണങ്ങള്‍ക്കിടെ ഒറ്റ രാത്രികൊണ്ട് ഉള്ളിക്കും തക്കാളിക്കും മുളകിനുമെല്ലാം ഇരുപത് രൂപ മുതല്‍ മുപ്പത്തിയഞ്ച് രൂപവരെയാണ് കൂട്ടിയിരിക്കുന്നത്. വില എല്ലാം തോന്നുപടിയാക്കിയതോടെ വലഞ്ഞിരിക്കുകയാണ് സാധാരണക്കാര്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന സാധനങ്ങള്‍ കുറഞ്ഞെന്ന ന്യായീകരണമാണ് ഇവര്‍ പറയുന്നത്. ചെറിയ ഉള്ളിക്കാണ് ഏറ്റവും വില കൂടിയിരിക്കുന്നത്. ഇന്നലെ 60 രൂപയായിരുന്നു ചെറിയ ഉള്ളിക്ക് ഇന്ന് 95 രൂപയാണ്. ഒറ്റ രാത്രിയില്‍ മാത്രം കൂടിയത് 35 രൂപ. തക്കാളിയാണ് വില ഉയര്‍ന്ന മറ്റൊരു താരം. 20 രൂപയായിരുന്ന തക്കാളിക്ക് 40 രൂപയായി. മുളകും പിന്നാലെയുണ്ട്. 28 രൂപയായിരുന്ന പച്ചമുളകിന് 45 കൂട്ടി. കാരറ്റിനും ബീന്‍സിനും പത്ത് രൂപവച്ച് കൂട്ടി. തമിഴ്നാട്ടില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി എത്താതെയായാല്‍ അവസ്ഥ പരിതാപകരമാകുമെന്നാണ് കട്ടവടക്കാര്‍ പറയുന്നത്.
ഇതിനിടെ, തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. മധുര സ്വദേശിയായ 54 വയസ്സുള്ളയാളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇന്നലെ ദില്ലിയിലും മഹാരാഷ്ട്രയിലും ഒരോ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈയില്‍ 65 കാരനായിരുന്നു മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ത്യയില്‍ ഇതുവരെ 562 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ആകെ 48 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 470 പേര് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
Recommended Video
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ 103 ജില്ലകളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്നാട്ടിലെ ഇന്നലത്തെ മരണം രോഗബാധയുടെ മൂന്നാം ഘട്ടമായ സാമൂഹ്യവാപനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.മധുര രാജാജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 54 വയസുകാരനാണ് ഇന്നലെ തമിഴ്നാട്ടില്‍ മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇയാള്‍ക്ക് ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശ യാത്രാ ചരിത്രം ഇല്ലാത്ത ഇയാള്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലും ഉള്‍പ്പെട്ടിരുന്നില്ല.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications