കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ കാലത്ത് പച്ചക്കറിക്ക് തീവില,ചെറിയ ഉള്ളിക്ക് ഒറ്റ രാത്രിയില്‍ കൂടിയത് 35 രൂപ, തക്കാളിക്ക് 20രൂപ

Google Oneindia Malayalam News

തിരുവനന്തപുരം: 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ ഇന്ന് അടച്ചിട്ട അവസ്ഥയാണ്. എന്നാല്‍ എന്നുവരെ അടച്ചിടുമെന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനിക്കും. ഇതിനിടെ നാട്ടുകാരെ പിഴിയാന്‍ വിലക്കയറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് പച്ചക്കറി മൊത്തവില്‍പ്പനക്കാര്‍. കൊറോണ നിയന്ത്രണങ്ങള്‍ക്കിടെ ഒറ്റ രാത്രികൊണ്ട് ഉള്ളിക്കും തക്കാളിക്കും മുളകിനുമെല്ലാം ഇരുപത് രൂപ മുതല്‍ മുപ്പത്തിയഞ്ച് രൂപവരെയാണ് കൂട്ടിയിരിക്കുന്നത്. വില എല്ലാം തോന്നുപടിയാക്കിയതോടെ വലഞ്ഞിരിക്കുകയാണ് സാധാരണക്കാര്‍.

vegetable

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന സാധനങ്ങള്‍ കുറഞ്ഞെന്ന ന്യായീകരണമാണ് ഇവര്‍ പറയുന്നത്. ചെറിയ ഉള്ളിക്കാണ് ഏറ്റവും വില കൂടിയിരിക്കുന്നത്. ഇന്നലെ 60 രൂപയായിരുന്നു ചെറിയ ഉള്ളിക്ക് ഇന്ന് 95 രൂപയാണ്. ഒറ്റ രാത്രിയില്‍ മാത്രം കൂടിയത് 35 രൂപ. തക്കാളിയാണ് വില ഉയര്‍ന്ന മറ്റൊരു താരം. 20 രൂപയായിരുന്ന തക്കാളിക്ക് 40 രൂപയായി. മുളകും പിന്നാലെയുണ്ട്. 28 രൂപയായിരുന്ന പച്ചമുളകിന് 45 കൂട്ടി. കാരറ്റിനും ബീന്‍സിനും പത്ത് രൂപവച്ച് കൂട്ടി. തമിഴ്‌നാട്ടില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി എത്താതെയായാല്‍ അവസ്ഥ പരിതാപകരമാകുമെന്നാണ് കട്ടവടക്കാര്‍ പറയുന്നത്.

ഇതിനിടെ, തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. മധുര സ്വദേശിയായ 54 വയസ്സുള്ളയാളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇന്നലെ ദില്ലിയിലും മഹാരാഷ്ട്രയിലും ഒരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈയില്‍ 65 കാരനായിരുന്നു മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ത്യയില്‍ ഇതുവരെ 562 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ആകെ 48 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 470 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Recommended Video

cmsvideo
All you need to know about lock down | Oneindia Malayalam

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ 103 ജില്ലകളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്‌നാട്ടിലെ ഇന്നലത്തെ മരണം രോഗബാധയുടെ മൂന്നാം ഘട്ടമായ സാമൂഹ്യവാപനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.മധുര രാജാജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 54 വയസുകാരനാണ് ഇന്നലെ തമിഴ്‌നാട്ടില്‍ മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇയാള്‍ക്ക് ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശ യാത്രാ ചരിത്രം ഇല്ലാത്ത ഇയാള്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലും ഉള്‍പ്പെട്ടിരുന്നില്ല.

English summary
Vegetable Price Hiked in Corona Period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X